നമോ കണക്റ്റ്; നരേന്ദ്രമോഡി ആരാധകര്‍ക്കായി ഒരു സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷന്‍

Posted By:

രാജ്യം തെരഞ്ഞെടുപ്പ് ചൂടില്‍ അമര്‍ന്നുകഴിഞ്ഞു. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും പ്രചാരണം അവസാന ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. ഇത്തവണത്തെ പ്രധാന പ്രത്യേകത സോഷ്യല്‍ മീഡിയയും മുന്‍പില്ലാത്ത വിധം പ്രചാരണ പരപാടികളില്‍ സജീവമായിരിക്കുന്നു എന്നതാണ്.

മിക്ക രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും അവരുടെ ഫേസ്ബുക് പേജിലൂടെ പരമാവധി വോട്ടര്‍മാരിലേക്ക് ചെല്ലുന്നുണ്ട്. എന്നാല്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയകളില്‍ സജീവ സാന്നിധ്യമായ, ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയുടെ പ്രചാരണം കുടുതല്‍ ഹൈടെകാണ്.

നമോ കണക്റ്റ്; നരേന്ദ്രമോഡി ആരാധകര്‍ക്കായി ഒരു സ്മാര്‍ട്‌ഫോണ്‍ ആപ്

മോഡിയുടെ പ്രചരണാര്‍ഥം ഇപ്പോള്‍ ഒരു സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ തന്നെ ഇറങ്ങിക്കഴിഞ്ഞു. നമോ കണക്റ്റ്. ഇതാദ്യമായിട്ടല്ല മോഡിയുടെ പേരില്‍ ആപ്ലിക്കേഷന്‍ ഇറങ്ങുന്നതെങ്കിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആദ്യത്തെ ആപ്ലിക്കേഷനാണ് ഇത്.

നരേന്ദ്രമോഡിയുടെ പ്രസംഗങ്ങള്‍, വീഡിയോ, ഫോട്ടോ, വാര്‍ത്തകള്‍, ഫേസ്ബുക് പോസ്റ്റ്, ട്വീറ്റ് എന്നിവയെല്ലാം അപ്പപ്പോള്‍ ഫോണില്‍ ലഭിക്കുമെന്നതാണ് ആപ്ലിക്കേഷന്റെ പ്രത്യേകത. മാത്രമല്ല, മോഡിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഷെയര്‍ ചെയ്യാനും സൗകര്യമുണ്ട്.

ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്. ഫോണുകളിലാണ് ആപ് ലഭ്യമാവുക. ആന്‍ഡ്രോയ്ഡ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക. ഐ.ഒ.എസ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot