പോക്കറ്റ് ഫ്രണ്ട്ലി പുയ്യാപ്ലമാർ..; പതിനായിരം രൂപയിൽ താഴെ വിലയുള്ള പുത്തൻ ഫോണുകൾ
സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നിരക്ക് കുറഞ്ഞ ഓപ്ഷനുകൾ നൽകുന്ന സെഗ്മെന്റാണ് 10,000 രൂപയിൽ താഴെ വില വരുന്ന ഡിവൈസുകളുള്ള എൻട്രി ലെവൽ സെഗ്മെന്റ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള സ്മാർട്ട്ഫോൺ സെഗ്മെന്റുകളിൽ ഒന്ന് കൂടിയാണിത്. സാധാരണക്കാരെ ലക്ഷ്യമിട്ടാണ് കമ്പനികൾ 10,000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്നത്.
അടുത്തിടെ വിപണിയിൽ എത്തിയ 10,000 രൂപയിൽ താഴെയുള്ള ഏതാനും ഫോണുകൾ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ ലേഖനം. സാംസങ്, പോക്കോ, നോക്കിയ, മോട്ടോ, ടെക്നോ എന്നീ കമ്പനികളുടെ എൻട്രി ലെവൽ റേഞ്ചിലെ സ്മാർട്ട്ഫോണുകളാണ് ഇക്കൂട്ടത്തിൽ ഉള്ളത്. നിരക്ക് കുറഞ്ഞ ഫോണുകളായതിനാൽ തന്നെ പ്രീമിയം ഫീച്ചറുകളും ശേഷിയേറിയ ക്യാമറകളുമൊന്നും ഈ ഡിവൈസുകളിൽ യൂസേഴ്സ് പ്രതീക്ഷിക്കരുത്.

ഉദാഹരണമായി പറഞ്ഞാൽ ലിസ്റ്റിലെ ഒരു സ്മാർട്ട്ഫോൺ പോലും ഫുൾ എച്ച്ഡി ഡിസ്പ്ലെകൾ ഫീച്ചർ ചെയ്യുന്നില്ല. എല്ലാ സ്മാർട്ട്ഫോണുകളും റൺ ചെയ്യുന്നത് എൻട്രി ലെവൽ പ്രോസസറുകളിലാണ്. ശേഷിയേറിയ ഗെയിമുകളോ ഒരു പരിധിക്കപ്പുറമുള്ള മൾട്ടി ടാസ്കിങ്ങോ ഈ ഡിവൈസുകളിൽ സാധ്യമല്ല. മൊത്തത്തിൽ വിലയിരുത്തുമ്പോൾ ബേസിക് ഫീച്ചറുകൾ പാക്ക് ചെയ്യുന്ന സാധാരണ എൻട്രി ലെവൽ ഡിവൈസുകളാണ് ഇവയെല്ലാം.
കോൾ വിളിക്കാനും ഇന്റർനെറ്റിൽ ബ്രൗസ് ചെയ്യാനും ചാറ്റ് ചെയ്യാനും വീഡിയോ പ്ലേ ചെയ്യാനുമൊക്കെ ഈ ഡിവൈസുകൾ പര്യാപ്തമാണ്. വില കൂടിയ ഫോണുകളിലെ മികച്ച വിഷ്വൽ ക്വാളിറ്റിയൊന്നും ലഭിക്കില്ലെന്ന് മാത്രം. എന്നാലും സെക്കൻഡറി ഡിവൈസുകളായി ഉപയോഗിക്കാനും അധികം ഫോൺ ഉപയോഗമില്ലാത്തവർക്കുമൊക്കെ ഈ ഡിവൈസുകൾ മതിയാകും. ഈ എൻട്രി ലെവൽ സ്മാർട്ട്ഫോണുകളെക്കുറിച്ച് (Newest Smartphones) കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
Samsung Galaxy A04e : സാംസങ് ഗാലക്സി എ04ഇ

9,299 രൂപ മുതൽ വില ആരംഭിക്കുന്ന സാംസങ് ഗാലക്സി എ04ഇ സ്മാർട്ട്ഫോൺ 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു. ഒക്ട കോർ മീഡിയടെക് ഹീലിയോ ജി 35 ചിപ്‌സെറ്റാണ് ഡിവൈസിന് കരുത്ത് പകരുന്നത്. 3 ജിബി, 4 ജിബി റാം ഓപ്ഷനുകളിലാണ് സാംസങ് ഗാലക്സി എ04ഇ സ്മാർട്ട്ഫോൺ വരുന്നത്. ആൻഡ്രോയിഡ് 12 ബേസ്ഡ് ആയിട്ടുള്ള വൺ യുഐ കോർ 4.1-ും സാംസങ് ഗാലക്സി എ04ഇ സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. 5000 mAh ബാറ്ററിയും ഡിവൈസിലുണ്ട്.
Poco C55 : പോക്കോ സി55

4ജിബി റാം + 64ജിബി സ്റ്റോറേജ്, 6ജിബി റാം + 128ജിബി സ്റ്റോറേജ് വേരിയന്റുകളിൽ പോക്കോ സി55 സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തും. 9,499 രൂപ മുതലാണ് സ്മാർട്ട്ഫോണിന് വില ആരംഭിക്കുന്നത്. മീഡിയടെക് ഹീലിയോ ജി85 ചിപ്പ്‌സെറ്റ് ഡിവൈസിന് കരുത്ത് പകരുന്നു. 50 എംപി പ്രൈമറി സെൻസറുള്ള ഡ്യുവൽ റിയർ ക്യാമറയും ആൻഡ്രോയിഡ് 13 ഓപ്പറേറ്റിങ് സിസ്റ്റവും പോക്കോ സി55 സ്മാർട്ട്ഫോണിലുണ്ട്. 5000mAh ബാറ്ററിയും 10W ചാർജിങ് സപ്പോർട്ടും ഫോണിന്റെ സവിശേഷതയാണ്.
Moto E13 : മോട്ടോ ഇ13

2 ജിബി, 4 ജിബി വേരിയന്റുകളുള്ള മോട്ടോ ഇ13 സ്മാർട്ട്ഫോണിന് 6,999 രൂപ മുതലാണ് വിലയാരംഭിക്കുന്നത്. മോട്ടോ ഇ13 സ്മാർട്ട്ഫോൺ 6.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. ഒരു യുണിസോക്ക് ചിപ്പ്സെറ്റും ഈ സ്മാർട്ട്ഫോണിലുണ്ട്. ആൻഡ്രോയിഡ് 13 ഗോ എഡിഷനിൽ റൺ ചെയ്യുന്ന സ്മാർട്ട്‌ഫോൺ 10W ചാർജിങ് സപ്പോർട്ടുള്ള 5000 mAh ബാറ്ററിയും ഫീച്ചർ ചെയ്യുന്നു.
Samsung Galaxy M04 : സാംസങ് ഗാലക്സി എം04

9,499 രൂപ മുതലാണ് സാംസങ് ഗാലക്സി എം04-ന് വില ആരംഭിക്കുന്നത്. 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലെയും മീഡിയടെക് ഹീലിയോ പി35 ചിപ്പ്‌സെറ്റും സാംസങ് ഗാലക്സി എം04 ഫീച്ചർ ചെയ്യുന്നു. 13 എംപി പ്രൈമറി ഷൂട്ടറും 2 എംപി സെക്കൻഡറി സെൻസറും സ്മാർട്ട്‌ഫോണിൽ ഉണ്ട്. സെൽഫികൾക്കായി 5 എംപി ക്യാമറയും ഫോണിൽ നൽകിയിരിക്കുന്നു. 64 ജിബിയുള്ള ഡിവൈസ് സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1 ടിബി വരെയായി ഉയർത്താം.
Nokia C31 : നോക്കിയ സി31

നോക്കിയ സി31 സ്മാർട്ട്ഫോണിന് 9,999 രൂപ മുതലാണ് വില തുടങ്ങുന്നത്. 13 എംപി പ്രൈമറി ക്യാമറ, 2 എംപി ഡെപ്ത് സെൻസർ, 2 എംപി മാക്രോ എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് നോക്കിയ C31-ൽ ഉള്ളത്. സെൽഫികളെടുക്കാൻ 5 എംപി സെൻസറും ഡിവൈസിൽ ലഭ്യമാക്കിയിട്ടുണ്ട്. 10W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭിക്കുന്ന 5050 mAh ബാറ്ററിയും നോക്കിയ സി31 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു.
Tecno Pop 7 Pro : ടെക്നോ പോപ്പ് 7 പ്രോ

6,799 രൂപ മുതലാണ് ടെക്‌നോ പോപ്പ് 7 പ്രോ സ്മാർട്ട്‌ഫോണിന് വില ആരംഭിക്കുന്നത്. 6.65 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലെയുള്ള സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 12 ഒഎസിലാണ് റൺ ചെയ്യുന്നത്. 10W ചാർജിങ് സപ്പോർട്ട് ലഭിക്കുന്ന 5000 mAh ബാറ്ററിയും ഫോണിലുണ്ട്. മീഡിയടെക് ഹീലിയോ എ22 ചിപ്പ്സെറ്റ് ഡിവൈസിന് കരുത്ത് പകരുന്നു. 13 എംപി പ്രൈമറി ക്യാമറയും 5 എംപി സെൽഫി ക്യാമറയും ഡിവൈസിലുണ്ട്.


Click it and Unblock the Notifications