ചെയ്‌സ് സീരീസില്‍ 7 മൊബൈലുകള്‍ ഇന്ത്യയിലേക്ക്

Posted By: Staff

ചെയ്‌സ് സീരീസില്‍ 7 മൊബൈലുകള്‍ ഇന്ത്യയിലേക്ക്

ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ വിപണിയില്‍ ഉള്ള വര്‍ദ്ധിച്ച സാധ്യതകള്‍ മനസ്സിലാക്കി കൂടുതല്‍ കൂടുതല്‍ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ വന്നുകൊണ്ടിരിക്കുകയാണ്.  ഏറ്റവും പുതുതായി ഇന്ത്യന്‍ വിപണിയില്‍ ഭാഗ്യം പരീക്ഷിക്കാനെത്തിയിരിക്കുന്നത് കെ.ആര്‍. മംഗളം ഗ്രൂപ്പ് ആണ്.  ചെയ്‌സ് എന്ന പേരില്‍ ഹാന്‍ഡ്‌സെറ്റുകളുടെ ഒരു നിര തന്നെ അവര്‍ അവതരിപ്പിക്കുന്നു.

പൊതുവായ ഫീച്ചറുകള്‍:

  • വിലക്കുറവ്

  • മികച്ച ബാറ്ററി ബാക്ക്അപ്പ്

  • മള്‍ട്ടിമീഡിയ സപ്പോര്‍ട്ട്

  • കാഴ്ചയില്‍ ആകര്‍ഷണീയം

സി123, സി245 എന്നിങ്ങനെ ഒറ്റയടിക്ക് ഏഴു മൊബൈല്‍ ഫോണുകളാണ് ചെയ്‌സ് സീരീസില്‍ കമ്പനി അവതരിപ്പിക്കുന്നത്.  സി123 ഒരു ഡ്യുവല്‍ സിം മൊബൈല്‍ ആണ്.  അതായത് ഇഷ്ടമുള്ള രണ്ടു നെറ്റ്വര്‍ക്കുകളുടെ കണക്ഷന്‍ ഒരേ സമയം ഉപയോഗിക്കാം.  30 ദിവസത്തെ സ്റ്റാന്റ്‌ബൈസമയം നല്‍കുന്ന 1800 mAh ബാറ്ററിയാണ് ഈ ഡ്യുവല്‍ സിം ഹാന്‍ഡ്‌സെറ്റില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

അതേസമയം 3000 mAh ബാറ്ററിയാണ് സി245 ഹാന്‍ഡ്‌സെറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്.  55 ദിവസത്തെ സ്റ്റാന്റ്‌ബൈ സമയം നല്‍കുന്നുണ്ട് ഈ ബാറ്ററി.  ഒരു സ്‌പൈ ക്യാമറയുണ്ട് സി133 ഫോണില്‍.  ഇന്‍-ബില്‍ട്ട് സ്പീക്കറുകളും ഇതിലുണ്ട്.

ഒരു കെ സീരീസ് മൊബൈല്‍ ആണ് സി159.  വ്യത്യസ്ത നിറങ്ങളിലെത്തുന്ന ഈ ഹാന്‍ഡ്‌സെറ്റ് കാഴ്ചയില്‍ വളരെയേറെ ആകര്‍ഷണീയമാണ്.  യുവാക്കളെ ഉദ്ദേശിച്ച് പ്രത്യേകം ഡിസൈന്‍ ചെയ്തതാണ് ഈ സി159 ഹാന്‍ഡ്‌സെറ്റ്.

ഒരു പബ്ലിക് അനൗണ്‍സ്‌മെന്റ് സിസ്റ്റം എന്നാണ് സി249 ഫോണിനെ കമ്പനി തന്നെ വിശേഷിപ്പിച്ചിരിക്കുന്നത്.  2030 ബോക്‌സ് സ്പീക്കറുകളും, കെ സീരീസ് ആംപ്ലിഫയറും ഉണ്ട് ഇതില്‍.  അതുകൊണ്ട് തന്നെ വളരെ മികച്ച് ഓഡിയോ ഔട്ട്പുട്ട് നല്‍കാന്‍ ഇതിനു സാധിക്കുന്നു.

സി234 ഒരു ടച്ച്‌സ്‌ക്രീന്‍ മൊബൈല്‍ ഫോണ്‍ ആണ്.  ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേയോടൊപ്പം ഒരു അല്‍ഫാന്യൂമെറിക് കീപാഡും ഉണ്ട് സി234 മൊബൈലില്‍.  ടൈപ്പിംഗ് വളരെ എളുപ്പമാക്കുന്ന തരത്തിലാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

സി33 ഒരു പൂര്‍ണ്ണ ടച്ച് ഫോണ്‍ ആണ്.  നിരവധി ഇന്‍ബില്‍ട്ട് ആപ്ലിക്കേഷനുകളും ഗെയിമുകളും ഉണ്ട് ഈ ഹാന്‍ഡ്‌സെറ്റില്‍.

മൊബൈല്‍ ഫോണ്‍ കാണാതായാല്‍ സഹായകമാകുന്ന മൊബൈല്‍ ട്രാക്കര്‍ സംവിധാനം എല്ലാ ഹാന്‍ഡ്‌സെറ്റുകളിലും ഉണ്ട്.  ന്യൂമെറോളജി, രാഹുകാലം, കുണ്ടലി മിലാപ് എന്നിങ്ങനെയുള്ളവ അടങ്ങിയ അസ്‌ട്രോളജി പാക്കും ഇവയില്‍ ഉണ്ട്.  ഓഡിയോ, വീഡിയോ ഫയലുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന മള്‍ട്ടിമീഡിയ സെവിധാനവും ഇവയിലുണ്ട്.  ഫെയ്‌സ്ബുക്ക് പോലുള്ള സെഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ ഉപയോഗം എളുപ്പമാക്കുന്ന ആപ്ലിക്കേഷനുകളും ഇവയിലുണ്ട്.

ഇവയുടെ വില ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും വളരെ ചെറിയ വികള്‍ മാത്രമായിരിക്കും ഈ എഴ് ഹാന്‍ഡ്‌സെറ്റുകള്‍ക്കും കെ.ആര്‍. മംഗളം ഗ്രൂപ്പ് ചുമത്തുകയുള്ളൂ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot