സാംസങ് ഗാലക്സി എം53 5ജി vs വൺപ്ലസ് നോർഡ് സിഇ 2 5ജി; മിഡ്റേഞ്ചിലെ വമ്പന്മാർ

|

സാംസങ് ഗാലക്സി തങ്ങളുടെ എം സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ സാംസങ് ഗാലക്സി എം53 5ജി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. സാംസങ്ങ് ഗാലക്‌സി എം52 5ജി സ്മാർട്ട്ഫോണിന്റെ പിൻഗാമി എന്ന നിലയിൽ ആണ് സാംസങ് ഗാലക്സി എം53 5ജി ഇന്ത്യയിൽ എത്തുന്നത്. സാംസങിന്റെ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന മിഡ് റേഞ്ച് സ്മാർട്ട്ഫോണുകളിൽ ഒന്നാണ് എം52 5ജി. ഈ ജനപ്രിയ ഡിവൈസിന്റെ പിൻഗാമി എന്ന നിലയിലാണ് സാംസങ് ഗാലക്സി എം53 5ജി വിപണിയിൽ എത്തുന്നത്. 23,999 രൂപ വിലയിലാണ് സാംസങ് ഗാലക്സി എം53 5ജി സ്മാർട്ട്ഫോൺ കമ്പനി അവതരിപ്പിക്കുന്നത്.

 

മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ

ഈ പുതിയ മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ അമോലെഡ് ഡിസ്‌പ്ലെ ഫീച്ചർ ചെയ്യുന്നു. മീഡിയടെക് പ്രൊസസറും സാംസങ് ഗാലക്സി എം53 5ജി സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നു. സെഗ്മെന്റിൽ വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണുമായിട്ടാണ് ഗാലക്സി എം53 5ജി സ്മാർട്ട്ഫോൺ ഏറ്റുമുട്ടുന്നത്. ഫീച്ചറുകളിലും വിലയിലും എല്ലാം മികച്ച് നിൽക്കുന്ന ഈ രണ്ട് ഡിവൈസുകളും തമ്മിൽ ഉള്ള വിശദമായ താരതമ്യം അറിയാൻ തുടർന്ന് വായിക്കുക.

ട്രൂകോളറിന് പണി കൊടുത്ത് ഗൂഗിൾ; ആപ്പിലെ ഈ ഫീച്ചർ ഒഴിവാക്കിട്രൂകോളറിന് പണി കൊടുത്ത് ഗൂഗിൾ; ആപ്പിലെ ഈ ഫീച്ചർ ഒഴിവാക്കി

വേരിയന്റുകൾ

വേരിയന്റുകൾ : സാംസങ് ഗാലക്സി എം53 5ജി, വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണുകൾ രണ്ട് എന്നിവ രണ്ട് റാം + സ്റ്റോറേജ് കോൺഫിഗറേഷനിൽ വിപണിയിൽ എത്തുന്നു. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷനിലും 8 ജിബി റാം + 256 ജിബി സ്റ്റോറേജ് ഓപ്ഷനിലുമാണ് സാംസങ് ഗാലക്സി എം53 5ജി, വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണുകൾ വിൽപ്പനയ്ക്ക് എത്തുന്നത്.

വില
 

വില : രണ്ട് സ്മാർട്ട്ഫോണുകളും ഒരേ പ്രാരംഭ വിലയിൽ വിപണിയിൽ എത്തുന്നു. സാംസങ് ഗാലക്സി എം53 5ജി സ്മാർട്ട്ഫോണിന്റെ 6 ജിബി റാം വേരിയന്റിന് 23,999 രൂപയാണ് വില വരുന്നത് 8 ജിബി ഓപ്ഷന് 25,999 രൂപയും വിലയുണ്ട്. അതേ സമയം വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണിന്റെ 6 ജിബി റാം വേരിയന്റിന് 23,999 രൂപയും 8 ജിബി വേരിയന്റിന് 24,999 രൂപയും വില വരുന്നു.

നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ പ്ലാൻ മാറ്റുന്നത് എങ്ങനെ?നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ പ്ലാൻ മാറ്റുന്നത് എങ്ങനെ?

ഡിസ്‌പ്ലെ സൈസ്

ഡിസ്‌പ്ലെ സൈസ് : സാംസങ് ഗാലക്സി എം53 5ജി സ്മാർട്ട്ഫോൺ കൂട്ടത്തിലെ വലിയ ഡിസ്‌പ്ലെ ഫീച്ചർ ചെയ്യുന്നു. സാംസങ് ഗാലക്സി എം53 5ജി സ്മാർട്ട്ഫോൺ 6.7 ഇഞ്ച് വരുന്ന ഫുൾ എച്ച്ഡി പ്ലസ് ഇൻഫിനിറ്റി ഒ ഡിസ്പ്ലെ അവതരിപ്പിക്കുന്നു. അതേ സമയം വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോൺ വലിപ്പം കുറഞ്ഞ 6.43 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലെയും പായ്ക്ക് ചെയ്യുന്നു. രണ്ട് സ്മാർട്ട്ഫോണുകളിലും അമോലെഡ് പാനലുകൾ ലഭ്യമാണ്. സാംസങ് ഗാലക്സി എം53 5ജി, വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണുകളുടെ ഡിസ്‌പ്ലെ 120 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റും ഓഫർ ചെയ്യുന്നു.

പ്രൊസസർ

പ്രൊസസർ : രണ്ട് സ്മാർട്ട്‌ഫോണുകളും കരുത്തുറ്റ മീഡിയടെക് ചിപ്‌സെറ്റുകളാണ് പായ്ക്ക് ചെയ്യുന്നത്. എം സീരീസിലെ ഏറ്റവും പുതിയ മിഡ് റേഞ്ച് സ്മാർട്ട്ഫോൺ ആയ സാംസങ് ഗാലക്സി എം53 5ജി മീഡിയടെക് ഡൈമെൻസിറ്റി 900 ചിപ്‌സെറ്റാണ് ഫീച്ചർ ചെയ്യുന്നത്. സമാനമായ മീഡിയടെക് ഡൈമെൻസിറ്റി 900 ചിപ്പ്സെറ്റ് തന്നെയാണ് വൺപ്ലസ് നോർഡ് സിഇ 2 സ്മാർട്ട്ഫോണും അവതരിപ്പിക്കുന്നത്. സാംസങ് ഗാലക്സി എം53 5ജി, വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണുകളുടെ കൂടുതൽ ഫീച്ചറുകൾ അറിയാൻ തുടർന്ന് വായിക്കുക.

അടുത്തയാഴ്ച് പുറത്തിറങ്ങാൻ പോകുന്ന സ്മാർട്ട്ഫോണുകൾ ഇവയാണ്അടുത്തയാഴ്ച് പുറത്തിറങ്ങാൻ പോകുന്ന സ്മാർട്ട്ഫോണുകൾ ഇവയാണ്

റിയർ ക്യാമറ

റിയർ ക്യാമറ : സാംസങ് ഗാലക്സി എം53 5ജി സ്മാർട്ട്ഫോൺ ഒരു ക്വാഡ് ക്യാമറ സജ്ജീകരണം അവതരിപ്പിക്കുന്നു. 108 മെഗാ പിക്സൽ പ്രൈമറി സെൻസർ, 8 മെഗാ പിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ, 2 മെഗാ പിക്സൽ ഡെപ്ത് സെൻസർ, 2 മെഗാ പിക്സൽ മാക്രോ സെൻസർ എന്നിവയാണ് ഈ ക്വാഡ് ക്യാമറ സജ്ജീകരണത്തിൽ ലഭ്യമായ സെൻസറുകൾ. വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്പോണിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. 64 മെഗാ പിക്സൽ പ്രൈമറി സെൻസർ, 8 മെഗാ പിക്സൽ അൾട്രാ വൈഡ് സെൻസർ, 2 മെഗാ പിക്സൽ മോണോക്രോം സെൻസർ എന്നിവയാണ് ഈ ട്രിപ്പിൾ ക്യാമറ സെറ്റപ്പിലെ സെൻസറുകൾ.

ഫ്രണ്ട് ക്യാമറ

ഫ്രണ്ട് ക്യാമറ : സാംസങ് ഗാലക്സി എം53 5ജി സ്മാ‍‍‍ർട്ട്ഫോൺ കൂട്ടത്തിലെ ശേഷി കൂടിയ സെൽഫി ക്യാമറ അവതരിപ്പിക്കുന്നു. എഫ്/2.2 അപ്പേർച്ചർ ഉള്ള 32 മെഗാ പിക്സൽ ഫ്രണ്ട് ക്യാമറയാണ് സാംസങ് ഗാലക്സി എം53 5ജി സ്മാ‍ർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. അതേ സമയം വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാ‍ർട്ട്ഫോൺ 16 മെഗാ പിക്സൽ ഇൻ ഡിസ്‌പ്ലേ സെൽഫി ക്യാമറയും ഫീച്ച‍‍ർ ചെയ്യുന്നു.

കോളജ് വിദ്യാർഥികൾക്ക് സെലക്റ്റ് ചെയ്യാൻ അടിപൊളി ലാപ്ടോപ്പുകൾകോളജ് വിദ്യാർഥികൾക്ക് സെലക്റ്റ് ചെയ്യാൻ അടിപൊളി ലാപ്ടോപ്പുകൾ

ബാറ്ററി ശേഷിയും ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും

ബാറ്ററി ശേഷിയും ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും : സാംസങ് ഗാലക്സി എം53 5ജി സ്മാർട്ട്ഫോൺ ശേഷി കൂടിയ ബാറ്ററി ഫീച്ചർ ചെയ്യുന്നു. സാംസങ് ഗാലക്സി എം53 5ജി സ്മാർട്ട്ഫോണിൽ 5000 എംഎഎച്ച് ബാറ്ററിയാണ് കമ്പനി നൽകിയിരിക്കുന്നത്. 25 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും സാംസങ് ഗാലക്സി എം53 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്. വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോൺ 4500 എംഎഎച്ച് ബാറ്ററിയും ഫീച്ചർ ചെയ്യുന്നു. വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണിൽ 65 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ലഭ്യമാണ്.

ഓപ്പറേറ്റിങ് സിസ്റ്റം

ഓപ്പറേറ്റിങ് സിസ്റ്റം : സാംസങ് ഗാലക്സി എം53 5ജി സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 12 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 12 ബേസ് ചെയ്ത് എത്തുന്ന വൺ യുഐയിൽ ആണ് സാംസങ് ഗാലക്സി എം53 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ബേസ് ചെയ്ത് എത്തുന്ന ഓക്സിജൻഒഎസ് 11ൽ പ്രവർത്തിക്കുന്നു.

അടിപൊളി ഫീച്ചറുകളുമായി റിയൽമി ജിടി 2 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തിഅടിപൊളി ഫീച്ചറുകളുമായി റിയൽമി ജിടി 2 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി

Best Mobiles in India

English summary
The new Samsung Galaxy M53 5G smartphone packs the MediaTek processor. The Galaxy M55 5G smartphone will compete with the OnePlus Nord CE 2 5G smartphone in this segment. Know the detailed comparison between these two mid-range devices which are all excellent in terms of features and price.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X