നോക്കിയയുടെ 5499 രൂപയുടെ 'ആൻഡ്രോയിഡ് ഗോ' ഓറിയോ

Written By:

നോക്കിയയുടെ ആൻഡ്രോയിഡ് ഗോ ഫോൺ ഇന്ത്യയിലേക്ക് എത്തുകയാണ്. 2018 മൊബൈൽ വേൾഡ് കോൺഗ്രസിൽ അവതരിപ്പിക്കപ്പെട്ട ഈ മോഡൽ ഇന്ത്യയിൽ വിൽപ്പനക്കെത്തിയിരിക്കുകയാണ്. 5499 രൂപയാണ് ഓറിയോ ആൻഡ്രോയിഡ് ഗോ വേർഷനിൽ പ്രവർത്തിക്കുന്ന ഈ ബഡ്ജറ്റ് ഫോണിന് വിലയിട്ടിരിക്കുന്നത്.

നോക്കിയയുടെ 5499 രൂപയുടെ 'ആൻഡ്രോയിഡ് ഗോ' ഓറിയോ

സംഭവം ബഡ്ജറ്റ് ഫോൺ ആണെങ്കിലും പ്രത്യേകതകൾ ഏറെയുണ്ട് നോക്കിയ വൺ എന്ന ഈ മോഡലിന്. ആൻഡ്രോയിഡ് ഓറിയോ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ആൻഡ്രോയിഡ് ഗോ വേർഷനിലാണ് ഫോൺ ലഭ്യമാകുക. ഒപ്പം 4ജി എൽടിഇ കണക്ടിവിറ്റിയും ഫോണിലുണ്ട്. ഫോണിന്റെ കൂടെ മാറ്റിയിടാൻ പറ്റുന്ന ബാക്ക് കവറുകളും പല നിറങ്ങളിലാണ് ഉണ്ട് എന്നത് മറ്റൊരു പ്രത്യേകത.

ചെറിയ ഹാർഡ്‌വെയർ പിന്തുണയുള്ള ഫോണുകൾക്കായി ഗൂഗിൾ അവതരിപ്പിച്ച ആൻഡ്രോയിഡ് ഗോ ആപ്പുകൾ പ്രീലോഡഡ് ആയി തന്നെ ഫോണിൽ ലഭ്യമാണ്. ഇത് ഏറ്റവും എളുപ്പമുള്ള രീതിയിൽ വേഗതയിൽ തന്നെ ഫോൺ ഉപയോഗിക്കുന്നതിന് സഹായകമാകും.

നോക്കിയയുടെ 5499 രൂപയുടെ 'ആൻഡ്രോയിഡ് ഗോ' ഓറിയോ

അതുപോലെ വാട്സാപ്പ്, ഫേസ്ബുക്, യൂട്യൂബ്, ഗൂഗിൾ മാപ്‌സ്, തുടങ്ങിയ ഫോണിൽ തീർച്ചയായും ഉണ്ടായിരിക്കേണ്ട ആപ്പുകളെല്ലാം തന്നെ ഇൻസ്റ്റാൾ ചെയ്യപ്പെട്ട നിലയിലായിരിക്കും ഫോണിലുണ്ടാവുക. ഗൂഗിൾ അസിസ്റ്റന്റ് ഗോ വേർഷൻ പ്രീഇൻസ്ടാൾഡ് ആയിത്തന്നെ നോക്കിയ വണ്ണിൽ ലഭ്യമായിരിക്കും.

നോക്കിയയുടെ 5499 രൂപയുടെ 'ആൻഡ്രോയിഡ് ഗോ' ഓറിയോ

കഴിഞ്ഞ വർഷമാണ് ഗൂഗിൾ ആൻഡ്രോയ്ഡ് ഗോ അവതരിപ്പിച്ചത്. ചെറിയ ഹാർഡ്‌വെയർ സൗകര്യങ്ങളുള്ള ഫോണുകളിൽ കൂടെ വേഗതയിൽ ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം സുഗമമായി ഉപയോഗിക്കുക എന്ന ലക്ഷ്യമായിരുന്നു ഗൂഗിളിന് ഇതിന് പിന്നിൽ. അങ്ങനെയാണ് ആൻഡ്രോയിഡ് ഗോ ആപ്പ്സ് ഗൂഗിൾ ഇറക്കിയത്. ഒരുവിധം എല്ലാവരും ഉപയോഗിക്കുന്ന പ്രധാന ഗൂഗിൾ ആപ്പുകളുടെയെല്ലാം ലൈറ്റ് വേർഷനുകളാണ് ഗോ ആപ്പുകളായി ലഭിക്കുക.

32 പേർക്ക് ഒരേസമയം ഉപയോഗിക്കാവുന്ന 150Mbps വേഗതയുള്ള ജിയോഫൈ; പുതിയ ഓഫർ അറിയാം

English summary
Nokia 1 Android Go smartphone now up for sale. Here these are the top features.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot