Home
Mobile

രഹസ്യപ്പേരിൽ ഗൂഗിൾ സ്മാർട്ട്ഫോൺ കണ്ടെത്തി; ക്യാമറ ഐലൻഡ് അ‌ധികം നീളില്ല!

സ്മാർട്ട്ഫോൺ നിർമാണ രംഗത്തെ പ്രമുഖ ബ്രാൻഡുകളിൽ ഒന്നുകൂടിയായ ഗൂഗിൾ തങ്ങളുടെ പിക്സൽ സീരീസിലെ പുതിയ സ്മാർട്ട്ഫോണിന്റെ നിർമാണവുമായി മുന്നോട്ട് പോകുന്നു. പിക്സൽ 8 സീരീസ് പുറത്തിറങ്ങിയിട്ട് ഏതാനും മാസങ്ങൾ പിന്നിട്ടിരിക്കുകയാണ്. അ‌പ്പോഴേക്കും അ‌ടുത്ത പിക്സൽ 9 സീരീസ് നിർമാണം തുടങ്ങിയെന്നത് പിക്സൽ ആരാധകർക്ക് ആവേശം പകരുന്നുണ്ട്.

പിക്സൽ 9 സീരീസ് ഫോണുകളെപ്പറ്റി ഗൂഗിൾ ഇതുവരെ ഔദ്യോഗിക പ്രതികരണം ഒന്നും നടത്തിയിട്ടില്ല. എന്നാലിപ്പോൾ ഗീക്ക്ബെഞ്ച് 5 ബെഞ്ച്മാർക്ക് ഡാറ്റാബേസിൽ ഒരു പുതിയ ഗൂഗിൾ സ്മാർട്ട്ഫോൺ കണ്ടെത്തി. Tokay എന്ന രഹസ്യപ്പേരിൽ കണ്ടെത്തി ഈ സ്മാർട്ട്ഫോൺ പിക്സൽ 9 സീരീസ് ഫോൺ ആയിരിക്കും എന്നാണ് കരുതപ്പെടുന്നത്.

രഹസ്യപ്പേരിൽ ഗൂഗിൾ സ്മാർട്ട്ഫോൺ കണ്ടെത്തി; ക്യാമറ ഐലൻഡ് നീളില്ല!

ഇതുവരെ ഗൂഗിൾ അ‌വതരിപ്പിച്ചിട്ടില്ലാത്ത ടെൻസർ ജി4 ചിപ്‌സെറ്റ് ആണ് Tokay എന്ന രഹസ്യപ്പേരിൽ തയാറാകുന്ന ഗൂഗിൾ ഫോണിൽ ഉള്ളത് എന്ന് ഗീക്ക്ബെഞ്ച് 5 ലിസ്റ്റിങ് സൂചിപ്പിക്കുന്നു. ഗീക്ക്ബെഞ്ച് 5-ലെ സിംഗിൾ കോർ ടെസ്റ്റിൽ ഗൂഗിൾ ടോകെ 1082 പോയിൻ്റുകൾ നേടി. മൾട്ടി കോർ ടെസ്റ്റിൽ ഈ സ്മാർട്ട്‌ഫോണിന് 3121 പോയിൻ്റുകളാണ് ലഭിച്ചത്.

വരാനിരിക്കുന്ന ഫോണിൽ 3.10GHz പവർ കോർ, 2.60GHz-ൽ ക്ലോക്ക് ചെയ്യുന്ന മൂന്ന് കോറുകൾ, 1.95GHz-ൽ നാല് കോറുകൾ എന്നിവയുള്ള ഒക്ടാ-കോർ പ്രൊസസർ അവതരിപ്പിക്കുമെന്ന് ലിസ്റ്റിംഗ് കാണിക്കുന്നു. കൂടാതെ ഇതിലെ ചിപ്‌സെറ്റ് 8 ജിബി റാമിനൊപ്പം മാലി ജി 715 ജിപിയുവുമായും ജോടിയാക്കിയിരിക്കുന്നു.

രഹസ്യപ്പേരിൽ ഗൂഗിൾ സ്മാർട്ട്ഫോൺ കണ്ടെത്തി; ക്യാമറ ഐലൻഡ് നീളില്ല!

ലിസ്റ്റിംഗ് അനുസരിച്ച് ആൻഡ്രോയിഡ് 14-ലാണ് ടോകോ എന്ന രഹസ്യപ്പേരിൽ തയാറാകുന്ന ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുന്നത്. അ‌തേസമയം പിക്സൽ 8 സീരീസ് ഫോണുകളുമായി താരതമ്യം ചെയ്യുമ്പോൾ ടോകോയുടെ ഗീക്ക്ബെഞ്ച് സ്റ്റോറുകൾ വളരെ കുറവാണ്. അ‌തിനാൽത്തന്നെ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഗീക്ക്ബെഞ്ച് റിപ്പോർട്ടുകളെ പൂർണ്ണമായി വിശ്വസിക്കാനാകില്ല എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

വരാൻ പോകുന്ന ഗൂഗിൾ പിക്സൽ 9 സീരീസ് ഫോണുകളെപ്പറ്റി ഇതിനകം പല വിവരങ്ങളും പ്രചരിക്കുന്നുണ്ട്. 91മൊബൈൽസ് മുമ്പ് ഗൂഗിൾ പിക്സൽ 9 ൻ്റെ എക്സ്ക്ലൂസീവ് ഡിസൈൻ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ഗൂഗിൾ പിക്സൽ 9-ൽ 6.1 ഇഞ്ച് ഫ്ലാറ്റ് ഡിസ്പ്ലേ, സെൻ്റർ പഞ്ച്-ഹോൾ ക്യാമറ, 152.8 x 71.9 x 8.5 എംഎം വലിപ്പം എന്നിവയുണ്ടാകും.

ഫ്ലാറ്റ് എഡ്ജുകളുമായി ഐഫോൺ 15 ന് സമാനമായ ഡിസൈനിലാകും ഗൂഗിൾ അ‌ടുത്ത പിക്സൽ 9 സീരീസ് ഫോണുകൾ അവതരിപ്പിക്കുക, ഉഗ്രൻ ടെലിഫോട്ടോ ലെൻസ് അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സംവിധാനത്തോടെയാണ് പിക്സൽ 9 സീരീസ് എത്തുക എന്ന് ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

രഹസ്യപ്പേരിൽ ഗൂഗിൾ സ്മാർട്ട്ഫോൺ കണ്ടെത്തി; ക്യാമറ ഐലൻഡ് നീളില്ല!

അ‌തോടൊപ്പം വരാൻ പോകുന്ന പിക്സൽ 9 സീരീസ് ഫോണുകളുടെ ഡി​സൈൻ അ‌ടക്കമുള്ള വിവരങ്ങളും ലീക്ക് റിപ്പോർട്ടുകളായി ഓൺ​​ലൈനിലൂടെ പുറത്തുവന്നിട്ടുണ്ട്. പിക്‌സൽ 8 പ്രോയെ അപേക്ഷിച്ച്, പഞ്ച് ഹോൾ ക്യാമറയുള്ള 6.5 ഇഞ്ച് ഫ്ലാറ്റ് ഡിസ്‌പ്ലേയാണ് പിക്‌സൽ 9 പ്രോ അവതരിപ്പിക്കുകയെന്ന് അഭ്യൂഹമുണ്ട്.

പിക്‌സൽ 8 പ്രോയിലെ കർവ്ഡ് എഡ്ജുകളിൽനിന്ന് വ്യത്യസ്തമായി ഫ്ലാറ്റ് എഡ്ജുകളുമായാണ് പിക്‌സൽ-9 പ്രോയും വരുന്നത്. മറ്റൊരു പ്രധാന സവിശേഷത, രണ്ട് പിക്സൽ 9 സ്മാർട്ട്ഫോണുകളും കൂടുതൽ ഒതുക്കമുള്ള ക്യാമറ ഐലൻഡുമായിട്ടാണ് എത്തുന്നത് എന്നതാണ്. റിയർപാനലിന്റെ ഒരുവശത്തുനിന്ന് ആരംഭിച്ച് മറുവശം വരെയെത്തുന്ന ക്യാമറ ഐലൻഡ് ഉണ്ടാവില്ല. ലോഞ്ച് അ‌ടുക്കുന്നതോടെ ഈ സ്മാർട്ട്ഫോണുകളുടെ കൂടുതൽ ഡീറ്റെയിൽസ് പുറത്തുവരും.

Image credit: OnLeaks, 91Mobiles

More from GizBot

Best Mobiles in India

English summary
A new Google smartphone codenamed Tokay has been spotted on the Geekbench 5 benchmark database. The Geekbench 5 listing suggests that the upcoming Google phone codenamed Tokay will feature the Tensor G4 chipset, which Google hasn't unveiled yet. The Pixel 9 series phones will come with a design similar to the iPhone 15 with flat edges.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X