ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ രണ്ടാഴ്ച ഉപയോഗിക്കാവുന്ന സ്മാര്‍ട്‌ഫോണ്‍ വരുന്നു

Posted By:

സ്മാര്‍ട്‌ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് ബാറ്ററി ചാര്‍ജ്. ദിവസത്തില്‍ ചുരുങ്ങിയത് ഒന്നോ രണ്ടോ തവണ ഫോണ്‍ ചാര്‍ജ് ചെയ്യേണ്ടി വരാറുണ്ട് പലപ്പോഴും. എന്നാല്‍ ഇതിനൊരു പ്രതിവിധിയുമായാണ് യൂറോപ്പിലെ ഇ റീഡര്‍ നിര്‍മാതാക്കളായ ഒണിക്‌സ് പുതിയ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിക്കുന്നത്.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ രണ്ടാഴ്ച ഉപയോഗിക്കാവുന്ന സ്മാര്‍ട്‌ഫോണ്‍

മിഡിയ ഇങ്ക് ഫോണ്‍ എന്നു പേരിട്ടിരിക്കുന്ന ഈ ഹാന്‍ഡ്‌സെറ്റ് ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ രണ്ടാഴ്ച വരെ ഉപയോഗിക്കാന്‍ സാധിക്കും. ഇ ഇങ്ക് ഡിസ്‌പ്ലെയിലുടെയാണ് ഇത് സാധ്യമാക്കുന്നത്. സാധാരണ ഫോണുകളില്‍ LCD ഡിസ്‌പ്ലെയായതുകൊണ്ട്തന്നെ ബാറ്ററി ഉപയോഗം വന്‍തോതില്‍ വേണ്ടിവരും.

അതായത് ഇ ബുക് റീഡറും സ്മാര്‍ട്‌ഫോണും ചേര്‍ന്ന ഫോണാണ് ഇത്. ഇ-ബുക് റീഡറില്‍ കോള്‍ ചെയ്യാനും എസ്.എം.എസ് അയയ്ക്കാനും ബ്രൗസ് ചെയ്യാനുമെല്ലാം സാധിച്ചാല്‍ എങ്ങനെയിരിക്കും. അതുതന്നെയാണ് ഒണിക്‌സിന്റെ മിഡിയ ഇങ്ക് ഫോണും അവതരിപ്പിക്കുന്നത്. LCD സ്‌ക്രീനുകളില്‍ കാണുന്ന വിധത്തിലുള്ള കളര്‍ ഡിസ്‌പ്ലെ ആയിരിക്കില്ല എന്നു മാത്രമാണ് ന്യൂനത.

4.3 ഇഞ്ച് സ്‌ക്രീന്‍സൈസുള്ള ഫോണില്‍ 1 GHz പ്രൊസസര്‍, 512 എം.ബി. റാം, ആന്‍ഡ്രോയ്ഡ് ഒ.എസ്. എന്നിവയാണുള്ളത്. 1800 mAh ആണ് ബാറ്ററി. താമസിയാതെ ഫോണ്‍ വിപണിയില്‍ ഇറങ്ങമെന്നാണ് അറിയുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot