ഇനി ഒരിക്കല്‍ കൂടി ഫോണിലെ കോണ്‍ടാക്റ്റ്‌സുകള്‍ നഷ്ടപ്പെടുത്തരുത്, ഇതു നിങ്ങളുടെ ശ്രദ്ധയിലേക്കായി!!

Posted By: Samuel P Mohan

'എന്റെ ഫോണ്‍ കോണ്‍ടാക്റ്റുകള്‍ എല്ലാം നഷ്ടപ്പെട്ടു', എനിക്ക് നിന്റെ ഫോണ്‍ നമ്പര്‍ അയച്ചു തരു', ഇത് സ്ഥിരം കാണുന്ന ഒരു സന്ദേശമാണ്. എനിക്കു തോന്നുന്നു നിങ്ങളില്‍ പലര്‍ക്കും ഇങ്ങനെ ഒരു സന്ദേശം പല തവണ ലഭിച്ചിട്ടുണ്ടാകുമെന്ന്. ഫേസ്ബുക്ക് സ്റ്റാസ് ആയും ഇപ്പോള്‍ കാണാം.

ഇനി ഒരിക്കല്‍ കൂടി ഫോണിലെ കോണ്‍ടാക്റ്റ്‌സുകള്‍ നഷ്ടപ്പെടുത്തരുത്!!

ഫോണ്‍ നമ്പര്‍ അവരോടു ചോദിക്കുന്നതിനു മുന്‍പ്, ഇത് എങ്ങനെ സംഭവിച്ചു എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെടുന്നത് മനസ്സിലാക്കാം. എന്നാല്‍ അതിലെ കോണ്‍ടാക്റ്റുകള്‍ നഷ്ടപ്പെടുന്നത് സാങ്കേതികവൈദഗ്ദ്ധ്യമുളള ലോകത്തില്‍ നിങ്ങള്‍ക്കുണ്ടാകുന്ന മോശമായ കാര്യമാണ്.

ശരി അതൊക്കെ പോട്ടെ, സംഭവിക്കാനുളളതു സംഭവിച്ചു. ഇനിയെങ്കിലും ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ശ്രമിക്കുക.

സ്മാര്‍ട്ട്‌ഫോണിലെ നിങ്ങളുടെ കോണ്‍ടാക്റ്റുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ലളിതമായ കുറച്ചു കാര്യങ്ങള്‍ ഇവിടെ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആന്‍ഡ്രോയിഡില്‍ എങ്ങനെ?

നിങ്ങളുടെ കോണ്‍ടാക്റ്റുകളുടെ ലിസ്റ്റ് നിയന്ത്രിക്കുന്നതിന് ഗൂഗിള്‍ അക്കൗണ്ട് വളരെ നല്ലതാണ്. നിങ്ങള്‍ ഒരു പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍ വാങ്ങുകയാണെങ്കില്‍ തീര്‍ച്ചയായും ഒരു ഗൂഗിള്‍ അക്കൗണ്ട് സൃഷ്ടിക്കാന്‍ പറയും. അതിനായി ആദ്യം നിങ്ങളുടെ ഫോണില്‍ ഗൂഗിള്‍ സിംഗ് എനേബിള്‍ ചെയ്യണം.

അതിനായി ആദ്യം സെറ്റിംഗ്‌സില്‍ പോയി അക്കൗണ്ട് ആന്റ് സിംക് സെറ്റിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. അതിനു ശേഷം വിവിധ സിംഗ് ഓപ്ഷനില്‍ കോണ്‍ടാക്റ്റ്‌സ് സിംഗ് എനേബിള്‍ ആണോ എന്ന് ഉറപ്പു വരുത്തുക. എങ്കില്‍ നിങ്ങളുടെ കോണ്‍ടാക്റ്റുകള്‍ ഗൂഗിള്‍ സേവ് ചെയ്യപ്പെടുന്നുണ്ട്. അവ കാണുവാന്‍ ഈ ലിങ്കില്‍ പോയാല്‍ മതി. https://www.google.com/contacts അവിടെ നിങ്ങളുടെ എല്ലാ കോണ്‍ടാക്റ്റ്‌സുകളും കാണാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങളുടെ ഫോണിലെ ആ കോണ്‍ടാക്റ്റ്‌സ് ഗൂഗിളിലേക്ക് ആഡ് ചെയ്യപ്പെട്ടിട്ടില്ല എന്നു മനസ്സിലാക്കുക.അവ എല്ലാം കൂടി സിംക് ചെയ്യാനായി ഫോണിലെ കോണ്‍ടാക്‌സ് ലിസ്റ്റില്‍ പോയി ഓപ്ഷന്‍ മെനു എടുക്കുക. എന്നിട്ട് മെര്‍ജ് ആള്‍ കോണ്‍ടാക്റ്റ്‌സ് വിത്ത് ഗൂഗിള്‍ എന്ന ഓപ്ഷന്‍ നല്‍കിയാല്‍ കുറച്ചു നേരത്തിനുളളില്‍ അവയെല്ലാം ഗൂഗിളില്‍ സേവ് ചെയ്യും.

ഇങ്ങനെ സേവ് ചെയ്യപ്പെട്ട കോണ്‍ടാക്റ്റുകള്‍ ഫോണ്‍ നഷ്ടപ്പെട്ട് ഫോണിലെ ഡാറ്റ റീസെറ്റ് ചെയ്താലും സിംക് ആയ ഗൂഗിള്‍ അക്കൗണ്ട് എപ്പോള്‍ നിങ്ങള്‍ ഫോണിലേക്ക് ആഡ് ചെയ്യുന്നുവോ, കുറച്ചു സമയത്തിനുളളില്‍ ആ പഴയ കോണ്‍ടാക്റ്റുകള്‍ നിങ്ങളുടെ ഫോണുലേക്ക് സിംക് ചെയ്യപ്പെടും.

iOS-ല്‍ എങ്ങനെ?

സാധാരണ ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ഉപയോഗിക്കുന്നതു പോലെ ഐഒഎസ് ഉപകരണങ്ങളിലേക്കും പ്രവേശിക്കാന്‍ ജിമെയില്‍ ഐഡി ഉപയോഗിക്കാം. ഗൂഗിളിന്റെ ആക്ടീവ് സിംഗ് സേവനമാണ് നിങ്ങളുടെ ആപ്പിള്‍, ഐപാഡ്, ഐടച്ച് എന്നിവയിലുടനീളം പരിധി ഇല്ലാതെ പ്രവര്‍ത്തിക്കുന്നത്. ഇത് നിങ്ങളുടെ കോണ്‍ടാക്റ്റ്‌സുകള്‍ എല്ലാം തന്നെ ഓട്ടോമാറ്റിക്കായി ഐഒഎസ് ഉപകരണത്തില്‍ റീസ്റ്റോര്‍ ചെയ്യും.

അതേ സമയം നിങ്ങള്‍ക്ക് ഒരു ജിമെയില്‍ അക്കൗണ്ട് ഇല്ല എങ്കില്‍ ആപ്പിളിന്റെ നേറ്റീവ് ക്ലൗഡ് സേവനമായ 'aka iCloud' ഉപയോഗിച്ച് നിങ്ങളുടെ ഫോണിലെ കണ്ടന്റുകള്‍ സമന്വയിപ്പിക്കാന്‍ കഴിയും. ഇനി ആദ്യമായി നിങ്ങള്‍ ഐഒഎസ് ഉപകരണം ഉപയോഗിക്കുമ്പോള്‍ ഡാറ്റ ബാക്കപ്പ് ചെയ്യാനായി iCloud ഉപയോഗിക്കണോ വേണ്ടയോ എന്നു ചോദിക്കും.

വിന്‍ഡോസില്‍ എങ്ങനെ?

വിന്‍ഡോസ് ഒൗട്ട്‌ലുക്ക് മികചൊരു ഇമെയില്‍ സേവനമാണ്, ഇതിനെ റെഡ്മൗണ്ട് ജയിന്റ് ക്ലൗഡ് ബാക്കപ്പ് സേവനം എന്നു പറയുന്നു. നിങ്ങളുടെ ജിമെയില്‍ ഐഡി ഉപയോഗിച്ച് ഇത് ലോഗിന്‍ ചെയ്യാം. കൂടാതെ മറ്റു ഇമെയില്‍ സേവനങ്ങളില്‍ നിന്നും ഐഡി ഉപയോഗിക്കാനാകും. വിന്‍ഡോസ് ഫോണില്‍ മൈക്രോസോഫ്റ്റ് അക്കൗണ്ട് നിര്‍മ്മിക്കുമ്പോള്‍ സജീവമായ ജിമെയില്‍ ഐഡി നല്‍കിയാല്‍ ബാക്കപ്പിനും കോണ്‍ടാക്റ്റുകള്‍ റീസ്‌റ്റോര്‍ ചെയ്യാനും ഇതു മതിയാകും.

നിങ്ങള്‍ ഒരു ജിമെയില്‍ ഉപയോക്താവ് അല്ലെങ്കില്‍ നിങ്ങളുടെ ഡാറ്റ എല്ലായിപ്പോഴും OneDrive ലൂടെ സമന്വയിപ്പിക്കാന്‍ കഴിയും.

എത്രയും പെട്ടന്ന് ഫേസ്ബുക്ക് സെറ്റിങ്ങ്‌സില്‍ ഈ മാറ്റങ്ങള്‍ വരുത്തുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
It's an all too common problem disappearing contacts. It only takes a minute to set up an automated backup on your phone. You can keep your contacts current, accessible from anywhere and transferrable to any new phone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot