വരുന്നു... സ്മാര്‍ട്ട്‌നമോ; ഒരു നരേന്ദ്രമോഡി ഫാന്‍ഫോണ്‍

Posted By:

ഫ്യൂച്ചര്‍ ഫോണുകള്‍ക്കും സ്മാര്‍ട്ട് ഫോണുകള്‍ക്കും പിന്നാലെ ഇതാ ഫാന്‍ഫോണും വരുന്നു. പേര് 'സ്മാര്‍ട്ട് നമോ'. അന്തം വിടണ്ട... ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് സമര്‍പ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ആരാധകരായ ഒരു കൂട്ടം വ്യവസായികളാണ് ഈ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മിക്കുന്നത്. ഇതിനായി സ്മാര്‍ട്ട്‌നമോ എന്ന വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്.

വരുന്നു... സ്മാര്‍ട്ട്‌നമോ; ഒരു നരേന്ദ്രമോഡി ഫാന്‍ഫോണ്‍

ചൈനയില്‍ സ്മാര്‍ട്ട് ഫോണ്‍ ബിസിനസ് നടത്തുന്ന, ഗുജറാത്തില്‍ നിന്നുള്ളവരാണ് തങ്ങളെന്നാണ് വെബ്‌സൈറ്റില്‍ കുറിച്ചിരിക്കുന്നത്. നരേന്ദ്രമോഡിയോടുള്ള ബഹുമാന സൂചകമായിട്ടാണ് സ്മാര്‍ട്ട് നമോ നിര്‍മിക്കുന്നതെന്നും പറഞ്ഞിട്ടുണ്ട്. നമോ എന്നത് നരേന്ദ്ര മോഡി എന്നതിന്റെ ചുരുക്കമാണ്. നരേന്ദ്രമോഡിയുടെ കൈയൊപ്പോടെയായിരിക്കും ഫോണ്‍ വിപണിയിലെത്തിക്കുക. ഓഗസ്റ്റ് മാസത്തോടെ ലോഞ്ച് ചെയ്യുമെന്നാണ് കരുതുന്നത്.
ഫോണിന്റെ പ്രത്യേകതകളും വെബ്‌സൈറ്റില്‍ കൊടുത്തിട്ടുണ്ട്.
അഞ്ച് ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലെയുള്ള ഫോണ്‍ മീഡിയടെക് MT 6589 SoCയുടെ സഹായത്താലാണു പ്രവര്‍ത്തിക്കുന്നത്. 1.5 GHz ക്വാഡ് കോര്‍ പ്രൊസസറും ഗോറില ഗ്ലാസ് 2 പ്രൊട്ടക്ഷനും 13 എം.പി കാമറയുമാണ് ഇള്ളത്. നാലു വേരിയന്റുകളില്‍ ഫോണ്‍ ലഭിക്കും. കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പു സമയത്ത് മോഡിയുടെ പേരില്‍ ഒരു ഐ ഫോണ്‍ ആപ്ലിക്കേഷനും ഇറങ്ങിയിരുന്നു.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot