നോക്കിയ 103യും എല്‍ജി കുക്കീ സ്മാര്‍ടും

Posted By: Super

നോക്കിയ 103യും എല്‍ജി കുക്കീ സ്മാര്‍ടും

നോക്കിയയില്‍ നിന്നും അടുത്തിടെ ഇറങ്ങിയ വില കുറഞ്ഞ ഫോണുകളിലൊന്നാണ് നോക്കിയ 103. 2ജി സൗകര്യമാണ് ഇതിലെ ഒരു പ്രധാന ഘടകം. 2ജി നെറ്റ്‌വര്‍ക്ക് പിന്തുണയുമായി എല്‍ജി ഉടന്‍ തന്നെ വിപണിയില്‍ ഇറക്കാനൊരുങ്ങുന്ന ഫോണാണ് കുക്കീ സ്മാര്‍ട്.  രണ്ട് ഫോണുകളുടേയും മറ്റ് സവിശേഷതകള്‍:

നോക്കിയ 103

 • 1.36 ഇഞ്ച് സ്‌ക്രീന്‍

 • സീരീസ് 30 ഓപറേറ്റിംഗ് സിസ്റ്റം

 • കോള്‍ റെക്കോര്‍ഡ്

 • സ്റ്റീരിയോ എഫ്എം റേഡിയോ

 • ഓഡിയോ പ്ലെയര്‍

 • ലിഥിയം അയണ്‍ 800mAh ബാറ്ററി

അടിസ്ഥാന സൗകര്യങ്ങളുമായാണ് ഇത് എത്തുന്നതെങ്കിലും ക്യാമറയെ നോക്കിയ ഉള്‍പ്പെടുത്താതിരുന്നതാണ് ഫോണിന്റെ പ്രധാന പോരായ്മ. ബ്ലൂടൂത്ത്, ജിപിആര്‍എസ് കണക്റ്റിവിറ്റികളൊന്നും ഫോണ്‍ നല്‍കുന്നില്ല. 11 മണിക്കൂര്‍ വരെ ടോക്ക്‌ടൈമും 648 മണിക്കൂര്‍ വരെ സ്റ്റാന്‍ഡ്‌ബൈ ടൈമുമാണ് നോക്കിയ 103 മൊബൈല്‍ ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. ഫോണിന്റെ വില: 1,300 രൂപ.

എല്‍ജി കുക്കീ സ്മാര്‍ട്

 • 3.2 ഇഞ്ച് ടിഎഫ്ടി ടച്ച്‌സ്‌ക്രീന്‍

 • 2 മെഗാപിക്‌സല്‍ ക്യാമറ

 • മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണ

 • ബ്ലൂടൂത്ത്, വൈഫൈ

 • സ്റ്റാന്‍ഡേര്‍ഡ് ലിഥിയം അയണ്‍ ബാറ്ററി

 • ഡ്യുവല്‍ സിം

ഈ ഫോണിന്റെ വിലയും ലഭ്യതയും സംബന്ധിച്ച വിവരങ്ങള്‍ അറിവായിട്ടില്ല എങ്കിലും വില കുറഞ്ഞ ഫോണുകളുടെ നിരയിലേക്കാണ് കുക്കീ സ്മാര്‍ട് വരികയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എച്ച്ടിഎംഎല്‍ ബ്രൗസര്‍ പിന്തുണയുള്ള ഫോണില്‍ ഇമെയില്‍ ആക്‌സസിംഗ് സാധ്യമാണ്.

നോക്കിയ 103 ലോ എന്‍ഡ് ബജറ്റ് ഫോണായി വിലയിരുത്തുമ്പോള്‍ ഫീച്ചര്‍ഫോണില്‍ അത്യാവശ്യ സൗകര്യങ്ങളെയെല്ലാം ഉള്‍പ്പെടുത്താനുള്ള ശ്രമമാണ് കുക്കീ സ്മാര്‍ടിലൂടെ എല്‍ജി നടത്തിയിരിക്കുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot