Nothing Phone (1): ആൻഡ്രോയിഡ് 13 ഉടനില്ല, നിരാശപ്പെടുത്തി നത്തിങ് ഫോൺ (1)

|

ഈ അടുത്ത കാലത്ത് സ്മാർട്ട്ഫോൺ വിപണിയിലെ ഏറ്റവും വലിയ സെൻസേഷനായിരുന്നു നത്തിങ് ഫോൺ (1). ഗ്ലിഫ് ഇന്റർഫേസ് അടക്കമുള്ള സവിശേഷതകളുമായി വിപണിയിലെത്തിയ നത്തിങ് ഫോൺ പരാതികളും പരിഭവങ്ങളും ഏറെ കേട്ടെങ്കിലും വലിയ സ്വീകാര്യതയും നേടിയിട്ടുണ്ട്. കഴിഞ്ഞ മാസമാണ് നത്തിങ് ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്. ആൻഡ്രോയിഡ് 12 ബേസ് ചെയ്ത് എത്തുന്ന നത്തിങ് ഒഎസാണ് Nothing Phone (1) ഫീച്ചർ ചെയ്യുന്നത്.

പുതിയ അപ്ഡേറ്റുകൾ

ഇടയ്ക്കിടെ പുതിയ അപ്ഡേറ്റുകൾ വരുന്നുണ്ടെങ്കിലും ആൻഡ്രോയിഡ് 13 അപ്ഡേറ്റിന്റെ കാര്യത്തിൽ നിരാശപ്പെടുത്തുകയാണ് നത്തിങ്. അടുത്തിടെയാണ് ഗൂഗിൾ തങ്ങളുടെ നെക്സ്റ്റ് ജനറേഷൻ ആൻഡ്രോയിഡ് 13 മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിച്ചത്. പിന്നാലെ നത്തിങ് ഫോൺ (1) ൽ ആൻഡ്രോയിഡ് 13 അപ്ഡേറ്റ് ലഭിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളും ആരംഭിച്ചിരുന്നു.

ആൻഡ്രോയിഡ് 12

ആൻഡ്രോയിഡ് 12ൽ എത്തിയ ഡിവൈസിന് 13 അപ്ഡേറ്റ് ലഭിക്കാൻ അധികം കാലതാമസം ഉണ്ടാകില്ലെന്നാണ് യൂസേഴ്സ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ നേരെ മറിച്ചാണ് സംഭവിക്കുകയെന്നാണ് ഇപ്പോൾ കമ്പനിയുടെ ഭാഗത്ത് നിന്നും വന്ന പ്രതികരണം വ്യക്തമാക്കുന്നത്. നത്തിങ് ഫോൺ (1) ആൻഡ്രോയിഡ് 13 അപ്ഡേറ്റിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

നത്തിങ് ഫോൺ (1)

ഈ വർഷം എന്തായാലും നത്തിങ് ഫോൺ (1) ൽ ആൻഡ്രോയിഡ് 13 അപ്ഡേറ്റ് പ്രതീക്ഷിക്കേണ്ടെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് കമ്പനി. 2023ന്റെ, അതായത് അടുത്ത വർഷം ആദ്യ പകുതിയിൽ നത്തിങ് ഫോൺ (1) സ്മാർട്ട്ഫോണുകളിൽ ആൻഡ്രോയിഡ് 13 അപ്ഡേറ്റ് ലഭിക്കുമെന്നാണ് നത്തിങ് പറയുന്നത്.

220GB Data; അറിയാം ഈ അടിപൊളി BSNL പ്ലാനിനെക്കുറിച്ച്220GB Data; അറിയാം ഈ അടിപൊളി BSNL പ്ലാനിനെക്കുറിച്ച്

ആൻഡ്രോയിഡ് അതോറിറ്റി

ആൻഡ്രോയിഡ് അതോറിറ്റിക്ക് നൽകിയ പ്രസ്താവനയിലാണ് നത്തിങ് നിലപാട് വ്യക്തമാക്കിയത്. നത്തിങ് ഫോൺ ഹാർഡ്വെയറുമായി ചേരുന്ന വിധത്തിൽ ആൻഡ്രോയിഡ് 13 അപ്ഗ്രേഡ് ഫൈൺ ട്യൂൺ ചെയ്യണമെന്നാണ് നത്തിങ് പറയുന്നത്. സോഫ്റ്റ്വെയർ അപ്ഗ്രേഡുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ യൂസേഴ്സിനെ വഴിയെ അറിയിക്കുമെന്നും കമ്പനി തങ്ങളുടെ പ്രസ്താവനയിൽ പറയുന്നുണ്ട്.

ആൻഡ്രോയിഡ് 13

ആൻഡ്രോയിഡ് 13 ലഭ്യതയെക്കുറിച്ചുള്ള ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് അക്കങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കരുതെന്ന കാൾ പെയുടെ ( നത്തിങ് സ്ഥാപകൻ ) പരാമർശം പുറത്ത് എത്തിയതിന് പിന്നാലെയാണ് കമ്പനിയുടെ ഔദ്യോഗിക പ്രസ്ഥാവന വന്നതെന്നതും ശ്രദ്ധേയമാണ്. ഒരു പ്രോഡക്ട് എന്ന് പറയുന്നത് സ്പെക്സും ഫീച്ചറുകളും വേർഷൻ നമ്പറുകളും മാത്രമല്ലെന്നായിരുന്നു കാൾ പെയിയുടെ പ്രതികരണം.

നത്തിങ് ഫോൺ (1) ഫീച്ചറുകൾ

നത്തിങ് ഫോൺ (1) ഫീച്ചറുകൾ

6.55 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഒഎൽഇഡി ഡിസ്‌പ്ലെയാണ് നത്തിങ് ഫോൺ (1) ഫീച്ച‍ർ ചെയ്യുന്നത്. 120 ഹെ‍ർട്സിന്റെ ഉയ‍ർന്ന റിഫ്രഷ് റേറ്റും 240 ഹെ‍‍‍ർട്സിന്റെ ടച്ച് സാംപ്ലിങ് റേറ്റും നത്തിങ് ഫോൺ (1) ഡിസ്പ്ലെയുടെ സവിശേഷതയാണ്. 12 ജിബി വരെ റാം ഓപ്ഷനുകളും 256 ജിബി വരെ (യുഎഫ്എസ് 3.1) ഇന്റേണൽ സ്‌റ്റോറേജും നത്തിങ് ഫോൺ (1) ഓഫർ ചെയ്യുന്നു. ക്വാൽകോം സ്നാപ്പ്ഡ്രാ​ഗൺ 778 ജി പ്ലസ് സിസ്റ്റം ഓൺ ചിപ്പ് എസ്ഒസിയാണ് ഈ ഡിവൈസിന് കരുത്ത് പകരുന്നത്.

ഡ്യുവൽ റിയ‍ർ ക്യാമറ

ഡ്യുവൽ റിയ‍ർ ക്യാമറ സജ്ജീകരണമാണ് നത്തിങ് ഫോൺ (1) അവതരിപ്പിക്കുന്നത്. 50 മെ​ഗാ പിക്സൽ + 50 മെ​ഗാ പിക്സൽ ക്യാമറ സെൻസറുകളാണ് ഈ ഡ്യുവൽ ക്യാമറ സജ്ജീകരണത്തിൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി സെൽഫി ക്യാമറയും ഡിവൈസിൽ നൽകിയിട്ടുണ്ട്.

BSNL Plans: 200 രൂപയിൽ താഴെ വിലയിൽ ഇതിലും മികച്ചൊരു പ്ലാൻ ഉണ്ടോ? അറിയാംBSNL Plans: 200 രൂപയിൽ താഴെ വിലയിൽ ഇതിലും മികച്ചൊരു പ്ലാൻ ഉണ്ടോ? അറിയാം

4,500 എംഎഎച്ച്

4,500 എംഎഎച്ച് ബാറ്ററിയാണ് നത്തിങ് ഫോൺ (1) ൽ ഉള്ളത്. 33 വാട്ട് ഫാസ്റ്റ് ചാ‍ർജിങ് സാങ്കേതികവിദ്യ സപ്പോ‍‍ർട്ടും ഡിവൈസിൽ ലഭ്യമാണ്. ബ്ലാക്ക്, വൈറ്റ് കള‍ർ വേരിയന്റുകളിലാണ് സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. റിയ‍ർ പാനലിലെ ​ഗ്ലിഫ് ഇന്റ‍ർഫേസിനെക്കുറിച്ച് വീണ്ടും ആവ‍ർത്തിക്കേണ്ട കാര്യമില്ലെന്ന് കരുതുന്നു.

നത്തിങ് ഫോൺ (1) വിലയും വേരിയന്റുകളും

നത്തിങ് ഫോൺ (1) വിലയും വേരിയന്റുകളും

നത്തിങ് ഫോൺ (1) മൂന്ന് വേരിയന്റുകളിലാണ് വിൽപ്പനയ്ക്കെത്തിയത്. 8 ജിബി റാം 128 ജിബി ഇന്റേണൽ സ്റ്റോറേജ് സ്പേസ് കോൺഫിഗറേഷനുമായാണ് ഡിവൈസിന്റെ ബേസ് വേരിയന്റ് വരുന്നത്. ഈ മോഡലിന് 33,999 രൂപയാണ് നിലവിൽ വില വരുന്നത്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമായി വരുന്ന മിഡ് വേരിയന്റിന് 36,999 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജും നൽകുന്ന നത്തിങ് ഫോൺ (1) ടോപ്പ് എൻഡ് മോഡലിന് 39,999 രൂപയും നൽകണം.

Best Mobiles in India

English summary
The Nothing Phone (1) was the biggest sensation in the smartphone market in recent times. Coming to the market with features including the Glyph interface, the Nothing phone has received good reviews and great acceptance. But nothing is disappointing when it comes to the Android 13 update.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X