Home
Mobile

കാൾ പേയുടെ സൂചനയ്ക്ക് പിന്നാലെ അ‌ത് സ്ഥിരീകരിച്ചു; വരുന്നത് നത്തിങ് 2എ തന്നെ!

നത്തിങ് (Nothing) തങ്ങളുടെ മൂന്നാമത്തെ സ്മാർട്ട്ഫോൺ പുറത്തിറക്കാൻ പോകുന്നതായി കഴിഞ്ഞ മാസം മുതൽ റിപ്പോർട്ടുകൾ വന്നുതുടങ്ങിയിരുന്നു. ഇതിനോടകം ഈ ഫോണിന്റെ ഫീച്ചറുകൾ അ‌ടക്കം ലീക്ക് റിപ്പോർട്ടുകളായി പുറത്തുവന്നു. ഇത് കൂടാതെ പുതിയ ഫോൺ വരാൻ പോകുന്നതായി നത്തിങ് സിഇഒ കാൾ പേ കഴിഞ്ഞദിവസം സ്ഥിരീകരിക്കുകയും ചെയ്തു.

ഫീച്ചറുകളും വിലയും അ‌ടക്കമുള്ള വിവരങ്ങൾ വരെ ചോർന്നെങ്കിലും വരാൻ പോകുന്ന നത്തിങ് ഫോണിന്റെ പേര് സംബന്ധിച്ച ആശയക്കുഴപ്പം ഇന്നലെവരെ സജീവമായി നിലനിന്നു. എന്നാലിപ്പോൾ ഇക്കാര്യത്തിൽ ഒരു തീരുമാനമായിരിക്കുന്നു. വരാൻ പോകുന്ന നത്തിങ്ങിന്റെ മൂന്നാമത്തെ ഫോൺ നത്തിങ് 3 അ‌ല്ല, നത്തിങ് 2എ തന്നെ!

കാൾ പേയുടെ സൂചനയ്ക്ക് പിന്നാലെ അ‌ത് സ്ഥിരീകരിച്ചു; വരുന്നത് നത്തിങ് 2എ

കഴിഞ്ഞ ദിവസം പുതിയ ഫോൺ പുറത്തിറങ്ങാൻ പോകുന്നതിന്റെ സൂചന നത്തിങ് സിഇഒ തന്നെ സ്ഥിരീകരിച്ചെങ്കിലും അ‌തിന്റെ പേര് സംബന്ധിച്ച സസ്പെൻസ് നിലനിർത്തിയിരുന്നു. എന്നാലിപ്പോൾ TDRA സർട്ടിഫിക്കേഷൻ സൈറ്റിൽ നത്തിങ് 2എ എന്ന പേരിൽ പുതിയ ഫോൺ കണ്ടെത്തിയിരിക്കുകയാണ്. വരാൻപോകുന്നത് നത്തിങ് 2എ തന്നെയാണ് എന്ന് ഈ സർട്ടിഫിക്കേഷൻ ​സൈറ്റിലെ ഡീറ്റെയിൽസ് വെളിപ്പെടുത്തുന്നു.

TDRA സർട്ടിഫിക്കേഷൻ സൈറ്റിൽ നത്തിങ് 2എ എന്ന് വ്യക്തമായി തന്നെ നൽകിയിട്ടുണ്ട്. ഇതോടെ പേര് സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. അ‌തേസമയം ഈ ഫോണിലെ ഫീച്ചറുകൾ സംബന്ധിച്ച വിവരങ്ങളൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. വരാൻ പോകുന്നത് നത്തിങ് 2എ ആണെന്ന് നേരത്തെ ലീക്ക് റിപ്പോർട്ടുകൾ പറഞ്ഞിരുന്നു. അ‌ത് ഇപ്പോൾ സത്യമായിരിക്കുന്നു.

കാൾ പേയുടെ സൂചനയ്ക്ക് പിന്നാലെ അ‌ത് സ്ഥിരീകരിച്ചു; വരുന്നത് നത്തിങ് 2എ

അ‌തുപോലെ നത്തിങ് ഫോൺ 2എയുടെ ഫീച്ചറുകൾ സംബന്ധിച്ച വിവരങ്ങളും ലീക്ക് റിപ്പോർട്ടുകളായി വന്നിട്ടുണ്ട്. ഇവയും ലോഞ്ചിനോട് അ‌നുബന്ധിച്ച് സ്ഥിരീകരിക്കപ്പെടും. ​ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ വൺപ്ലസിന്റെ സഹസ്ഥാപകൻ കൂടിയായ കാൾ പേയ് (Carl Pei) 2020ലാണ് നത്തിങ് സ്ഥാപിക്കുന്നത്. തുടർന്നിങ്ങോട്ടുള്ള കാലയളവിൽ വെറും രണ്ട് സ്മാർട്ട്ഫോണുകളാണ് നത്തിങ് പുറത്തിറക്കിയിരിക്കുന്നത്.

തങ്ങളുടെ ആദ്യ സ്മാർട്ട്ഫോണായ നത്തിങ് ഫോൺ 1 കമ്പനി പുറത്തിറക്കിയത് 2022 ജൂ​ലൈ 21ന് ആയിരുന്നു. ഇത് വിപണിയിൽ വൻ ഹിറ്റായി. ഒരു വർഷത്തിനിപ്പുറം 2023 ജൂ​ലൈ 11ന് നത്തിങ് ഫോൺ 2 വിപണിയിൽ എത്തി. അ‌ടുത്ത നത്തിങ് ഫോൺ 2024 ജൂ​ലൈയിൽ പുറത്തിറങ്ങും എന്ന് പ്രതീക്ഷിച്ചിരിക്കുന്നതിനിടെയാണ് പുതിയ ഫോണിന്റെ റിപ്പോർട്ടുകൾ വന്നത്.

2023 ജൂ​ലൈയിൽ പുറത്തിറക്കിയ നത്തിങ് ഫോൺ 2 ന്റെ വില കുറഞ്ഞ പതിപ്പ് ആയിരിക്കും വരാൻ പോകുന്ന നത്തിങ് 2എ എന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. അ‌ടുത്ത മാസം, അ‌തായത് 2024 ഫെബ്രുവരിയിൽ നത്തിങ് 2എ ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.

കാൾ പേയുടെ സൂചനയ്ക്ക് പിന്നാലെ അ‌ത് സ്ഥിരീകരിച്ചു; വരുന്നത് നത്തിങ് 2എ

2024 ഫെബ്രുവരിയിലാണ് മൊ​ബൈൽ വേൾഡ് കോൺഗ്രസ് (MWC) നടക്കുന്നത്. ഇതിനോട് അ‌നുബന്ധിച്ച് ഫെബ്രുവരി 27-ന് 'നത്തിങ് ടു സീ' ഇവന്റ് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഈ ഇവന്റിൽ വച്ച് നത്തിങ് പുതിയ ഫോൺ പുറത്തിറക്കും എന്നാണ് കരുതപ്പെടുന്നത്. നത്തിങ് 2 ഫോണിനെക്കാൾ കുറഞ്ഞ വിലയിൽ വാങ്ങാവുന്നൊരു നത്തിങ് ഫോൺ എന്നതാണ് നത്തിങ് 2എ കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇതിനകം പുറത്തുവന്ന ലീക്ക് റിപ്പോർട്ടുകൾ പ്രകാരം നത്തിങ് ഫോൺ 2എയുടെ പ്രധാന ഫീച്ചറുകൾ ഇവയാണ്:
ബീജിങ് ഓറിയന്റൽ ഇലക്ട്രോണിക്സും (BOE) വിഷൻഒഎക്സും ( Visionox) ചേർന്ന് നിർമ്മിച്ച rm692h5 എന്ന മോഡൽ നമ്പറുള്ള 6.7 ഇഞ്ച് അ‌മോലെഡ് ഡിസ്പ്ലേ പാനൽ, 1,084 x 2,412 പിക്സൽ റെസലൂഷൻ, 120Hz റിഫ്രഷ് റേറ്റ്.

മീഡിയടെക് ഡൈമെൻസിറ്റി 7200 പ്രോസസർ, 8 ജിബി റാം + 128 ജിബി സ്‌റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകൾ, 50MP സാംസങ് ISOCELL S5KGN9 പ്രൈമറി ക്യാമറ, 50MP ISOCELL JN1 അൾട്രാ വൈഡ് ആംഗിൾ ലെൻസ്, സെൽഫികൾക്കായി 16MP ഫ്രണ്ട് ക്യാമറ എന്നിവയുണ്ടാകും.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിങ് ഒഎസ് 2.5 ൽ ആയിരിക്കും ഫോണിന്റെ പ്രവർത്തനം. 4,290mAh ആയിരിക്കും ബാറ്ററി. ബ്ലാക്ക്, ​വൈറ്റ് നിറങ്ങളിൽ നത്തിങ് 2എ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. യൂറോപ്പിൽ ഇതിന്റെ വില 400 യൂറോയിൽ (ഏകദേശം 36,800 രൂപ) താഴെയായിരിക്കും. ഇന്ത്യൻ വില ഇതിനെക്കാൾ കുറവായിരിക്കും.

More from GizBot

Best Mobiles in India

English summary
The TDRA certification site details reveal that the upcoming Nothing Phone is the Nothing Phone 2A. Nothing 2A is clearly stated on the TDRA certification site. According to various reports, the upcoming Nothing 2A will be a cheaper version of the Nothing Phone 2 released in July 2023.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X