Home
Mobile

സാംസങ്ങും റിയൽമിയുമൊക്കെ വഴിമാറേണ്ടിവരും, വന്നിരിക്കുന്നത് ജഗജില്ലിയാണ്! അ‌ദ്ഭുതങ്ങൾ കാട്ടാൻ നിയോ ഫോൺ

ലോകത്തെ സ്മാർട്ട്ഫോൺ കമ്പനികളുടെ ലിസ്റ്റിലേക്ക് ഒരു പേരുകൂടി എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നു. നിയോ ഫോൺ ( NIO Phone) എന്നാണ് ഈ പുതിയ സ്മാർട്ട്ഫോൺ കമ്പനിയുടെ പേര്. വാഹനപ്രേമികൾക്ക് ഇതിനകം ഈ പേര് സുപരിചിതമാണ്. കാരണം ചൈനീസ് ഇലക്‌ട്രിക് വാഹന നിർമ്മാതാക്കളെന്ന നിലയിൽ നിയോയുടെ പേര് പ്രശസ്തമാണ്.

കാർ നിർമാണം മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം തന്നെ, പുതിയൊരു സ്മാർട്ട്ഫോൺ പുറത്തിറക്കിയ നിയോ പുതിയൊരു പാതയിലൂടെ കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കാൻ തയാറെടുത്തിരിക്കുന്നു. ഇതിനകം നിരവധി സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ​ചൈനയിൽനിന്ന് ഉയർന്നുവന്നിട്ടുണ്ട്. ചിലത് ലോക ശ്രദ്ധയിലേക്ക് എത്തിപ്പെട്ടു. എന്നാൽ മറ്റുചിലത് ​ചൈനയിൽ തന്നെ ഒതുക്കപ്പെട്ടു.

സാംസങ്ങും റിയൽമിയുമൊക്കെ വഴിമാറേണ്ടിവരും, അ‌ദ്ഭുതങ്ങൾ കാട്ടാൻ നിയോ

ലോക സ്മാർട്ട്ഫോൺ വിപണിയിലെ പ്രമുഖ ബ്രാൻഡുക​ളുടെ കണക്കെടുത്താൽ അ‌തിൽ ധാരാളം ​ചൈനീസ് കമ്പനികളുടെ പേരുകൾ കണ്ടെത്താൻ കഴിയും. ലോക തലത്തിൽ ഇങ്ങനെയാണെങ്കിൽ ​ചൈനയിലെ മാത്രം സ്മാർട്ട്ഫോൺ കമ്പനികളുടെ എണ്ണത്തിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. അ‌ത്രയധികം സ്മാർട്ട്ഫോൺ കമ്പനികൾ ​ചൈനയിലുണ്ട്. അ‌ക്കൂട്ടത്തിലേക്ക് ആണ് ഇപ്പോൾ നിയോ ഫോണും എത്തിയിരിക്കുന്നത്.

ചൈനീസ് വിപണിയിലേക്ക് നിയോ കമ്പനി കഴിഞ്ഞ ദിവസം തങ്ങളുടെ നിയോ ഫോൺ എന്ന പുതിയ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തിരിക്കുകയാണ്. വമ്പന്മാരും കുഞ്ഞന്മാരും അ‌ടക്കം മത്സരം ശക്തമായ ​ഒരു സ്മാർട്ട്ഫോൺ വിപണിയാണ് ​ചൈനയിലേത്. അ‌വിടെ ഒരു ഫോൺ പുറത്തിറക്കി പിടിച്ചു നിൽക്കണമെങ്കിൽ ഇറക്കുന്ന ഫോണിന് അ‌ത്രയധികം നിലവാരവും ഫീച്ചറുകളും ഉണ്ടാകേണ്ടതുണ്ട്.

മത്സരം ശക്തമായതിനാൽ തന്നെ കുറഞ്ഞ വിലയിൽ ഫോൺ അ‌വതരിപ്പിക്കണം എന്ന വെല്ലുവിളിയും നിലനിൽക്കുന്നു. ഇത്തരം എല്ലാ വെല്ലുവിളികളെയും നേരിട്ടുകൊണ്ട് മുഴുവൻ ​ചൈനയുടെ മാത്രമല്ല, ആഗോള ടെക്നോളജി മേഖലയുടെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടാണ് നിയോ ഫോൺ അ‌വതരിച്ചിരിക്കുന്നത്. ഏറ്റവും മികച്ച ഫീച്ചറുകൾ ഈ നിയോ ഫോണിൽ കാണാൻ സാധിക്കും.

എന്നാൽ പിടിച്ച് നിൽക്കണമെങ്കിൽ സാധാരണ ഫീച്ചറുകൾ മാത്രം പോര അ‌തിനപ്പുറമുള്ള എന്തെങ്കിലുമൊക്കെ അ‌വതരിപ്പിക്കണം. അ‌ത്തരം ചില ഐറ്റങ്ങളും ഈ നിയോ ഫോണിൽ കമ്പനി അ‌വതരിപ്പിച്ചിട്ടുണ്ട്. വില നിർണയത്തിലെ ഭാരം കുറയ്ക്കാനായി, ചിപ്പുകളും ബാറ്ററികളും പോലുള്ള പ്രധാന ഘടകങ്ങൾക്കായി സ്വന്തം സാങ്കേതികവിദ്യ വികസിപ്പിച്ച്, അ‌തുപയോഗിച്ചാണ് കമ്പനി ഈ ഫോൺ പുറത്തിറക്കിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

നിയോ കമ്പനിയുടെ ആദ്യ സ്മാർട്ട്ഫോൺ ആയ നിയോ ഫോൺ മൂന്ന് റാം, സ്റ്റോറേജ് ഓപ്ഷനുകളിലും ഏഴ് നിറങ്ങളിലും ലഭ്യമാകും. 12ജിബി റാം + 512 ജിബി സ്റ്റോറേജ്, 12 ജിബി റാം + 1 ടിബി സ്‌റ്റോറേജ്, 16ജിബി റാം + 1 ടിബി സ്‌റ്റോറേജ് എന്നിവയാണ് ലഭ്യമാകുന്ന റാം+ സ്റ്റോറേജ് ഓപ്ഷനുകൾ.

കരുത്തുറ്റ സ്നാപ്ഡ്രഗൺ 8 ജെൻ 2 ചിപ്സെറ്റിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. ഡ്യുവൽ സിം ഉള്ള നിയോ ഫോൺ കമ്പനിയുടെ കസ്റ്റം സ്കിൻ SkyUI ഔട്ട്-ഓഫ്-ബോക്സിലാണ് പ്രവർത്തിക്കുന്നത്. 2K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉള്ള 6.81 ഇഞ്ച് LTPO OLED ഡിസ്‌പ്ലേയാണ് നിയോ ഫോണിലുള്ളത്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായി ക്യാമറ വിഭാഗത്തിലും ഈ ഫോൺ നിരാശപ്പെടുത്തുന്നില്ല. സോണി IMX707 സെൻസറുള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് മൂവർ സംഘത്തിന്റെ തലവൻ. ഇതിന് ഒപ്പമെത്തുന്ന മറ്റ് ക്യാമറകളും നിസാരക്കാരല്ല. അ‌വയും 50 എംപി ക്യാമറകൾ തന്നെയാണ്. അ‌തായത് ഇതിലെ മൂന്ന് റിയർ ക്യാമറകളും 50 എംപിയുടേതാണ്.

ഈ മൂന്ന് 50 എംപി റിയർ ക്യാമറകളിലൊന്ന് ഒഐഎസ് പിന്തുണയും മറ്റൊന്ന് 2.8x ഒപ്റ്റിക്കൽ സൂമും വാഗ്ദാനം ചെയ്യുന്നു. ഈ മൂന്ന് ക്യാമറകളും പ്രധാന ക്യാമറ സെൻസറുകളായി ഉപയോഗിക്കാമെന്നാണ് കമ്പനി അ‌റിയിച്ചിരിക്കുന്നത്. 6W ഫാസ്റ്റ് വയർഡ് ചാർജിംഗും 50W വയർലെസ് ഫ്ലാഷ് ചാർജിംഗും പിന്തുണയ്ക്കുന്ന 5,200mAh ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്.

എന്നാൽ ഈ ഫീച്ചറുകൾ എല്ലാംതന്നെ മറ്റ് ഫോണുകളിൽ കൂടിയും കുറഞ്ഞുമുള്ള അ‌ളവുകളിൽ നാം കണ്ടിട്ടുള്ളതാണ്. എന്നാൽ അ‌തിലൊന്നും കാണാത്തൊരു ഫീച്ചർ ഈ ഫോണിലുണ്ട്. അ‌താണ്, കാർ കൺട്രോൾ കീ. ഫോൺ നിർമാതാക്കളാകും മുന്നേ കാർ നിർമാതാക്കളായവരാണ് നിയോ. തങ്ങൾ ഒരു ഫോൺ ഉണ്ടാക്കുമ്പോൾ അ‌ത് ആകർഷകമാക്കാൻ കാറുമായി ബന്ധിപ്പിച്ചുള്ള ഒരു ഫീച്ചറാണ് നിയോ അ‌വതരിപ്പിച്ചത്.

സാംസങ്ങും റിയൽമിയുമൊക്കെ വഴിമാറേണ്ടിവരും, അ‌ദ്ഭുതങ്ങൾ കാട്ടാൻ നിയോ

അ‌താണ് നിയോ ഫോണിലെ കാർ കൺട്രോൾ കീ. നിയോ ഫോൺ ഉടമകൾക്ക് ഒരു എക്സ്ട്രാ കാർ കീയുടെ ആവശ്യം വേണ്ടിവരുന്നില്ല. കാരണം താക്കോൽ ഇല്ലാതെ ഫോൺ വഴി തന്നെ കാർ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും, എഞ്ചിൻ സ്റ്റാർട്ട് ചെയ്യാനും ഇതിലെ കാർ കൺട്രോൾ കീയ്ക്ക് സാധിക്കും.

ഫോണിന്റെ ഒരു വശത്ത് നൽകിയിരിക്കുന്ന ഒരു കീ ഉപയോഗിച്ചാണ് കാർ കൺട്രോൾ ചെയ്യുന്നത്. ബ്ലൂടൂത്ത് ലോ എനർജി(BLE), അൾട്രാ വൈഡ്ബാൻഡ് സാങ്കേതികവിദ്യകളുടെ സംയോജനമാണ് നിയോ ഫോണിലെ കാർ കൺട്രോൾ കീ. കുറഞ്ഞ ദൂരത്തിൽ കാറുമായി ആശയവിനിമയം നടത്താൻ ഫോണിനെ അനുവദിക്കുന്ന ഒരു ലോ-പവർ സാങ്കേതികവിദ്യയാണ് BLE.

കൂടുതൽ കൃത്യമായ ലൊക്കേഷൻ ട്രാക്കിംഗ് നൽകുന്ന ഒരു പുതിയ സാങ്കേതികവിദ്യയാണ് UWB. ഈ ബിൽഈ- യുഡബ്ലുബി സാങ്കേതികവിദ്യകളുടെ സംയോജനം ഉയർന്ന കൃത്യതയിലും വിശ്വാസ്യതയിലും വാഹനത്തെ നിയന്ത്രിക്കാൻ നിയോ ഫോണിനെ അനുവദിക്കുന്നു. ഉദാഹരണത്തിന്, കാറിന്റെ കൃത്യമായ സ്ഥാനം നിർണ്ണയിക്കാൻ ഫോണിന് UWB ഉപയോഗിക്കാം. ഉടമ കാറിനെ സമീപിക്കുമ്പോൾ ഓട്ടോമാറ്റിക്കായി അൺലോക്ക് ചെയ്യാൻ ഇത് ഫോണിനെ അനുവദിക്കുന്നു.

സ്മാർട്ട്ഫോൺ രംഗത്ത് മാത്രമല്ല, വാഹനമേഖലയിലും നിയോ ഫോൺ അ‌ങ്ങനെ ശ്രദ്ധിക്കപ്പെടുന്നു. നിലവിലുള്ള സ്മാർട്ട്ഫോൺ ബ്രാൻഡുകളോട് മത്സരിക്കാൻ പോന്ന ശക്തി ഈ ഫോണിനുണ്ടെന്ന് ഈ ഫീച്ചറുകൾ വ്യക്തമാക്കുന്നു. അ‌തിനാൽത്തന്നെ സ്മാർട്ട്ഫോൺ വിപണിയുടെ ശ്രദ്ധ ഈ തുടക്കക്കാരനിലേക്ക് പതിഞ്ഞിരിക്കുന്നു. നിയോ ഫോണിന്റെ ഏറ്റവും കുറഞ്ഞ വേരിയന്റിന്റെ വില 6,499 യുവാൻ (ഏകദേശം 73,800 രൂപ) ആണ്.

Best Mobiles in India

English summary
Chinese electric vehicle maker Nio has also entered the smartphone manufacturing sector. The company has named its first smartphone as the Nio phone. One of the key features of this phone is the car control key. The car control key can lock and unlock the car and start the engine without the car key.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X