സിം കാർഡില്ല, ചാർജിങ് പോർട്ടില്ല; ഐഫോണിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ആപ്പിൾ

|

വഴി വെട്ടുന്നവരോട് എന്നൊരു കവിത വായിച്ചിട്ടുണ്ട്. എല്ലാവരും നടക്കുന്ന വഴികളിലൂടെ നടക്കാൻ വിസമ്മതിച്ച് പുതിയ പാതകൾ വെട്ടിത്തെളിക്കുന്നവരെക്കുറിച്ചുള്ള ഗീതം. കവിതയിലെ സാങ്കൽപ്പിക കഥാപാത്രങ്ങളുടെ ടെക്ക് ലോകത്തെ അവതാരമാണ് ആപ്പിൾ കമ്പനി. തൊട്ടതെല്ലാം പൊന്നാകുന്നത് പോലെ പറയത്തക്ക പരാജയങ്ങളില്ലാതെ നവീനമായ ആശയങ്ങളും ഡിവൈസുകളും ഗാഡ്ജറ്റുകളുമൊക്കെയായി ആപ്പിൾ ഇടയ്ക്കിടെ ടെക്ക് ലോകത്തെ അമ്പരപ്പിക്കുന്നതും കാണാം. അത്തരമൊരു വലിയ ചുവട് വയ്പ്പിന് ആപ്പിൾ കമ്പനി തയ്യാറെടുക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

 

ഇ-സിം

വർഷങ്ങൾ പഴക്കമുള്ള ഇ-സിം സാങ്കേതികവിദ്യയ്ക്ക് ഇപ്പോഴും വലിയ പ്രചാരമില്ല. ഇതിനൊരു മാറ്റം കൊണ്ട് വരാൻ ഒരുങ്ങുകയാണ് ആപ്പിൾ എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ഒപ്പം ചാർജിങ് പോർട്ടുകൾ പോലുമില്ലാത്ത പുതിയ ഡിസൈൻ ആപ്പിളിന്റെ പണിപ്പുരകളിൽ രൂപമെടുക്കുന്നുണ്ടെന്നും റൂമറുകൾ ഉണ്ട്. പോർട്ടുകൾ ഇല്ലെന്ന് പറഞ്ഞാൽ വയർലെസ് ചാർജിങ് മാത്രമായിരിക്കും ഡിവൈസിൽ സാധ്യമാകുക.

സ്മാർട്ട്ഫോൺ

ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ സീരീസായ ഐഫോൺ 14 ഡിവൈസുകൾ ലോഞ്ച് ചെയ്യപ്പെടാൻ രണ്ട് ദിവസം മാത്രമാണ് ബാക്കി. ഐഫോൺ 14 സീരീസിനെക്കുറിച്ചുള്ള ചർച്ചകൾ കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് പുതിയ റിപ്പോർട്ടുകളും വരുന്നത്. ഐഫോൺ 14 മോഡലുകളിൽ നിന്നും സിംകാർഡ് സ്ലോട്ട് പൂർണമായും ഒഴിവാക്കുന്നത് കമ്പനിയുടെ പരിഗണനയിലുണ്ടായിരുന്നെന്നും പറയപ്പെടുന്നു.

ഐഫോൺ 14 ൽ ഇ-സിം മാത്രം?
 

ഐഫോൺ 14 ൽ ഇ-സിം മാത്രം?

ഐഫോൺ മോഡലുകളുടെ രൂപകൽപ്പനയിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ ആപ്പിൾ പരിശ്രമിക്കുകയാണ്. ഐഫോൺ 11 മുതലുള്ള ഡിവൈസുകൾ ഏകദേശം സമാനമായ ഡിസൈനിൽ തുടരുന്നതിനാലാണ് ഇത്. ഇതിനെക്കുറിച്ചുള്ള ചർച്ചകളും വിലയിരുത്തലുകളും നടന്ന് കൊണ്ടിരിക്കെയാണ് നേരത്തെ പറഞ്ഞ റിപ്പോർട്ടുകൾ പുറത്ത് വന്നത്. ബ്ലൂംബർഗിന്റെ മാർക്ക് ഗുർമൻ പുതിയ ഐഫോൺ ഡിസൈനിനെക്കുറിച്ച് പുറത്തിറക്കിയ ന്യൂസ് ലെറ്ററിലാണ് പൂർണമായും ഇ-സിം കണകറ്റിവിറ്റിയിലേക്ക് മാറാൻ ഉള്ള ആപ്പിളിന്റെ താത്പര്യം സംബന്ധിച്ച പരാമർശങ്ങൾ നടത്തിയത്.

ഐഫോൺ 14 സീരീസും തോറ്റുപോകും; ലോകത്തെ ഏറ്റവും വേഗതയേറിയ സ്മാർട്ട്ഫോണിനായി കാത്തിരിപ്പ് തുടങ്ങിഐഫോൺ 14 സീരീസും തോറ്റുപോകും; ലോകത്തെ ഏറ്റവും വേഗതയേറിയ സ്മാർട്ട്ഫോണിനായി കാത്തിരിപ്പ് തുടങ്ങി

നെറ്റ്വർക്ക് കാരിയേഴ്സ്

ഐഫോൺ 14ന്റെ സെലക്റ്റ്ഡ് ആയിട്ടുള്ള മോഡലുകളിൽ എങ്കിലും സിം കാർഡ് ലെസ് ഫീച്ചർ കൊണ്ട് വരാൻ ആപ്പിൾ ആലോചിച്ചിരുന്നതായാണ് ഗുർമന്റെ ന്യൂസ് ലെറ്ററിൽ പറയുന്നത്. ഇ-സിം, പോർട്ട് ലെസ്സ് സ്മാർട്ട്ഫോണുകൾക്ക് വലിയ പുഷ് നൽകാൻ ആപ്പിൾ പദ്ധതിയിടുന്നുണ്ട്. ഇ-സിം മാത്രം എന്ന രീതി നടപ്പിലാക്കാൻ ഐഫോൺ 14 സീരീസിനെക്കാളും സാധ്യത ഐഫോൺ 15 സീരീസിലാണെന്നാണ് ഗുർമൻ പറയുന്നത്. ഐഫോൺ 15ൽ സിം കാർഡ് സ്ലോട്ട് ഒഴിവാക്കുമെന്നാണ് ഗുർമൻ വിശദീകരിക്കുന്നത്.

ഡിജിറ്റൽ എംബഡഡ് സിം

നെറ്റ്വർക്ക് കാരിയേഴ്സ് ഡിജിറ്റൽ എംബഡഡ് സിം കാർഡുകൾക്ക് കൂടുതൽ പ്രാമുഖ്യം കൊടുത്ത് തുടങ്ങിയിട്ടുണ്ട്. ഫിസിക്കൽ സിം കാർഡുകൾ പൂർണമായും ഒഴിവാക്കുകയെന്നതാണ് കമ്പനികളുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായിട്ടാണ് ഫിസിക്കൽ സിം കാർഡ് സ്ലോട്ടുകൾ ഇല്ലാതെ ഐഫോണുകൾ പുറത്തിറക്കുന്നതിനെക്കുറിച്ച് ആപ്പിൾ ആലോചിക്കുന്നത്.

89,999 രൂപയുടെ ഫോൺ 40,000 രൂപ വിലക്കുറവിൽ സ്വന്തമാക്കാം89,999 രൂപയുടെ ഫോൺ 40,000 രൂപ വിലക്കുറവിൽ സ്വന്തമാക്കാം

പോർട്ടുകളില്ലാത്ത ഐഫോണുകൾ?

പോർട്ടുകളില്ലാത്ത ഐഫോണുകൾ?

ഇ-സിം സാങ്കേതികവിദ്യ കുറച്ച് വർഷങ്ങളായി പ്രചാരത്തിലുണ്ട്. ഫിസിക്കൽ സിം കാർഡുകൾ ഇല്ലാതെ തന്നെ സെല്ലുല്ലാർ പ്ലാനുകൾ ആക്റ്റിവേറ്റ് ചെയ്യാൻ ഇ-സിം കാർഡുകളിൽ സാധിക്കും. ഡിജിറ്റൽ സിം സാങ്കേതികത വളരുന്നുണ്ടെങ്കിലും എല്ലാ വിപണികളിലും എത്തിച്ചേർന്നിട്ടില്ല. സിം കാർഡ് സ്ലോട്ട് ഉപേക്ഷിച്ച് ഐഫോൺ 15 പുറത്തിറക്കാൻ കമ്പനി ആലോചിക്കുന്നതും ഇത് കൊണ്ടാണ്.

സിം കാർഡ്

സിം കാർഡ് സ്ലോട്ട് ഒഴിവാക്കാനുള്ള നീക്കം പോർട്ട് ലെസ്സ് ഐഫോൺ എന്ന കമ്പനിയുടെ ലക്ഷ്യം നേടാനുള്ള ആദ്യ സ്റ്റെപ്പ് ആണെന്നാണ് വിലയിരുത്തൽ. അടുത്തിടെ ചാർജിങ് കേബിളുകളും പോർട്ടുകളും എല്ലാം ടൈപ്പ് സി ആക്കണമെന്ന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ആപ്പിളിനോട് ആവശ്യപ്പെട്ടിരുന്നു. എല്ലാവർക്കും ആക്സബിൾ ആകാനും ഇ-വേസ്റ്റ് കുറയ്ക്കാനും വേണ്ടിയായിരുന്നു ഈ നടപടി. ഇതിനിടെയിലാണ് പുതിയ വാർത്തകൾ പുറത്ത് വന്നത്.

വയർലെസ് ചാർജിങ് സപ്പോർട്ട്

വയർലെസ് ചാർജിങ് സപ്പോർട്ട്

പോർട്ട്-ലെസ്സ് ഡിസൈൻ സാധ്യമാക്കാൻ വേണ്ടിയുള്ള പരിശ്രമങ്ങൾ ആപ്പിൾ തുടരുകയാണ്. വയർലെസ് ചാർജിങ് സപ്പോർട്ട് മാത്രമായിരിക്കും ഈ ഡിവൈസുകളിൽ ഉണ്ടാകുക. സെപ്റ്റംബർ 7നാണ് ആപ്പിൾ ഫാർ ഔട്ട് ഇവന്റ് നടക്കുന്നത്. ഇവിടെ വച്ച് ആപ്പിളിന്റെ ഭാവി പദ്ധതികൾ വിശദീകരിക്കപ്പെടുമ്പോൾ ഈ റിപ്പോർട്ടുകളുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാമർശങ്ങൾ ഉണ്ടാകുമോയെന്ന് കാത്തിരുന്ന് കാണാം.

Best Mobiles in India

English summary
The years-old e-SIM technology is still not very popular. The latest reports say that Apple is preparing to come up with a change. And there are rumors that a new iphone design without even charging ports is taking shape in Apple's idea rooms.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X