4000 എംഎഎച്ച് ബാറ്ററി, ഡ്യൂവൽ ക്യാമറകളുമായി നോക്കിയ 1.4 അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

നോക്കിയ ബ്രാൻഡ് ലൈസൻസിയായ എച്ച്എംഡി ഗ്ലോബൽ നോക്കിയ 1.4 എന്ന പുതിയ ബജറ്റ് സ്മാർട്ഫോൺ അവതരിപ്പിച്ചു. കഴിഞ്ഞ വർഷം മാർച്ചിൽ പുറത്തിറക്കിയ നോക്കിയ 1.3 പുറത്തിറങ്ങി ഒരു വർഷത്തിന് ശേഷമാണ് ഈ പുതിയ നോക്കിയ സ്മാർട്ട്ഫോൺ വിപണിയിൽ വരുന്നത്. സിംഗിൾ റിയർ ക്യാമറയുമായി വന്ന നോക്കിയ 1.3 താരതമ്യം ചെയ്യുമ്പോൾ നോക്കിയ 1.4 ഹാൻഡ്‌സെറ്റിന് ഡ്യുവൽ റിയർ ക്യാമറകളാണ് നൽകിയിരിക്കുന്നത്. നോക്കിയ 1.3 ൽ 3,000 എംഎഎച്ച് ബാറ്ററിയാണ് വരുന്നതെങ്കിൽ 4,000 എംഎഎച്ച് ബാറ്ററിയാണ് ഈ പുതിയ നോക്കിയ ഫോൺ നൽകുന്നത്. ഗൂഗിൾ ആൻഡ്രോയിഡ് ഗോ പ്രോഗ്രാമിനെ അടിസ്ഥാനമാക്കിയുള്ളതാണ് നോക്കിയ 1.4 സ്മാർട്ഫോൺ. ഒരൊറ്റ ചാർജിൽ രണ്ട് ദിവസം വരെ ഉപയോഗിക്കുവാൻ സാധിക്കും.

 

നോക്കിയ 1.4 വില

നോക്കിയ 1.4 വില

ബേസിക് 1 ജിബി റാം + 16 ജിബി റാം നോക്കിയ 1.4 വേരിയന്റിന് 99 ഡോളർ (ഏകദേശം 7,200 രൂപ) മുതൽ വിലയാരംഭിക്കുന്നു. 1 ജിബി + 32 ജിബി, 3 ജിബി + 64 ജിബി കോൺഫിഗറേഷനുകളിലും ഈ സ്മാർട്ട്ഫോൺ വിപണിയിൽ നിന്നും ലഭ്യമാണ്. എന്നാൽ, ഇവയ്ക്ക് ഔദ്യോഗികമായിട്ടുള്ള വില ഇതുവരെ ലഭിച്ചിട്ടില്ല. ചാർക്കോൾ, ഡസ്‌ക്ക്, ജോർഡ് നിറങ്ങളിൽ നോക്കിയ 1.4 ഇന്ന് ആഗോള വിപണിയിൽ വരുന്നു. ഇന്ത്യയിൽ ഈ ഹാൻഡ്‌സെറ്റ് എപ്പോൾ ലഭിക്കുമെന്നോ എത്ര രൂപ വില വരുമെന്നോ എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. 1 ജിബി റാം + 16 ജിബി സ്റ്റോറേജ് ഓപ്ഷൻ വരുന്ന നോക്കിയ 1.3 കഴിഞ്ഞ വർഷം 95 യൂറോ (ഏകദേശം 8,300 രൂപ) എന്ന വിലയ്ക്ക് പുറത്തിറക്കി.

നോക്കിയ 1.4 സവിശേഷതകൾ

നോക്കിയ 1.4 സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന നോക്കിയ 1.4 ആൻഡ്രോയിഡ് 10 ഗോ എഡിഷനിൽ പ്രവർത്തിക്കുന്നു. പിന്നീട് പുറത്തിറക്കുന്നതിലൂടെ ആൻഡ്രോയിഡ് 11 ഗോ എഡിഷനിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാകും. 20: 9 ആസ്പെക്റ്റ് റേഷിയോ വരുന്ന 6.51 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയാണ് ഈ ബജറ്റ് സ്മാർട്ട്ഫോണിൻറെ പ്രധാന സവിശേഷത. കഴിഞ്ഞ വർഷത്തെ നോക്കിയ 1.3 ഹാൻഡ്‌സെറ്റിന് കരുത്തേകിയ ക്വാൽകോം 215 SoC പ്രോസസർ 3 ജിബി റാമുമായി ജോഡിയാക്കി നിങ്ങൾക്ക് പുതിയ നോക്കിയ ഫോണിൽ ലഭിക്കും.

നോക്കിയ 1.4: ക്യാമറ സവിശേഷതകൾ
 

നോക്കിയ 1.4: ക്യാമറ സവിശേഷതകൾ

8 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും ഉൾപ്പെടുന്ന ഡ്യൂവൽ പിൻ ക്യാമറ സെറ്റപ്പ് നോക്കിയ 1.4ൽ വരുന്നത്. മുൻവശത്ത് 5 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും നൽകിയിട്ടുണ്ട്.

സാംസങ് ഗാലക്‌സി എം02 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി, വില 6,799 രൂപസാംസങ് ഗാലക്‌സി എം02 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി, വില 6,799 രൂപ

നോക്കിയ 1.4ൽ  4,000 എംഎഎച്ച് ബാറ്ററി

മൈക്രോ എസ്ഡി കാർഡ് വഴി 128 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്നതും 64 ജിബി വരെ ഓൺബോർഡ് സ്റ്റോറേജുമാണ് നോക്കിയ 1.4 വരുന്നത്. 4 ജി എൽടിഇ, വൈ-ഫൈ 802.11 ബി / ജി / എൻ, ബ്ലൂടൂത്ത് വി 4.2, ജിപിഎസ് / എ-ജിപിഎസ്, എഫ്എം റേഡിയോ, മൈക്രോ-യുഎസ്ബി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഓൺ‌ബോർഡിലെ സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നു. പിൻവശത്ത് ഫിംഗർപ്രിന്റ് സെൻസറും ഈ ഹാൻഡ്‌സെറ്റിൽ നൽകിയിട്ടുണ്ട്. സാധാരണ 5W ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 4,000 എംഎഎച്ച് ബാറ്ററിയാണ് നോക്കിയ 1.4ൽ വരുന്നത്. ഈ ബജറ്റ് ഫോണിന് 178 ഗ്രാം ഭാരം വരുന്നു.

Best Mobiles in India

English summary
The new Nokia phone comes almost a year after the Nokia 1.3, which was released last year in March, debuted. The Nokia 1.4 provides dual rear cameras as an update to the Nokia 1.3 that came with a single rear camera.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X