വീണാല്‍ പൊട്ടാത്ത സ്മാര്‍ട്‌ഫോണുമായി കാറ്റര്‍പില്ലര്‍

Posted By: Staff

വീണാല്‍ പൊട്ടാത്ത സ്മാര്‍ട്‌ഫോണുമായി കാറ്റര്‍പില്ലര്‍

വിലകൊടുത്ത് വാങ്ങിയ എന്തും ഒരു നേരത്തെ അശ്രദ്ധ കൊണ്ട് തകര്‍ന്നടിയുന്നത് ആരും ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടില്ല. ആശിച്ചുവാങ്ങിയ ഒരു സ്മാര്‍ട്‌ഫോണാണ് ഇങ്ങനെ നിലത്തുവീണ് പൊട്ടിപ്പിളരുന്നതെങ്കിലോ?

എന്തായാലും ഇങ്ങനെ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കാന്‍ മടിയുള്ളവര്‍ക്ക് കാറ്റര്‍പില്ലര്‍ കമ്പനി ഒരു സ്മാര്‍ട്‌ഫോണ്‍ പരിചയപ്പെടുത്തുകയാണ്. ഇത് പൊടിയേയും വെള്ളത്തേും പ്രതിരോധിക്കും എന്നതുപോലെ വീഴ്ചയേയും പ്രതിരോധിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

നിര്‍മ്മാണ കമ്പനിയായ കാറ്റര്‍പില്ലര്‍ ഈ ശക്തമായ സ്മാര്‍ട്‌ഫോണുമായി എത്തുന്നത് ആന്‍ഡ്രോയിഡ് തത്പരരിലേക്കാണ്. ഐപി67 സെര്‍ട്ടിഫിക്കേഷന്‍ നേടിയ സ്മാര്‍ട്‌ഫോണാണിത്. ഐപി എന്നാല്‍ ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ എന്നതിന്റെ ചുരുക്കരൂപമാണ്.

പിസി പോലുള്ള ഉത്പന്നങ്ങള്‍ക്ക് ഈ സെര്‍ട്ടിഫിക്കഷന്‍ ലഭിക്കാറുണ്ട്. ഐപി67 എന്നാല്‍ പൊടിയില്‍ നിന്നും അതേ പോലെ ജലത്തില്‍ നിന്നും സംരക്ഷണം തരുന്നു

എന്നാണര്‍ത്ഥം.

ഏകദേശം 30 മിനുട്ടോളം 1 മീറ്റര്‍ ആഴമുള്ള വെള്ളത്തിലിരുന്നാലും ഒന്നും സംഭവിക്കാത്ത ഉത്പന്നങ്ങള്‍ക്കാണ് ഐപി67 അംഗീകാരം ലഭിക്കുക. അന്താരാഷ്ട്ര വിപണിയില്‍ വില്പനക്കെത്തുന്ന ഈ സ്മാര്‍ട്‌ഫോണിന് മറ്റ് സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കളുമായി ശക്തമായ മത്സരം കാഴ്ചവെക്കാന്‍ ഇതിലെ സവിശേഷതകള്‍ ധാരാളമാണ്.

പ്രധാന സവിശേഷതകള്‍

  • 800 മെഗാപിക്‌സല്‍ സിംഗിള്‍ കോര്‍ പ്രോസസര്‍

  • 3.2 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലെ

  • 5 മെഗാപിക്‌സല്‍ ക്യാമറ

  • ആന്‍ഡ്രോയിഡ് 2.3.5 ജിഞ്ചര്‍ബ്രഡ് ഓപറേറ്റിംഗ് സിസ്റ്റം

  • ഫ്രന്റ് ഫേസിംഗ് ക്യാമറ

 

ഗോറില്ല ഗ്ലാസ് പോലെ ശക്തമായ അസാഹി ഗ്ലാസാണ് ഈ സ്മാര്‍ട്‌ഫോണിനായി കാറ്റര്‍പില്ലര്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് കൂടാതെ കോള്‍, എന്‍ഡ് കോള്‍ ബട്ടണുകളും പ്രത്യേകം സംയോജിപ്പിച്ചിട്ടുണ്ട്. മെയ് മാസത്തോടെ സ്മാര്‍ട്‌ഫോണ്‍ വിപണികളിലെത്തുമെന്നാണ് സൂചന. വില വ്യക്തമല്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot