ഗൂഗിള്‍ നെക്‌സസ് 6 ഒക്‌ടോബറില്‍??? ഉണ്ടാവുമെന്നു കരുതുന്ന 5 പ്രത്യേകതകള്‍

By Bijesh
|

ഗൂഗിളിന്റെ നെക്‌സസ് 5 സ്മാര്‍ട്‌ഫോണ്‍ ഇപ്പോഴും വിപണിയില്‍ നല്ലരീതിയില്‍ വിറ്റഴിഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. സാങ്കേതികമായും ഡിസൈനിലും മികച്ച ഫോണ്‍ തന്നെയാണ് നെക്‌സസ് 5 എന്നതില്‍ തര്‍ക്കവുമില്ല. അടുത്ത നെക്‌സസ് മോഡല്‍ ഇറങ്ങുന്നതുവരെ ഈ മോഡലിന് വിപണിയില്‍ നിലനില്‍ക്കാന്‍ പറ്റുമെന്നും ഉറപ്പാണ്.

അതേസമയം നെക്‌സസ് ശ്രേണിയിലെ അടുത്ത ഫോണായ നെക്‌സസ് 6-നെ കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. വിവിധ ഓണ്‍ലൈന്‍ മീഡിയകളില്‍ ഈ ഫോണിനെ കുറിച്ചുള്ള അഭ്യൂഹങ്ങളും ഏറെ പ്രചരിക്കുന്നുണ്ട്.

എന്നാല്‍ ഇതുസംബന്ധിച്ച് ഗൂഗിള്‍ ഇതുവരെ യാതൊരു വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. എങ്കിലും ചില കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളനുസരിച്ച് ഈ വര്‍ഷം ഒക്ടടോബറില്‍ ഗൂഗിളിന്റെ വാര്‍ഷിക സമ്മേളനത്തില്‍ ഫോണ്‍ ലോഞ്ച് ചെയ്യുമെന്നാണ് സൂചന.

എന്തായാലും നെക്‌സസ് 6-നെ കുറിച്ച് ഇതുവരെ കേട്ട അഭ്യൂഹങ്ങള്‍ അനുസരിച്ച് ഫോണിനുണ്ടായിരിക്കുമെന്ന് കരുതുന്ന 5 പ്രത്യേകതകള്‍ ചുവടെ കൊടുക്കുന്നു.

#1

#1

ഗൂഗിള്‍ നെക്‌സസ് 5 ലോഞ്ച് ചെയ്തപ്പോഴാണ് ആന്‍ഡ്രോയ്ഡിന്റെ നിലവിലെ ഏറ്റവും പുതിയ ഒ.എസ് ആയ കിറ്റ്കാറ്റ് പുറത്തിറക്കിയത്. അതുപോലെ നെക്‌സസ് 6-നൊപ്പം ആന്‍മഡ്രായ്ഡിന്റെ അടുത്ത വേര്‍ഷന്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം.

 

#2

#2

5.2 ഇഞ്ച് QHD ഡിസ്‌പ്ലെ ആയിരിക്കും പുതിയ നെക്‌സസ് 6 നുണ്ടാവുക. ചിലപ്പോള്‍ അതിലും വലിയ സ്‌ക്രീന്‍ ഉണ്ടാവാന്‍ ഇടയുണ്ട്.

 

#3

#3

4 ജി.ബി. റാം ആയിരിക്കും നെക്‌സസ് 6-ല്‍ ഉണ്ടാവുക എന്നും അഭ്യുഹമുണ്ട്. ഇത് ഉറപ്പില്ലെങ്കിലും 3 ജി.ബി. എന്തായാലും ഉണ്ടായിരിക്കും.

 

#4

#4

ആപ്പിള്‍ ഐ ഫോണ്‍ 5 എസിലും സാംസങ്ങ് ഗാലക്‌സി എസ് 5-ലും ഉള്ളപോലെ ഫിംഗര്‍പ്രിന്റ് സ്‌കാനറും നെക്‌സസ് 6-ല്‍ ഉണ്ടാവാനിടയുണ്ട്.

 

#5

#5

മിക്കവാറും ഒക്‌ടോബറില്‍ നടക്കുന്ന ഗൂഗിളിന്റെ വാര്‍ഷിക സമ്മേളനത്തിലായിരിക്കും നെക്‌സസ് 6 ലോഞ്ച് ചെയ്യുക എന്നാണ് അറിയുന്നത്.

 

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X