റെഡ്മി കെ 40 ഗെയിമിംഗ് എഡിഷൻറെ പുതിയ ഇൻവെഴ്സ് സ്കെയിൽ കളർ വേരിയന്റ് പ്രഖ്യാപിച്ചു
ചൈനയിൽ കെ 40 ഗെയിമിംഗ് എഡിഷൻ സ്മാർട്ട്‌ഫോണിനായി റെഡ്മി പുതിയ കളർ വേരിയന്റ് പ്രഖ്യാപിച്ചു. പോക്കോ എഫ് 3 ജിടിയുടെ അതേ മോഡൽ രാജ്യത്ത് വിൽപ്പന നടത്തുന്നുണ്ട്. ഈ റെഡ്മി കെ 40 ഗെയിമിംഗ് എഡിഷൻ ഏപ്രിൽ മാസത്തിൽ ബ്ലാക്ക്, ഗ്രെയ്, സിൽവർ, യെല്ലോ എന്നീ നിറങ്ങളിൽ പുറത്തിറക്കിയിരുന്നു. ഇപ്പോൾ, ഈ ഹാൻഡ്‌സെറ്റ് ഇപ്പോൾ മറ്റൊരു പുതിയ നിറത്തിലും ലഭ്യമാക്കിയിരിക്കുകയാണ് കമ്പനി. സിംഗിൾ 12 ജിബി റാമിലും 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുകളിലും പുതിയ കളർ വേരിയന്റ് ലഭ്യമാകും. എന്നാൽ, ഈ പുതിയ വേരിയന്റിന്റെ സവിശേഷതകൾ യഥാർത്ഥ മോഡലുമായി സാദൃശ്യം പുലർത്തുന്നു.

റെഡ്മി കെ 40 ഗെയിമിംഗ് എഡിഷൻ ഇൻവെഴ്സ് സ്കെയിൽ കളറിൽ വരുന്നു: വിലയും ലഭ്യതയും
ഇൻവെഴ്സ് സ്കെയിൽ കളർ വേരിയന്റിൽ ബ്ലാക്ക് പാറ്റേൺ നൽകിയിട്ടുള്ള പിൻഭാഗത്ത് 'റെഡ്മി' ബ്രാൻഡിംഗ് നൽകിയിരിക്കുന്നു. കൂടാതെ, ക്യാമറ മൊഡ്യൂളിൻറെ വശങ്ങളിൽ ചുവന്ന എൽഇഡി തിളക്കമുണ്ട്. പുതിയ വേരിയന്റിന് 12 ജിബി + 256 ജിബി മോഡലിന് സിഎൻവൈ 2,699 (ഏകദേശം 30,900 രൂപ) വിലവരും, ജൂലൈ 29 മുതൽ ചൈനയിൽ ഇത് വിൽപ്പനയ്‌ക്കെത്തും.
റെഡ്മി കെ 40 ഗെയിമിംഗ് എഡിഷൻ ഇൻവെഴ്സ് സ്കെയിൽ കളറിൻറെ സവിശേഷതകൾ
റെഡ്മി കെ 40 ഗെയിമിംഗ് എഡിഷനിൽ വരുന്ന അതേ സവിശേഷതകളുമായാണ് റെഡ്മി കെ 40 ഗെയിമിംഗ് എഡിഷൻ ഇൻവെഴ്സ് സ്കെയിൽ കളർ ഓപ്ഷൻ വരുന്നത്. മാത്രവുമല്ല, ഇത് എംഐയുഐ 12.5 വരുന്ന ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 120 ഹെർട്സ് റിഫ്രഷ് റേറ്റും 480 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റുമുള്ള 6.67 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഒഎൽഇഡി ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ഡിസ്പ്ലേയ്ക്ക് എച്ച്ഡിആർ 10 + സപ്പോർട്ടുമുണ്ട്. 12 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമും 256 ജിബി വരെ യുഎഫ്എസ് 3.1 സ്റ്റോറേജുമുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 1200 SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിൻറെ സുഗമമായ പ്രവർത്തനത്തിന് വഴിയൊരുക്കുന്നത്.
റെഡ്മി കെ 40 ഗെയിമിംഗ് എഡിഷൻ ഇൻവെഴ്സ് സ്കെയിൽ കളറിൻറെ ക്യാമറ സവിശേഷതകൾ
എഫ് / 1.65 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ, 2 മെഗാപിക്സൽ സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് റെഡ്മി കെ 40 ഗെയിമിംഗ് എഡിഷനിലുള്ളത്. മുൻവശത്ത്, 16 മെഗാപിക്സൽ സെൽഫി ഷൂട്ടർ പഞ്ച്-ഹോൾ കട്ട്ഔട്ടിൽ സ്ഥാപിച്ചിരിക്കുന്നു. വൈ-ഫൈ, 5 ജി, ജിപിഎസ്, എൻഎഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.
റെഡ്മി കെ 40 ഗെയിമിംഗ് എഡിഷൻ ഇൻവെഴ്സ് സ്കെയിൽ കളർ ഇന്ത്യയിൽ ലഭ്യമാകുമോ?
റെഡ്മി കെ 40 ഗെയിമിംഗ് എഡിഷൻ പോക്കോ എഫ് 3 ജിടിയായി ഇന്ത്യയിൽ അവതരിപ്പിച്ചു. പ്രിഡേറ്റർ ബ്ലാക്ക്, ഗൺമെറ്റൽ സിൽവർ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് എഫ് 3 ജിടി വരുന്നത്. പോക്കോ എഫ് 3 ജിടിക്കായി മറ്റൊരു കളർ വേരിയന്റ് അവതരിപ്പിക്കാൻ ബ്രാൻഡിന് പദ്ധതിയുണ്ടോ എന്ന കാര്യത്തെ കുറിച്ച് ഇപ്പോൾ വിവരങ്ങളൊന്നുമില്ല. ഇന്ത്യയിൽ ഈ ഹാൻഡ്‌സെറ്റിൻറെ വില 25,999 രൂപ മുതൽ ആരംഭിക്കുമെന്നാണ് അനുമാനം.


Click it and Unblock the Notifications








