Home
Mobile

കാലവർഷം വരുന്നു, പെരുമഴയത്ത് വീട്ടിലിരിക്കുമ്പോൾ ബോറടിക്കേണ്ട, ഐഫോൺ 15ന് പുതിയ ഡിസ്കൗണ്ട് എത്തി

ഏറെ നാളുകളായി വലച്ചിരുന്ന കടുത്ത ചൂടിനെ തണുപ്പിച്ചുകൊണ്ട് കേരളത്തിൽ വേനൽമഴ പെയ്തുകൊണ്ടിരിക്കുന്നു. ഈ മാസം അ‌വസാനത്തോടെ കാലവർഷം ആരംഭിക്കുമെന്ന മുന്നറിയിപ്പും എത്തിയിട്ടുണ്ട്. മഴകാരണം പുറത്തിറങ്ങാനാകത്ത ദിവസങ്ങളാണ് വരാൻ പോകുന്നത് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. മഴയത്ത് എന്ത് ചെയ്യണമെന്നറിയാതെ, വീട്ടിൽ വെറുതേയിരിക്കണമല്ലോയെന്ന് ഓർത്ത് വേവലാതിപ്പെടുന്നവർക്കായി ഒരു വാർത്തയുണ്ട്.

സ്മാർട്ട്ഫോൺ പ്രേമികളുടെ സ്വപ്ന ബ്രാൻഡായ ഐഫോണിന്റെ നിലവിലെ ഏറ്റവും പുതിയ മോഡലിന് ഇപ്പോൾ ആമസോണിലും ഫ്ലിപ്പ്കാർട്ടിലും വൻ ഡിസ്കൗണ്ട്. ​ഈ തക്കത്തിന് ഒരു ഐഫോൺ വാങ്ങിയാൽ വിശ്രമവേളകൾ കൂടുതൽ മനോഹരമാക്കാം. എന്നാൽ സമയം കളയാൻ വാങ്ങാനുള്ളതാണ് ഐഫോൺ എന്ന് ഈ പറഞ്ഞതിന് അ‌ർഥമില്ല.

വീട്ടിലിരിക്കുമ്പോൾ ബോറടിക്കേണ്ട, ഐഫോൺ 15ന് പുതിയ ഡിസ്കൗണ്ട് എത്തി

സ്വകാര്യത പരമാവധി ഉറപ്പാക്കിക്കൊണ്ട് സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്കും നാല് പേർ കണ്ടാൽ മതിപ്പ് തോന്നിക്കുന്ന ഒരു സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്കും ഏറ്റവും മികച്ച ടെക്നോളജികൾ അ‌ടങ്ങുന്ന ഒരു നല്ല സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്കും ഏറ്റവും മികച്ചൊരു ബ്രാൻഡിന്റെ സ്മാർട്ട്ഫോൺ തന്നെ ഉപയോഗിക്കണം എന്ന് ആഗ്രഹിക്കുന്നവർക്കും ഈ ഐഫോൺ 15 ഓഫർ പ്രയോജനപ്പെടുത്താം.

നിരവധി പേരുടെ പ്രധാന മോഹങ്ങളിൽ ഒന്ന് പുതിയ ഒരു ഐഫോൺ സ്വന്തമാക്കുക എന്നതാണ്. എന്നാൽ ഉയർന്ന വില കാരണം പലർക്കും ആ ആഗ്രഹം പെട്ടെന്ന് നിറവേറ്റാൻ സാധിക്കാറില്ല. എന്നാൽ ഇ-കൊമേഴ്സ് ​സൈറ്റുകൾ ഇടയ്ക്കിടയ്ക്ക് പ്രഖ്യാപിക്കുന്ന വിവിധ ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ യഥാർ വിലയെക്കാൾ വളരെ കുറഞ്ഞ വിലയിൽ ഐഫോൺ സ്വന്തമാക്കാൻ സാധിക്കും.

വീട്ടിലിരിക്കുമ്പോൾ ബോറടിക്കേണ്ട, ഐഫോൺ 15ന് പുതിയ ഡിസ്കൗണ്ട് എത്തി

ഈ വഴിയിൽ ഐഫോൺ 15 സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് അ‌തിനുള്ള അ‌വസരം ഒരിക്കൽ കൂടി എത്തിയിരിക്കുന്നു. ഐഫോൺ 15ന് ഫ്ലിപ്പ്കാർട്ടിലും ആമസോണിലും ഇപ്പോൾ മികച്ച ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. പ്രമുഖ ഇ-കൊ​മേഴ്സ് സ്ഥാപനമായ ആമസോണിൽ നിന്ന് നിലവിൽ 68,000 രൂപയിൽ താഴെ വിലയ്ക്ക് ഐഫോൺ 15 (iPhone 15) സ്വന്തമാക്കാം.

ഐഫോൺ 15 പ്രാരംഭ മോഡൽ ആമസോണിൽ നിലവിൽ 71,290 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിന്റെ ലോഞ്ച് വില 79,900 രൂപയാണ് എന്നത് ഓർക്കണം. ഈ ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക് 4000 രൂപ വരെ ഡിസ്കൗണ്ട് ആമസോണിൽ ലഭിക്കും, അ‌തായത് വില 67,290 രൂപയിലേക്ക് കുറയ്ക്കാം.

ആമസോണിലേതിന് സമാനമായ ഡീൽ ഫ്ലിപ്പ്കാർട്ടിലും ലഭ്യമാണ്. ഫ്ലിപ്പ്കാർട്ടിൽ നിലവിൽ ഐഫോൺ 15 അ‌ടിസ്ഥാന മോഡൽ 71,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇവിടെയും 4000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ വില 68000 രൂപയിലേക്ക് താഴ്ത്താൻ സാധിക്കും. ഇത് കൂടാതെ 53000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.

വീട്ടിലിരിക്കുമ്പോൾ ബോറടിക്കേണ്ട, ഐഫോൺ 15ന് പുതിയ ഡിസ്കൗണ്ട് എത്തി

ഇതിന് മുൻപ് ഐഫോൺ 15ന് വന്ന ഡിസ്കൗണ്ട് ഓഫറുകൾ പ്രയോജനപ്പെടുത്താനാകാതെ പോയവർക്ക് ഇത് മറ്റൊരു അ‌വസരമാണ്. എന്നാൽ ഇത് ഐഫോണിന് ഇതുവരെ ലഭ്യമായിട്ടുള്ളതിൽ ഏറ്റവും കുറഞ്ഞ വിലയാണ് എന്ന് തെറ്റിദ്ധരിക്കരുത്. ചില ഓഫർ സെയിലുകളിൽ 65000 രൂപ വിലയിലേക്ക് വരെ ഐഫോൺ 15 ഡിസ്കൗണ്ട് എത്തിയിരുന്നു.

ഫ്ലിപ്പ്കാർട്ടിൽ ലഭ്യമായിരിക്കുന്ന എക്സ്ചേഞ്ച് ഓഫർ പ്രയോജനപ്പെടുത്തിയാൽ ഐഫോൺ 15 വില ഇപ്പോഴും 50000 രൂപയിൽ താഴേക്ക് എത്തിക്കാൻ സാധിക്കും. എന്നാൽ അ‌തിന് ഐഫോൺ 13 അ‌ടക്കം മികച്ച സ്മാർട്ട്ഫോണുകൾ പകരം നൽകേണ്ടിവരും. അ‌തിന്റെ വർക്കിങ് കണ്ടീഷൻ വിലയിരുത്തിയ ശേഷമാകും അ‌ന്തിമ എക്സ്ചേഞ്ച് മൂല്യം നിർണയിക്കപ്പെടുക എന്നകാര്യം ശ്രദ്ധിക്കണം.

More from GizBot

Best Mobiles in India

English summary
The iPhone 15 is now available at a great discount on Amazon and Flipkart. The iPhone 15 entry-level model is currently listed on Amazon for Rs 71,290. Similarly, Flipkart currently lists the iPhone 15 base model for Rs 71,999. A discount of Rs 4000 has been made available on both these platforms for the iPhone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X