മോട്ടേറോള മോട്ടോ ജിയുടെ പുതിയ വേരിയന്റ് വരുന്നു; മോട്ടോ ജി ഫോര്‍ടെ

Posted By:

അടുത്തിടെയാണ് മോട്ടറോളയുടെ മോട്ടോ ജി സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. എന്നാല്‍ പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണമാണ് ഫോണിന് ലഭിച്ചത്. കുറഞ്ഞ വിലയും സാങ്കേതികമായ മേന്മയും മികച്ച ഫീച്ചറുകളുമൊക്കെയാണ് ഫോണിന്റെ വിജയത്തിനു പിന്നിലെ രഹസ്യം.

മോട്ടേറോള മോട്ടോ ജിയുടെ പുതിയ വേരിയന്റ് വരുന്നു; മോട്ടോ ജി ഫോര്‍ടെ

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തയനുസരിച്ച് മോട്ടറോള മോട്ടോ ജിയുടെ പുതിയ വേരിയന്റ് പുറത്തിറക്കുന്നു എന്നാണ്. ടെക്‌ലോകത്തെ 'രഹസ്യങ്ങള്‍' ചോര്‍ത്തുന്ന @evleakes ആണ് പുതിയ വിവരവും പുറത്തുവിട്ടിരിക്കുന്നത്. മോട്ടോ ജി ഫോര്‍ടെ എന്നാണ് പുതിയ വേരിയന്റിന്റെ പേര് എന്നും പറയുന്നു.

സാങ്കേതികമായി യദാര്‍ഥ മോട്ടോ ജിയില്‍ നിന്ന് പുതിയ വേരിയന്റിന് കാര്യമായ വ്യത്യാസങ്ങള്‍ ഉണ്ടാവാനിടയില്ല എന്നാണ് അറിയുന്നത്. എന്നാല്‍ ഡിസൈനില്‍ പ്രകടമായ വ്യത്യാസങ്ങള്‍ ഉണ്ടുതാനും. വലിപ്പവും അല്‍പം കൂടുതലായിരിക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot