വിഷുവിന്റെ പിറ്റേന്ന് ഇങ്ങെത്തും! ഏസർ സ്മാർട്ട്ഫോൺ തിരിച്ചുവരുന്നു; കൂടെ മോട്ടറോളയും
ഏസർ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. 'ദി നെക്സ്റ്റ് ഹൊറൈസൺ സ്മാർട്ട്‌ഫോൺസ്' എന്ന തലക്കെട്ടുമായി പുതിയ ലോഞ്ച് തിയതി വെളിപ്പെടുത്തുന്ന ടീസർ ഏസർ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുന്നു. നേരത്തെ മാർച്ച് 25ന് പുതിയ സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്യും എന്നാണ് ഏസർ അറിയിച്ചിരുന്നത്. എന്നാൽ അജ്ഞാതമായ കാരണങ്ങളാൽ ഈ ലോഞ്ച് മാറ്റിവയ്ക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ പുതിയ ലോഞ്ച് തിയതി വെളിപ്പെടുത്തിയിരിക്കുന്നത്. പുതിയ ടീസർ പ്രകാരം ഏപ്രിൽ 15ന് പുതിയ ഏസർ സ്മാർട്ട്ഫോണുകൾ (Acer smartphones) ഇന്ത്യയിൽ അവതരിപ്പിക്കും.
സ്മാർട്ട്ഫോൺ വിപണിയിലെ ഒരു ഗെയിം-ചേഞ്ചർ ആയിരിക്കും വരാൻ പോകുന്ന ഏസർ സ്മാർട്ട്ഫോൺ എന്നാണ് കമ്പനി പറയുന്നത്. കൂടാതെ ടീസറിൽ ഒരു വലിയ ക്യാമറ ഡെക്കോയും കാണിച്ചിട്ടുണ്ട്. എന്നാൽ മറ്റ് ഡീറ്റെയിൽസ് ഒന്നും വെളിപ്പെടുത്തിയിട്ടില്ല. ലോഞ്ചിന് ശേഷം ആമസോൻ വഴിയായരിക്കും വിൽപ്പന എന്നതും സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം, ഇൻഡ്കൽ ടെക്‌നോളജീസ് ഏസർ ബ്രാൻഡഡ് സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത് നിർമ്മിച്ച് വിതരണം ചെയ്യുന്നതിനായി ഏസർ ഇൻകോർപ്പറേറ്റഡുമായി ഒരു പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ ഇൻഡ്കൽ ടെക്‌നോളജീസ് ഏസർ നാമം ഉപയോഗിക്കുന്നുണ്ടെന്ന് ടീസറിൽ പറയുന്നു. ഇതോടൊപ്പം തന്നെ ഏസർ സ്മാർട്ട്‌ഫോണുകൾക്ക് 15,000 മുതൽ 50,000 രൂപ വരെ വിലയുണ്ടാകുമെന്നും കമ്പനി പറഞ്ഞിരുന്നു.
അത്യാധുനിക ഹാർഡ്‌വെയർ, നൂതന സോഫ്റ്റ്‌വെയർ സാങ്കേതികവിദ്യകൾ എന്നിവ ഉൾക്കൊള്ളുന്ന പ്രീമിയം-ഗുണനിലവാരമുള്ള ഡിവൈസുകൾ ഇന്ത്യൻ ഉപഭോക്താക്കൾക്ക് അവതരിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യം എന്നാണ് ഏസർ വ്യക്തമാക്കിയിട്ടുള്ളത്. ഈ വർഷം ജനുവരി ആദ്യം ഏസർ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഏസർ ലിക്വിഡ് എസ്162ഇ4, ഏസർ ലിക്വിഡ് എസ്272ഇ4 എന്നീ സ്മാർട്ട്‌ഫോണുകൾ ലിസ്റ്റ് ചെയ്തിരുന്നു.

12nm മീഡിയടെക് ചിപ്പും (ഒക്ടാ-കോർ കോർടെക്സ്-A53 സിപിയു) 720p+ റെസല്യൂഷനുള്ള 6.75" IPS LCD ഡിസ്പ്ലേയും ഉള്ള ഒരു ബജറ്റ് ഉപകരണമാണ് ഏസർ അസെറോൺ ലിക്വിഡ് S272E4. ഇതിന് 20MP ക്യാമറയും 5,000mAh ബാറ്ററിയുമുണ്ട്. 6.52" 720p+ IPS LCD (60Hz, തീർച്ചയായും) ഡിസ്പ്ലേയും 16MP ക്യാമറയുമായിട്ടായിരിക്കും ഏസർ അസെറോൺ ലിക്വിഡ് S162E4 എത്തുക. മറ്റ് ഫീച്ചറുകൾ മിക്കവാറും സമാനമാണ് എന്ന് പറയപ്പെടുന്നു.
ഏസർ സ്മാർട്ട്ഫോൺ മാത്രമല്ല, മോട്ടറോള എഡ്ജ് 60 സ്റ്റൈലസും ഇന്ത്യയിൽ ഏപ്രിൽ 15 ന് ലോഞ്ച് ചെയ്യും എന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴചയാണ് മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇതിന് പിന്നാലെ തന്നെയാണ് എഡ്ജ് 60 സീരീസിലേക്ക് അടുത്ത ഫോണും എത്താൻ പോകുന്നത്.
ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലെ ലിസ്റ്റിംഗ് കാണിക്കുന്നത് എഡ്ജ് 60 സ്റ്റൈലസിൽ ഇടുങ്ങിയ ബെസലുകളുള്ള ഒരു ഫ്ലാറ്റ് ഡിസ്‌പ്ലേയും സെൽഫി ഷൂട്ടറിനായി ഒരു പഞ്ച്-ഹോൾ കട്ടൗട്ടും ഉണ്ടായിരിക്കും എന്നാണ്. മോട്ടറോള എഡ്ജ് 60 സ്റ്റൈലസിന് പിന്നിൽ ഒരു വീഗൻ ലെതർ ഫിനിഷ് ഉണ്ടായിരിക്കും, പ്രധാന ക്യാമറ സെൻസറുകൾ സ്ഥാപിക്കുന്നതിന് മുകളിൽ ഇടത് മൂലയിൽ ഒരു ചതുര മൊഡ്യൂളും ഒരു എൽഇഡി ഫ്ലാഷും ഉണ്ടായിരിക്കും.
വരാൻ പോകുന്ന ഈ മോട്ടറോള ഫോണിന്റെ വോളിയം റോക്കറും പവർ ബട്ടണും വലതുവശത്താണ്. പാന്റോൺ സർട്ടിഫൈഡ് ഡാർക്ക് ബ്ലൂ, സോർട്ടഫ് ഗ്രീൻ/പർപ്പിൾ നിറങ്ങളിൽ എഡ്ജ് 60 സ്റ്റൈലസ് ലഭ്യമാകുമെന്ന് ലിസ്റ്റിംഗ് കാണിക്കുന്നു. സ്റ്റൈലസ് പിന്തുണയുള്ള സെഗ്‌മെന്റിലെ ആദ്യ ഫോണാണിതെന്ന് മോട്ടറോള പറയുന്നു.
അഡ്രിനോ ജിപിയുവുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7s ജെൻ 2 ചിപ്‌സെറ്റാണ്
മോട്ടറോള എഡ്ജ് 60 സ്റ്റൈലസിന് കരുത്ത് പകരുന്നത്. 6.7 ഇഞ്ച് 1.5K പോൾഡ് ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 256 ജിബി സ്റ്റോറേജ് ഓപ്ഷൻ എന്നിവ ഇതിൽ ഉണ്ടാകും. 68W ഫാസ്റ്റ് വയർഡ് ചാർജിംഗും 15W വയർലെസ് ചാർജിംഗും സ്ഥിരീകരിച്ചിട്ടുണ്ട്. ബാറ്ററി 5,000mAh ആയേക്കാം.


Click it and Unblock the Notifications








