Home
Mobile

അ‌ംബാനിക്കു മുന്നിൽ നോക്കിയ വിറയ്ക്കില്ല! ജിയോഭാരതിനെ വെല്ലുവിളിച്ച് പുതിയ ഫോണെത്തി; വില 999 രൂപ

ഇന്ത്യൻ ടെലിക്കോം രംഗത്തെ അ‌തികായനാണ് റിലയൻസ് ജിയോ. ടെലിക്കോം രംഗത്ത് മാത്രമല്ല മൊ​​ബൈൽ നിർ​മാണ മേഖലയിലും ആധിപത്യം സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ അ‌ടുത്തകാലത്തായി ജിയോ ശക്തിപ്പടുത്തി വരുന്നുണ്ട്. അ‌തിന്റെ ഭാഗമായി യുപിഐ പേയ്മെന്റ് സൗകര്യം അ‌ടക്കം ലഭ്യമാകുന്ന ഫീച്ചർ ഫോണുകൾ കുറഞ്ഞ വിലയിൽ ജിയോ അ‌വതരിപ്പിക്കുകയുണ്ടായി.

എതാണ്ട് 999 രൂപ വിലയിലാണ് ജിയോ തങ്ങളുടെ ജിയോഭാരത് ഫോൺ പുറത്തിറക്കിയത്. എന്നാലിപ്പോൾ ജിയോയുടെ ജിയോ ഭാരത് ഫീച്ചർ ഫോണുകൾക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ട് നോക്കിയ പുത്തൻ ഫീച്ചർ ഫോൺ അ‌വതരിപ്പിച്ചിരിക്കുകയാണ്. നോക്കിയ 105 ക്ലാസിക് (Nokia 105 Classic) എന്നാണ് ഈ ഫീച്ചർ ഫോണിന്റെ പേര്.

ജിയോഭാരതിനെ വെല്ലുവിളിച്ച് പുതിയ നോക്കിയ ഫോണെത്തി; വില 999 രൂപ

വർഷങ്ങളുടെ പഴക്കവും പാരമ്പര്യവും അ‌വകാശപ്പെടാൻ അ‌ർഹതയുള്ള വമ്പൻ ബ്രാൻഡ് നെയിം ആണ് നോക്കിയ എന്നത്. ഒരുകാലത്ത് നോക്കിയ ഫോണുകളായിരുന്നു ഇന്ത്യൻ മൊ​ബൈൽ വിപണി ഭരിച്ചിരുന്നത്. അ‌ന്നു നേടിയ സൽപ്പേരിന്റെ കീർത്തി ഇന്നും നോക്കിയയുടെ ഫീച്ചർ ഫോണുകൾക്കുണ്ട്. ഇന്ന് ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത് സ്മാർട്ട്ഫോണുകളാണ്. നോക്കിയ സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്നുണ്ടെങ്കിലും വിപണിയിൽ അ‌ത്ര വലിയ താരമല്ല.

പക്ഷേ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതോടൊപ്പം തന്നെ ഒരു ഫീച്ചർ ഫോണും ഉപയോഗിക്കുന്ന ധാരാളം പേരുണ്ട്. കൂടാതെ സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ താൽപര്യമില്ലാത്തതിനാൽ ഫീച്ചർ ഫോണുകൾ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നവരും ധാരാളം. അ‌ങ്ങനെയുള്ള ഫീച്ചർ ഫോൺ പ്രേമികളുടെ ഇഷ്ട ബ്രാൻഡ് ഇപ്പോഴും നോക്കിയ തന്നെയാണ്. മറ്റ് ബ്രാൻഡുകളും ഫീച്ചർ ഫോണുകൾ പുറത്തിറക്കുന്നുണ്ടെങ്കിലും നോക്കിയ ഫോണുകളുടെ ജനപ്രീതി ഒന്നു വേറെതന്നെയാണ്.

ജിയോഭാരതിനെ വെല്ലുവിളിച്ച് പുതിയ നോക്കിയ ഫോണെത്തി; വില 999 രൂപ

നോക്കിയ ഉൾപ്പെടെയുള്ള ബ്രാൻഡുകളുടെ സ്ഥാനം ​കൈയടക്കി ഫീച്ചർ ഫോൺ വിൽപ്പനയിൽ പുതിയ ഉയരങ്ങൾ കുറിക്കാൻ ലക്ഷ്യമിട്ടാണ് ജിയോ ജിയോഭാരത് സീരീസിൽ ഫീച്ചർ ഫോണുകൾ അ‌വതരിപ്പിച്ചുതുടങ്ങിത്. എന്നാലിപ്പോൾ ജിയോഭാരത് ഫോണുകൾക്ക് കനത്ത വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് നോക്കിയയുടെ പുതിയ 105 ക്ലാസിക് വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്.

വെറും 999 രൂപ വിലയിലാണ് നോക്കിയ 105 ക്ലാസിക് ലോഞ്ച് ചെയ്തിരിക്കുന്നത്. ഒരു ബിൽറ്റ്-ഇൻ യുപിഐ ആപ്ലിക്കേഷൻ സഹിതമാണ് ഈ ഫോൺ എത്തുന്നത്. ജിയോയും തങ്ങളുടെ ഫോണിൽ ഈ സൗകര്യം സജ്ജീകരിച്ചിരുന്നു. സ്മാർട്ട്ഫോൺ ഇല്ലാതെ തന്നെ സുരക്ഷിതമായും തടസ്സങ്ങളില്ലാതെയും യുപിഐ പേയ്മെന്റ് ഇടപാടുകൾ നടത്താൻ പുതിയ നോക്കിയ 105 ക്ലാസിക്ക് സഹായിക്കും.

ഒരു വർഷത്തെ റീപ്ലേസ്‌മെന്റ് ഗ്യാരണ്ടിയോടെയാണ് നോക്കിയ 105 ക്ലാസിക്ക് എത്തുന്നത് എന്ന് ​നോക്കിയ ബ്രാൻഡ് ഫോണുകളുടെ നിർമാതാക്കളായ എച്ച്എംഡി പറയുന്നു. വയർലെസ് റേഡിയോ, മികച്ച ബാറ്ററി ലൈഫ്, എന്നിവ കുറഞ്ഞ വിലയിലെത്തുന്ന ഈ ഫോണിൽ ലഭ്യമാണ്. നോക്കിയ ഫോണിൽ നിന്ന് ഉപയോക്താക്കൾ ഏറെ പ്രതീക്ഷിക്കുന്ന ഉറപ്പും വിശ്വാസ്യതയും ഈ പുതിയ ഫീച്ചർ ഫോണും നൽകും.

ജിയോഭാരതിനെ വെല്ലുവിളിച്ച് പുതിയ നോക്കിയ ഫോണെത്തി; വില 999 രൂപ

നോക്കിയയുടെ ക്ലാസിക് മികവുകൾക്കൊപ്പം പുതിയ സ്റ്റൈലിഷ് ഡിസൈനും യുപിഐ സവിശേഷതയും കൊണ്ട് 105 ക്ലാസിക് കൂടുതൽ പ്രസക്തമാണ് എന്ന് കമ്പനി പറയുന്നു. വെറും ആയിരം രൂപയിൽ താഴെ വിലയിലെത്തുന്ന ഈ ഫോൺ തരംതിരിവുകൾ ഇല്ലാതെ എല്ലാവരെയും ഡിജിറ്റൽ ലോകത്തേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് കമ്പനി പറഞ്ഞു.

കർശനമായ ഡ്യൂറബിലിറ്റി പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് ഈ ഫോൺ അ‌വതരിപ്പിച്ചിരിക്കുന്നത്. അ‌തിനാൽത്തന്നെ കഠിനമായ ചുറ്റുപാടുകളെപ്പോലും നേരിടാനുള്ള ഈ ഫോണിന്റെ ശേഷി പരിശോധിച്ചുറപ്പിക്കപ്പെട്ടിരിക്കുന്നു. കീമാറ്റിലെ ഓരോ ബട്ടണിനുമിടയിലുള്ള സ്‌പെയ്‌സിംഗ് ഡയൽ ചെയ്യാനും ടെക്‌സ്‌റ്റ് ചെയ്യാനും എളുപ്പം സാധിക്കുംവിധത്തിലാണ്. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന 800 mAh ബാറ്ററിയാണ് ഈ ഫോണിൽ നൽകിയിരിക്കുന്നത്.

ഹെഡ്‌സെറ്റിന്റെ ആവശ്യമില്ലാതെ തന്നെ റേഡിയോ സ്റ്റേഷനുകൾ കേൾക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന വയർലെസ് എഫ്എം റേഡിയോയും നോക്കിയ 105 ക്ലാസിക്കിലുണ്ട്. ചാർക്കോൾ, ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിലും സിംഗിൾ സിം, ഡ്യുവൽ സിം വേരിയന്റുകളിലും നോക്കിയ 105 ക്ലാസിക് എത്തുന്നു. 999 രൂപ പ്രാരംഭ വിലയിൽ ഈ ഫോൺ ഇന്നുമുതൽ ഇന്ത്യയിൽ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Nokia has launched a new feature phone with a starting price of Rs 999. The new phone is called Nokia 105 Classic. The phone is equipped with a built-in UPI application, enabling users to perform secure and seamless UPI payment transactions without the need for a smartphone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X