പാനസോണിക് എലുഗയുടെ ചില ഫീച്ചറുകള്‍ പുറത്തു വിട്ടു

Posted By:

പാനസോണിക് എലുഗയുടെ ചില ഫീച്ചറുകള്‍ പുറത്തു വിട്ടു

പാനസോണിക്കിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇറങ്ങും എന്നും കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി.  ഇതുവരെ ഈ പുതിയ സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് ഒരു വിവരവും പുറത്തു വിടാന്‍ പാനസോണിക് തയ്യാറായിരുന്നില്ല.  എന്നാല്‍ ഇപ്പോള്‍ പാനസോണിക് പുതിയ ഉല്‍പന്നത്തെ കുറിച്ച് ചില വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നു.

പാനസോണിക് എലുഗ എന്നാണ് ഈ പുതിയ ഫോണിന്റെ പേര്.  ഡിസംബറില്‍ ആദ്യ പ്രഖ്യാപനം നടന്നപ്പോള്‍ ഇതിന്റെ ഒരു പ്രോട്ടോടൈപ്പ് അവതരിപ്പിക്കപ്പെടുകയുണ്ടായി.  അതില്‍പരം ഒരു വിവരവും പിന്നീട് പാനസോണിക് പുറത്തു വിട്ടിരുന്നില്ല.

ഫീച്ചറുകള്‍:

  • ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റം

  • 4.3 ഇഞ്ച് സ്‌ക്രീന്‍

  • ഒഎല്‍ഇഡി ഡിസ്‌പ്ലേ

  • 960 x 540 പിക്‌സല്‍ സ്‌ക്രീന്‍ റെസൊലൂഷന്‍

  • ഡസ്റ്റ് പ്രൂഫ്

  • വാട്ടര്‍ പ്രൂഫ്
ഇത്രയും വിവരങ്ങളാണ് പാനസോണിക് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.  ഇന്റര്‍നെറ്റില്‍ പുറത്തു വിട്ടിരിക്കുന്ന പുതിയ ഫോണിന്റെ ചിത്രങ്ങളില്‍ നിന്നും ഇകൊരു മെലിഞ്ഞ ഒതുക്കമുള്ള സ്മാര്‍ട്ട്‌ഫോണ്‍ ആണെന്നാണ് മനസ്സിലാകുന്നത്.

വലിയ ഡിസ്‌പ്ലേയുള്ള മുന്‍വശത്ത് പിന്നെ കാര്യമായുള്ളത് ടച്ച് സെന്‍സിറ്റീവ് ബട്ടണുകളാണ്.  പിന്‍വശത്തായി ക്യാമറ കാണാം.  എന്നാല്‍ ക്യാമറ റെസൊലൂഷനെ കുറിച്ച് ഒരു സൂചനയും ലഭ്യമായിട്ടില്ല.  എന്നാല്‍ ഉയര്‍ന്ന റെസൊലൂഷനാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മികച്ച റെസൊലൂഷനുള്ള 4.3 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ പുതിയ പാനസോണിക് ഹാന്‍ഡ്‌സെറ്റിലുള്ളത്.  ഡസ്റ്റ് പ്രൂഫും വാട്ടര്‍ പ്രൂഫും ആണ് ഈ ഫോണ്‍ എന്നതിനാല്‍ പെട്ടെന്നു കേടുവരും എന്നപേടി വേണ്ട.

ഓപറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയിഡ് ആണ് എന്ന പറയുന്നുണ്ടെങ്കിലും പ്രോസസ്സര്‍, മെമ്മറി എന്നിവയെ കുറിച്ചൊന്നും ഒന്നും ലഭ്യമല്ല.  അതുപോലെ തന്നെ പാനസോണിക് എലുഗയുടെ വിലയെ കുറിച്ചും ഒരു സൂചനയും ലഭിച്ചിട്ടില്ല.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot