നരേന്ദ്രമോഡി സ്‌പെഷ്യല്‍ സ്മാര്‍ട്‌ഫോണ്‍ 'സ്മാര്‍ട് നമോ' ലോഞ്ച് ചെയ്തു

Posted By:

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോഡിയോടുള്ള ആദരസൂചകമായി ഒരു സംഘം ഗുജറാത്തി വ്യവസായികള്‍ പുതിയ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. സ്മാര്‍ട്‌നമോ എന്നു പേരിട്ടിരിക്കുന്ന ഫോണില്‍ നരേന്ദ്രമോഡിയുടെ ചിത്രങ്ങള്‍, വീഡിയോകള്‍, വാള്‍പേപ്പറുകള്‍, മോഡിയുമായി ബന്ധപ്പെട്ട ആപ്ലിക്കേഷനുകള്‍ എന്നിവ ഇന്‍ബില്‍റ്റായി ഉണ്ട്.

സ്മാര്‍ട് നമോ സാഫ്‌റോണ്‍ വണ്‍, സ്മാര്‍ട് നമോ സാഫ്‌റോണ്‍ 2 എന്നിങ്ങനെ രണ്ടു ഫോണുകളാണ് ഇറക്കിയിരിക്കുന്നത്. 16 ജി.ബി., 32 ജി.ബി. എന്നിങ്ങനെ രണ്ട് വേരിയന്റുകളുള്ള സാഫ്‌റോണ്‍ വണ്ണിന് 18000 രൂപയും 23000 രൂപയുമാണ് യഥാക്രമം വില. സാഫ്‌റോണ്‍ 2-വിന് 24000 രൂപ വിലവരും.

രണ്ടുഫോണുകളും ഒക്‌ടോബര്‍ രണ്ടാംവാരം മുതല്‍ വിപണിയില്‍ ലഭ്യമാവും. സ്‌നാപ് ഡീല്‍ എന്ന ഇ-കൊമേഴ്‌സ് വെബ്‌സൈറ്റില്‍ ഇപ്പോള്‍തന്നെ ഫോണിന് 999 രൂപ അടച്ച് പ്രീ ഓര്‍ഡര്‍ നല്‍കാവുന്നതാണ്.

രണ്ടുഫോണുകളും ആന്‍ഡ്രോയ്ഡ് 4.2 ഒ.എസിലാണ് പ്രവര്‍ത്തിക്കുന്നത്. 1.5 GHz ക്വാഡ് കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, 13 എം.പി. പ്രൈമറി കാമറ, 5 എം.പി. സെക്കന്‍ഡറി കാമറ, 3150 mAh ബാറ്ററി എന്നിവയും ഡ്യുവല്‍ സിം സംവിധാനവുമുണ്ട്.

സ്മാര്‍ട് നമോ സഫ്‌റോണ്‍ വണ്ണിന് 1920-1080 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് IPS ഡിസ്‌പ്ലെയാണ് ഉള്ളത്. കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ ലഭ്യമാവുന്ന ഫോണില്‍ 2 ജി, 3ജി, വൈ-ഫൈ, ബ്ലുടൂത്ത് തുടങ്ങിയ സംവിധാനങ്ങളുമുണ്ട്.

സാഫ്‌റോണ്‍ 2-ന് 1920-1080 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 6.5 ഇഞ്ച് സ്‌ക്രീന്‍ സൈസാണ്. 32 ജി.ബി. ഇന്റേണല്‍ മെമ്മറി മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് 64 ജി.ബി. വരെ വികസിപ്പിക്കാം. 2 ജി, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത് തുടങ്ങിയവ ഈ ഫോണിലുമുണ്ട്. അധിക ബാറ്ററി, ലെതര്‍ കെയ്‌സ് എന്നിവയും ഇഫോണിനൊപ്പം കമ്പനി സൗജന്യമായി നല്‍കുന്നു.

നരേന്ദ്രമോഡി എന്നതിന്റെ ചുരുക്കമാണ് നമോ. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ ഇ, പേരിലാണ് മോഡി അറിയപ്പെടുന്നത്. അതുകൊണ്ടാണ് ഫോണിന് സ്മാര്‍ട് നമോ എന്നു പേരു നല്‍കിയതെന്ന് സ്മാര്‍ട്‌ഫോണ്‍ നിര്‍മാാക്കള്‍ ഔദ്യോഗിക വെബ് സൈറ്റില്‍ അറിയിച്ചു.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഗുജറാത്ത് സ്വദേശികളും ചൈനയില്‍ മൊബൈല്‍ ബിസിനസ് നടത്തുന്നവരുമായ ചിലരാണ് ഈ സംരംഭത്തിനു പിന്നില്‍. ചൈനയില്‍ എം.പി.3 പ്ലെയര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ക്ക് രാഷ്ട്രീയ നേതാക്കളുടെ പേര് നല്‍കാറുണ്ടെന്നും അതില്‍നിന്നാണ് മോഡിയുടെ പേരില്‍ ഫോണെന്ന ആശയം ഉടലെടുത്തതെന്നും സ്മാര്‍ട് നമോയുടെ വക്താവായ അമീത് ദേശായ് വാള്‍സ്ട്രീറ്റ് ജേര്‍ണലിനോട് പറഞ്ഞു.

സ്മാര്‍ട് നമോ സ്മാര്‍ട് ഫോണിന്റെ ചിത്രങ്ങള്‍ കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Smart Namo Smartphone

സ്മാര്‍ട് നമോ സ്മാര്‍ട് ഫോണ്‍

Smart Namo Smartphone

സ്മാര്‍ട് നമോ സ്മാര്‍ട് ഫോണ്‍

Smart Namo Smartphone

സ്മാര്‍ട് നമോ സ്മാര്‍ട് ഫോണ്‍

Smart Namo Smartphone

സ്മാര്‍ട് നമോ സ്മാര്‍ട് ഫോണ്‍

Smart Namo Smartphone

സ്മാര്‍ട് നമോ സ്മാര്‍ട് ഫോണ്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
നരേന്ദ്രമോഡി 'സ്‌പെഷ്യല്‍' സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot