വിവോ വി 2072 എ 5 ജി സ്മാർട്ട്ഫോൺ ഇപ്പോൾ ഗൂഗിൾ പ്ലേ കൺസോളിൽ: നിങ്ങൾക്ക് അറിയേണ്ടതെല്ലാം
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്മാർട്ട്‌ഫോൺ ലോഞ്ചുകളുടെ കാര്യത്തിൽ ഏറ്റവും സജീവമായി നിൽക്കുന്ന ബ്രാൻഡുകളിലൊന്നാണ് വിവോ. കമ്പനി ഇതിനകം തന്നെ ഒന്നിലധികം സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കി കഴിഞ്ഞു. കൂടാതെ, വിവോ ഇപ്പോൾ മറ്റ് ചില മോഡലുകളിൽ കൂടി പ്രവർത്തിക്കുന്നു. ഈ വർഷവും കമ്പനി കൂടുതൽ ലോഞ്ചുകൾക്കായി ഒരുങ്ങുകയായിരിക്കുമെന്ന് തോന്നുന്നു. ഇതുവരെ പേരിടാത്ത ഒരു പുതിയ വിവോ സ്മാർട്ട്‌ഫോൺ ഗൂഗിൾ കൺസോൾ ഡാറ്റാബേസ് സന്ദർശിച്ചതായി പറയുന്നു. വിവോ വി 2072 എ സ്മാർട്ട്‌ഫോണിൻറെ ചില ഡിസൈനുകളും ഹാർഡ്‌വെയർ സവിശേഷതകളും വെബ്‌സൈറ്റിൽ വെളിപ്പെടുത്തി.

ഗൂഗിൾ പ്ലേ കൺസോൾ ഡാറ്റാബേസ് അനുസരിച്ച്, വിവോ വി 2072 എ വാട്ടർ ഡ്രോപ്പ് ശൈലിയിലുള്ള നോച്ച് ഡിസൈൻ ഉപയോഗിച്ച് അവതരിപ്പിക്കും. ഡ്യൂവൽ സെൽഫി ക്യാമറ സെറ്റപ്പാണ് ഇവിടെ കാണിച്ചിരിക്കുന്ന ഈ ഹാൻഡ്‌സെറ്റിൻറെ പ്രധാന സവിശേഷത. ഐഫോൺ എക്‌സിന് സമാനമായ ഡ്യുവൽ ലെൻസ് സെറ്റപ്പിൽ നോച്ച് വിശാലമായി കാണപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. ഈ ഹാൻഡ്‌സെറ്റ് പവർ കീയും വോളിയം റോക്കറും പവർ കീകളുമായി വരുന്നു.

നിർഭാഗ്യവശാൽ, ലിസ്റ്റിംഗ് ഹാൻഡ്‌സെറ്റിൻറെ പുറകിലത്തെ പാനൽ കാണിക്കുന്നില്ല. അതിനാൽ, പുറകിലത്തെ പാനലിലെ ക്യാമറ വിന്യാസം ഇപ്പോൾ ഊഹിക്കാൻ കഴിയില്ല. ഈ ഡിവൈസ് ഷാംപെയ്ൻ ഗോൾഡ് കളർ ഓപ്ഷനുകളിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. കമ്പനി മറ്റ് കളർ ഓപ്ഷനുകളിൽ ഈ ഹാൻഡ്‌സെറ്റ് അവതരിപ്പിക്കുമോ ഇല്ലയോ എന്നത് നിലവിൽ അജ്ഞാതമാണ്. ഇപ്പോൾ ഈ ഹാൻഡ്‌സെറ്റിൻറെ ഹാർഡ്‌വെയർ വിശദാംശങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

വരുവാൻ പോകുന്ന പുതിയ വിവോ വി 2072 എ മീഡിയടെക് 6891 പ്രോസസറിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഈ പ്രോസസ്സർ മീഡിയടെക് ഡൈമെൻസിറ്റി 1100 പ്രോസസറാണെന്ന് പറയപ്പെടുന്നു. ഈ ചിപ്‌സെറ്റിന് ബിൽറ്റ്-ഇൻ 5 ജി നെറ്റ്‌വർക്ക് സപ്പോർട്ടുണ്ട്. ഇത് വിവോ വി 2072 എ 5 ജി-റെഡി ഹാൻഡ്‌സെറ്റായിരിക്കുമെന്ന് സൂചിപ്പിക്കുന്നു. ഗൂഗിൾ പ്ലേ ലിസ്റ്റിംഗും 12 ജിബി റാം ഓപ്ഷൻ വെളിപ്പെടുത്തുന്നുണ്ട്. ലിസ്റ്റിംഗിനനുസരിച്ച്, ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഈ ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുന്നത്.
ഗൂഗിൾ ലിസ്റ്റിംഗിൽ ഈ ഹാൻഡ്‌സെറ്റിൻറെ സ്റ്റോറേജ് കപ്പാസിറ്റി എത്രയാണെന്ന കാര്യം വെളിപ്പെടുത്തുന്നില്ല. കൂടാതെ, ഈ സ്മാർട്ട്‌ഫോണിന് മറ്റ് വേരിയന്റുകളും ഉണ്ടോ എന്ന കാര്യവും വ്യക്തമല്ല. വിവോ വി 2072 എയുടെ ഡിസ്പ്ലേ സവിശേഷതകളും ഈ ചോർച്ചയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു എഫ്എച്ച്ഡി+ ഡിസ്പ്ലേയുമായി ഈ സ്മാർട്ഫോൺ വിപണിയിൽ അവതരിപ്പിക്കും. ഇതിൻറെ പാനൽ 1080 x 2400 പിക്‌സൽ സ്‌ക്രീൻ റെസല്യൂഷനും 480 പിപിഐ പിക്‌സൽ ഡെൻസിറ്റിയും സപ്പോർട്ട് ചെയ്യും.


Click it and Unblock the Notifications







