20,000 രൂപയിൽ താഴെ വിലയുള്ള മികച്ച 6000 എംഎഎച്ച് ബാറ്ററി സ്മാർട്ട്ഫോണുകൾ

|

സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ നാം ഓരോരുത്തരും പരിഗണിക്കുക ഓരോ ഘടകങ്ങളായിരിക്കും. ചില‍ർ ക്യാമറ വശം നോക്കും. മറ്റ് ചില‍‍ർ പ്രൊസസറുകൾ, റാം, സ്റ്റോറേജ് അങ്ങനെയങ്ങനെ. എന്നാൽ ഏത് തരം സ്മാർട്ട്ഫോൺ ഉപയോക്താവും ഏറ്റവും ആദ്യ പരിഗണന നൽകേണ്ട ഘടകമാണ് ഫോണിലെ ബാറ്ററി കപ്പാസിറ്റി. എന്തൊക്കെ ഫീച്ചറുകൾ ലഭ്യമാണെങ്കിലും ശേഷി കുറഞ്ഞ ബാറ്ററിയാണ് ഉള്ളതെങ്കിൽ ആ സ്മാർട്ട്ഫോൺ സെലക്റ്റ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. കാരണം കുറച്ച് നേരം ഗെയിം കളിച്ചാലോ സിനിമ കണ്ടാലോ തന്നെ ഫോണിന്റെ ചാർജ് തീരുന്നവയായിരിക്കും ബാറ്ററി ശേഷി കുറഞ്ഞ സ്മാർട്ട്ഫോണുകൾ. ഇവ ഇടയ്ക്കിടയ്ക്ക് ചാർജ് ചെയ്യേണ്ടിയും വരുന്നു. ഇനി ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉള്ള സ്മാർട്ട്ഫോണുകൾ ആണെങ്കിൽ തന്നെ അടിക്കടി ഫോൺ ചാർജ് ചെയ്യേണ്ടി വരുന്നത് ഏറെ അലോസരപ്പെടുത്തുക തന്നെ ചെയ്യും. ഇതിന് പരിഹാരമാണ് ബാറ്ററി കപ്പാസിറ്റി കൂടിയ സ്മാർട്ട്ഫോണുകൾ.

 

6000

6000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റി വരുന്ന സ്മാർട്ട്ഫോണുകൾ ഹൈ എൻഡ് ഗെയിമിങ് പോലെ എതാണ്ട് എല്ലാ ആക്റ്റിവിറ്റികൾക്കും യോജിച്ചവയായിരിക്കും. ഇത്തരം ബാറ്ററികൾ ഉള്ള സ്മാർട്ട്ഫോണുകൾക്ക് വലിയ വില വരുമെന്ന് തെറ്റിദ്ധരിക്കേണ്ട. ബജറ്റ് സെഗ്മെന്റിൽ തുടങ്ങി ഏതാണ്ട് എല്ലാ പ്രൈസ് റേഞ്ചുകളിലും 6000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റി വരുന്ന സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. റിയൽമി, റെഡ്മി. സാംസങ്, മോട്ടറോള തുടങ്ങിയ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകൾ എല്ലാം ഇത്തരം ഡിവൈസുകൾ പുറത്തിറക്കുന്നുണ്ട്.

കിടിലൻ സെൽഫി എടുക്കാം, ഏറ്റവും മികച്ച ഫ്രണ്ട് ക്യാമറകളുള്ള ഈ സ്മാർട്ട്ഫോണുകളിലൂടെകിടിലൻ സെൽഫി എടുക്കാം, ഏറ്റവും മികച്ച ഫ്രണ്ട് ക്യാമറകളുള്ള ഈ സ്മാർട്ട്ഫോണുകളിലൂടെ

എംഎഎച്ച്

ക്യാമറ, ഡിസ്പ്ലെ, തുടങ്ങിയ ഫീച്ചറുകളിലും മികവ് പുലർത്തുന്നവയാണ് ഇവ. ഇക്കൂട്ടത്തിലെ 5 സ്മാർട്ട്ഫോണുകൾ സെലക്റ്റ് ചെയ്ത് അവതരിപ്പിക്കുകയാണ് ഞങ്ങൾ ഈ ലേഖനത്തിലൂടെ. ഇവയെല്ലാം 20,000 രൂപയിൽ താഴെ വില വരുന്ന ബജറ്റ് സ്മാർട്ട്ഫോൺ സെഗ്മെന്റിൽ വരുന്നവയാണ്. പ്രൈസ് റേഞ്ചിൽ ലഭ്യമായ മികച്ച ഫീച്ചറുകളും ഈ സ്മാർട്ട്ഫോണുകൾ പായ്ക്ക് ചെയ്യുന്നു. 6000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റി വരുന്ന മികച്ച ബജറ്റ് സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് അറിയാൻ തുടർന്ന് വായിക്കുക.

സാംസങ് ഗാലക്സി എം33
 

സാംസങ് ഗാലക്സി എം33

6000 എംഎഎച്ച് ബാറ്ററി ഫീച്ചർ ചെയ്യുന്ന സ്മാർട്ട്ഫോണുകളുടെ നിരയിലെ ഏറ്റവും പുതിയ ഡിവൈസുകളിൽ ഒന്നാണ് സാംസങ് ഗാലക്സി എം33. സാംസങിന്റെ സ്വന്തം എക്‌സിനോസ് 1280 ചിപ്പ്സെറ്റും സാംസങ് ഗാലക്സി എം33 ഫീച്ചർ ചെയ്യുന്നു. 120 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റ് ഉള്ള 6.6 ഇഞ്ച് ഡിസ്പ്ലെയാണ് സാംസങ് ഗാലക്സി എം33 സ്മാർട്ട്ഫോണിൽ ഉള്ളത്. 120 ഹെർട്സ് ഡിസ്പ്ലെ ഉണ്ടായിട്ടും നല്ല സ്റ്റാൻഡ്ബൈ സമയം നൽകുന്ന ചുരുക്കം ചില സ്മാർട്ട്ഫോണുകളിൽ ഒന്ന് കൂടിയാണിത്. 50 മെഗാ പിക്സൽ പ്രൈമറി ക്യാമറയും 8 മെഗാ പിക്സൽ സെൽഫി സ്നാപ്പറും സാംസങ് ഗാലക്സി എം33 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. 17,999 രൂപ മുതലാണ് സാംസങ് ഗാലക്സി എം33 സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത്.

ആധിപത്യം തുടരാൻ റെഡ്മിയുടെ വജ്രായുധങ്ങൾ, റെഡ്മി 10എ, റെഡ്മി 10 പവർ എന്നിവ ഇന്ത്യയിലെത്തിആധിപത്യം തുടരാൻ റെഡ്മിയുടെ വജ്രായുധങ്ങൾ, റെഡ്മി 10എ, റെഡ്മി 10 പവർ എന്നിവ ഇന്ത്യയിലെത്തി

റെഡ്മി 10

റെഡ്മി 10

റെഡ്മി 10 സ്മാർട്ട്ഫോണും 6000 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്യുന്നു. യുഎസ്ബി ടൈപ്പ് സി പോർട്ട് വഴിയുള്ള ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും റെഡ്മി 10 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. ഈ വർഷം ആദ്യമാണ് റെഡ്മി 10 സ്മാർട്ട്ഫോൺ വിപണിയിൽ എത്തിയത്. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 680 ചിപ്പ്സെറ്റും റെഡ്മി 10 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. 60 ഹെർട്സ് ഡിസ്പ്ലെയും 50 മെഗാ പിക്സൽ പ്രൈമറി ലെൻസും റെഡ്മി 10 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. 5 മെഗാ പിക്സൽ സെൽഫി യൂണിറ്റും ഡിവൈസിൽ ഉണ്ട്. 10,999 രൂപ മുതലാണ് റെഡ്മി 10 സ്മാർട്ട്ഫോണിന് വില ആരംഭിക്കുന്നത്.

സാംസങ് ഗാലക്സി എഫ്12

സാംസങ് ഗാലക്സി എഫ്12

കുറഞ്ഞ വിലയും 6000 എംഎച്ച് ബാറ്ററിയുമുള്ള മറ്റൊരു സാംസങ് സ്മാർട്ട്ഫോൺ ആണ് ഗാലക്സി എഫ്12. എക്സിനോസ് 8 ഒക്റ്റ 850 ചിപ്പ്സെറ്റാണ് സാംസങ് ഗാലക്സി എഫ്12 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. 6.5 ഇഞ്ച് വരുന്ന എച്ച്ഡി പ്ലസ് ടിഎഫ്ടി എൽസിഡി ഡിസ്പ്ലെയാണ് സാംസങ് ഗാലക്സി എഫ്12 ഫീച്ചർ ചെയ്യുന്നത്. വാട്ടർഡ്രോപ്പ് നോച്ചും ഡിവൈസിൽ ലഭ്യമാണ്. 90 ഹെർട്സ് വരെയുള്ള റിഫ്രഷ് റേറ്റും സാംസങ് ഗാലക്സി എഫ്12 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ സവിശേഷതയാണ്. 48 മെഗാ പിക്സൽ പ്രൈമറി ക്യാമറയും സാംസങ് ഗാലക്സി എഫ്12 സ്മാർട്ട്ഫോണിൽ ഉണ്ട്. 11,499 രൂപ മുതലാണ് സാംസങ് ഗാലക്സി എഫ്12 സ്മാർട്ട്ഫോണിന് വില ആരംഭിക്കുന്നത്.

കിടിലൻ ക്യാമറകളും 50,000 രൂപയിൽ താഴെ മാത്രം വിലയുമുള്ള സ്മാർട്ട്ഫോണുകൾകിടിലൻ ക്യാമറകളും 50,000 രൂപയിൽ താഴെ മാത്രം വിലയുമുള്ള സ്മാർട്ട്ഫോണുകൾ

മോട്ടോ ജി40 ഫ്യൂഷൻ

മോട്ടോ ജി40 ഫ്യൂഷൻ

മോട്ടോ ജി40 ഫ്യൂഷൻ കഴിഞ്ഞ വർഷം വിപണിയിൽ എത്തിയ സ്മാർട്ട്ഫോൺ ആണ്. 6000 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്യുന്ന ഏറ്റവും മികച്ച ഓപ്ഷനുകളിലൊന്നാണിത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732 ചിപ്‌സെറ്റാണ് മോട്ടോ ജി40 ഫ്യൂഷൻ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. കൂടാതെ ഡിവൈസിന് 6.8 ഇഞ്ച് വരുന്ന വലിയ സ്‌ക്രീനും ലഭിക്കുന്നു. 120 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റും മോട്ടോ ജി40 ഫ്യൂഷനിൽ ലഭ്യമാണ്. ഗെയിമർമാർക്കും മോട്ടോ ജി40 ഫ്യൂഷൻ നല്ല ഓപ്ഷനാണ്. 14,699 രൂപയ്ക്കാണ് ഫോൺ ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

നാർസോ 50 എ

നാർസോ 50 എ

റിയൽമി നാർസോ 50 എയിൽ യുഎസ്ബി ടൈപ്പ് സി ചാർജിങ് പോർട്ട് ഉള്ള 6000 എംഎഎച്ച് ബാറ്ററി യൂണിറ്റ് ഉണ്ട്. മീഡിയാടെക് ഹീലിയോ ജി85 ചിപ്പ്സെറ്റ് ആണ് നാർസോ 50 എ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. നാർസോ 50 എ സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് ഡിസ്പ്ലെയും ലഭിക്കുന്നു. 60 ഹെർട്സിന്റെ റിഫ്രഷ് റേറ്റ് മാത്രമാണ് നാർസോ 50 എ സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നത്. 11,499 രൂപ പ്രാരംഭ വിലയിലാണ് നാർസോ 50 എ സ്മാർട്ട്ഫോൺ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഇൻഫിനിക്സ് ഹോട്ട് 11 2022 vs റിയൽമി സി31; മികച്ച ബജറ്റ് സ്മാർട്ട്ഫോൺ ഏതെന്ന് നോക്കാംഇൻഫിനിക്സ് ഹോട്ട് 11 2022 vs റിയൽമി സി31; മികച്ച ബജറ്റ് സ്മാർട്ട്ഫോൺ ഏതെന്ന് നോക്കാം

Best Mobiles in India

English summary
Smartphones with a battery capacity of 6000 mAh will be suitable for almost all activities like high end gaming. Don't get me wrong, smartphones with such batteries come at a huge price. Smartphones with 6000 mAh battery are available in almost all price ranges.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X