സ്‌നാപ്ഡ്രാഗണ്‍ 855 പ്രോസസ്സറും ട്രിപ്പിള്‍ ക്യാമറയുമായി എല്‍.ജി തിങ്ക് 5ജി, ജി8 തിങ്ക്, ജി8എസ് തിങ്ക് മോഡലുകള്‍

|

എച്ച്.ഡി പ്ലസ് ഫുള്‍വിഷന്‍ ഡിസ്‌പ്ലേയോടു കൂടിയ സ്മാര്‍ട്ട്‌ഫോണുകളായ Q60, K50, K40 എന്നീ മോഡലുകളെ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് കമ്പനി അവതരിപ്പിച്ചത്. ഒടുവിലിതാ ഈ വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഉള്‍പ്പെടുത്തി പുത്തന്‍ മൂന്നു മോഡലുകളെക്കൂടി രംഗത്തിറക്കുകയാണ് എല്‍.ജി. എല്‍.ജി തിങ്ക് 5ജി, ജി8 തിങ്ക്, ജി8എസ് തിങ്ക് എന്നിവയാണ് പുതിയ മൂന്നു മോഡലുകള്‍.

 

ട്രിപ്പിള്‍ ക്യാമറ സംവിധാനം

ട്രിപ്പിള്‍ ക്യാമറ സംവിധാനം

മൂന്നു മോഡലുകളിലും ട്രിപ്പിള്‍ ക്യാമറ സംവിധാനം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ കരുത്തിനായി സ്‌നാപ്ഡ്രാഗണ്‍ 855 ചിപ്പിസെറ്റുമുണ്ട്. വി50 തിങ്ക് മോഡലില്‍ 5ജി കണക്ടീവിറ്റിയുമുണ്ട്. എല്‍.ജി വേപ്പര്‍ ചേംബര്‍ എന്നു വിളിക്കുന്ന ഹീറ്റഅ ഡിസിപ്പേഷന്‍ സംവിധാനം ഫോണിന്റെ മറ്റൊരു പ്രത്യേകതയാണ്.

രൂപഭംഗി നല്‍കുന്നു

രൂപഭംഗി നല്‍കുന്നു

6.4 ഇഞ്ച് ക്വാഡ് എച്ച്.ഡി പ്ലസ് ഓ.എല്‍.ഇ.ഡി സ്‌ക്രീനാണ് ഫോണിലുള്ളത്. 3120X1440 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. 19:5:9 ആസ്‌പെക്ട് റേഷ്യോ ഡിസ്‌പ്ലേയ്ക്ക് പ്രത്യേകം രൂപഭംഗി നല്‍കുന്നു. ആസ്‌ട്രോ ബ്ലാക്ക് നിറത്തില്‍ മാത്രമാണ് ഫോണ്‍ ലഭിക്കുക. ഗെയിമിംഗിനും മള്‍ട്ടിടാസ്‌കിംഗിനുമായി ഡ്യുവല്‍ സ്‌ക്രീന്‍ അക്‌സസ്സറിയും ഫോണിനൊപ്പം വാങ്ങാം.

ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.
 

ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

വി50 തിങ്ക് 5ജിയെ ഫോണിനെപ്പറ്റി പറയുകയാണെങ്കില്‍, ട്രിപ്പിള്‍ ക്യാമറ സംവിധാനമാണ് മോഡലിലുള്ളത്. 12+16+12 മെഗാപിക്‌സലിന്റെ ലെന്‍സുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. സെല്‍ഫിക്കായി ഉപയോഗിച്ചിരിക്കുന്നത് 5+5 മെഗാപിക്‌സലിന്റെ ഇരട്ട ക്യാമറ സംവിധാനമാണ്. അത്യുഗ്രന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം മുന്‍ ക്യാമറ വാഗ്ദാനം നല്‍കുന്നുണ്ട്.

ഫോണിന്റെ പ്രവര്‍ത്തനം

ഫോണിന്റെ പ്രവര്‍ത്തനം

ആന്‍ഡ്രോയിഡ് 9.0 പൈ അധിഷ്ഠിത ഓ.എസിലാണ് ഫോണിന്റെ പ്രവര്‍ത്തനം. 4,000 മില്ലി ആംപയറിന്റെ കരുത്തന്‍ ബാറ്ററിയും ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ക്വാല്‍കോമിന്റെ അതിവേഗ ചാര്‍ജിംഗ് സംവിധാനം എടുത്തുപറയേണ്ട പ്രത്യേകതയാണ്. പിന്‍ ഭാഗത്തായാണ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഘടിപ്പിച്ചിരിക്കുന്നത്.

ഫോണിന്റെ പ്രത്യേകതയാണ്

ഫോണിന്റെ പ്രത്യേകതയാണ്

ഐപി 68 വാട്ടര്‍ ആന്റ് ഡസ്റ്റ് സുരക്ഷയും ഫോണിന്റെ പ്രത്യേകതയാണ്. 183 ഗ്രാമാണ് ഈ മോഡലിന്റെ ഭാരം. 5ജി, 4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂടൂത്ത് 5, ജി.പി.എസ്, എന്‍.എഫ്.സി, യു.എസ്.ബി സി 2.0 എന്നീ കണക്ടീവിറ്റി സംവിധാനങ്ങളും ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

എല്‍.ജി ജി8 തിങ്ക്, എല്‍.ജി ജി8 എസ് തിങ്ക്

എല്‍.ജി ജി8 തിങ്ക്, എല്‍.ജി ജി8 എസ് തിങ്ക്

6.1 ഇഞ്ച് ഓ.എല്‍.ഇ.ഡി ഡിസ്‌പ്ലേയാണ് എല്‍.ജി ജി8 തിങ്കില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 1440X3120 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. എല്‍.ജി ജി8 എസ് തിങ്ക് മോഡലിലാകട്ടെ 6.2 ഇഞ്ച് ഓ.എല്‍.ഇ.ഡി ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയാണുള്ളത്. 1080X2248 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. രണ്ടു മോഡലുകളും സ്‌നാപ്ഡ്രാഗണ്‍ 855 ചിപ്പ്‌സെറ്റ് അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്. 6 ജി.ബി റാം കരുത്തും 128 ജി.ബി ഇന്റേണല്‍ സ്റ്റോറേജും ഫോണിലുണ്ട്.

3ഡി ഫേസ് അണ്‍ലോക്കിംഗ്

3ഡി ഫേസ് അണ്‍ലോക്കിംഗ്

ഇരു ഫോണുകളുടെയും പിന്‍ഭാഗത്ത് ട്രിപ്പിള്‍ ക്യാമറയാണ് ഉപയോഗിച്ചിരിക്കുന്നത്. ജി8 തിങ്കില്‍ 12+16+12 മെഗാപിക്‌സലിന്റതും ജി8 എസ് തിങ്കില്‍ 12+13+12 മെഗാപിക്‌സലിന്റേതുമാണ് ക്യാമറ സെറ്റപ്പ്. ഇരു മോഡലുകളിലും 8 മെഗാപിക്‌സലാണ് മുന്നിലെ സെല്‍ഫി ക്യാമറ. 3ഡി ഫേസ് അണ്‍ലോക്കിംഗ് സംവിധാനമാണ് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത.

നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും.

നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും.

രണ്ടു ഫോണുകളും ആന്‍ഡ്രോയിഡ് 9 പൈ ഓ.എസ് അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്. 4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂടൂത്ത് 5, ജി.പി.എസ്, എന്‍.എഫ്.സി, യു.എസ്.ബി സി 2.0 എന്നീ കണക്ടീവിറ്റി സംവിധാനങ്ങളും ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 3,500 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്. അതിവേഗ ചാര്‍ജിംഗ് സംവിധാനവും ഫോണിലുണ്ട്. ഓറ ബ്ലാക്ക്, മൊറോക്കന്‍ ബ്ലൂ, കാരമിന്‍ റെഡ് എന്നീ നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും.

Most Read Articles
Best Mobiles in India

Read more about:
English summary
MWC2019: LG V50 ThinQ 5G, G8 ThinQ, G8s ThinQ unveiled with Snapdragon 855, triple cameras

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X