ആന്‍ഡ്രോയ്ഡ് 4.3 ജെല്ലി ബീന്‍; 10 സവിശേഷതകള്‍

By Bijesh
|

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗൂഗിള്‍ നെക്‌സസിന്റെ പുതിയ പതിപ്പില്‍ ഏറ്റവും ആകര്‍ഷകമായ ഘടകം ആന്‍ഡ്രോയ്ഡിന്റെ പുതിയ വേര്‍ഷനായ 4.3 ആണ്. ആന്‍ഡ്രോയ്ഡ് 4.2 ഇറക്കി ഏകദേശംഒമ്പതു മാസത്തിനു ശേഷമാണ് ജെല്ലി ബീന്‍ എന്നു വിളിക്കുന്ന പുതിയ വേര്‍ഷന്‍ ഗൂഗിള്‍ അവതരിപ്പിച്ചത്. മറ്റു വേര്‍ഷനുകളേക്കാള്‍ മികച്ചതാണ് ജെല്ലി ബീന്‍ എന്ന് എടുത്തുപറയേണ്ടതില്ല.

 

ഗൂഗിള്‍ നെക്‌സസ് 7 ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

പുതിയ ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീനിന്റെ പ്രത്യേകതകള്‍ നോക്കാം

 Restricted profiles

Restricted profiles

ആന്‍ഡ്രോയ്ഡ് 4.2 വിനു സമാനമായി മള്‍ട്ടി യൂസര്‍ പ്രൊഫൈല്‍ സംവിധാനം 4.3യിലുമുണ്ട്. എന്നാല്‍ ഒരേ ടാബ്ലറ്റില്‍ വിവിധ ഉപയോക്താക്കള്‍ക്കനുസരിച്ച് ആപ്ലിക്കേഷനുകള്‍ സെറ്റ് ചെയ്യാമെന്നതാണ് ജെല്ലി ബീനിന്റെ പ്രത്യേകത. അതായത് കുട്ടികള്‍ ടാ്ബ്ലറ്റ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ രക്ഷിതാക്കള്‍ക്ക് ഗെയിമുകളും ആപുകളും അതിനനുസൃതമായി സെറ്റ് ചെയ്തു വയ്ക്കാന്‍ സാധിക്കും.

Bluetooth Smart Ready

Bluetooth Smart Ready

ഹൃദയ മിടിപ്പ് അളക്കുന്നതിനുള്ള മീറ്റര്‍, നടത്തത്തിന്റെ അളവറിയുന്നതിനുള്ള പെഡോമീറ്റര്‍, തെര്‍മോ മീറ്റര്‍ എന്നിവ കുറഞ്ഞ എനര്‍ജി ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ ബ്ലുടൂത്ത് സ്മാര്‍ട് റെഡി കൊണ്ട് സാധിക്കും.

Dial-pad Autocomplete
 

Dial-pad Autocomplete

ഫോണ്‍ കോണ്‍ടാക്റ്റ്‌സില്‍ ഒരു പേര് തിരയുമ്പോള്‍ ആദ്യ അക്ഷരം ടൈപ് ചെയ്യുമ്പോള്‍ തന്നെ സേവ് ചെയ്തതില്‍ നിന്നു സമാനമായ പേരുകള്‍ നിര്‍ദേശിക്കുന്ന സംവിധാനമാണ് ഡയല്‍പാഡ് ഓട്ടോ കംപ്ലീറ്റ്. സാംസങ്ങ് ഗാലക്‌സിയിലുള്‍പ്പെടെ പല സ്മാര്‍ട്ട് ഫോണുകളിലും നിലവിലുള്ളതാണ് ഇത്.

Notification Access

Notification Access

നോട്ടിഫക്കേഷന്‍ ബാറുകള്‍ അനുയോജ്യമായ രീതിയില്‍ ക്രമീകരിക്കാന്‍ കഴിയുമെന്നതാണ് 4.3യുടെ പ്രത്യേകത. എല്ലാ നോട്ടിഫിക്കേഷനും ഒരിടത്തുതന്നെ കാണാനും സാധിക്കും.

OpenGL ES 3.0

OpenGL ES 3.0

ഗെയിമുകളില്‍ താല്‍പര്യമുള്ളവര്‍ക്ക് വേണ്ടിയുള്ളതാണ് ആന്‍ഡ്രോയ്ഡ് 4.3യുടെ ഈ സവിശേഷത. ഓപ്പണ്‍ജി.എല്‍. ഇ.എസ്. 3.0 ഗെയിമുകളിലും മറ്റ് ആപ്ലിക്കേഷനുകളിലും ഉയര്‍ന്ന ക്വാളിറ്റിയുള്ള ഗ്രാഫിക്‌സ് ഉപയോഗിക്കാന്‍ സഹായിക്കും.

Simplified Setup Wizard

Simplified Setup Wizard

ടാബ്ലറ്റില്‍ സൈന്‍ ഇന്‍ ചെയ്യുമ്പോള്‍തന്നെ മുന്‍പ് നല്‍കിയ വിവരങ്ങളില്‍ തിരുത്തലുകള്‍ വരുത്താന്‍ സിംപ്ലിഫൈഡ് സെറ്റ് അപ് വിസാര്‍ഡ് സഹായിക്കുന്നു.

Bluetooth AVRCP

Bluetooth AVRCP

ആന്‍ഡ്രോയ്ഡ് 4.3 ജെല്ലി ബീന്‍ ഒ.എസ്. ഉള്ള ടാബ്ലറ്റുകള്‍ ബ്ലൂടൂത്ത് സംവിധാനമുള്ള കാര്‍ സ്റ്റീരിയോയുമായി ബന്ധിപ്പിക്കാന്‍ സാധിക്കും.

Location accuracy features via Wi-Fi scan only mode

Location accuracy features via Wi-Fi scan only mode

വൈ-ഫൈ സംവിധാനത്തിലൂടെ കൂടുതല്‍ കൃത്യമായി സ്ഥലനിര്‍ണയം നടത്താന്‍ പുതിയ വേര്‍ഷന്‍ ആന്‍ഡ്രോയ്ഡിനു സാധിക്കും.

ആന്‍ഡ്രോയ്ഡ് 4.3 ജെല്ലി ബീന്‍; 10 സവിശേഷതകള്‍
Most Read Articles
Best Mobiles in India

Read more about:

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X