Home
Mobile

ഇത്തിരിക്കുഞ്ഞനെന്ന് തള്ളിക്കളയേണ്ട! പാവങ്ങൾക്കും പണമിടപാട് നടത്താം, 1,299 രൂപയുടെ ഫോണുമായി നോക്കിയ

നോക്കിയയുടെ ഫീച്ചർ ഫോണുകൾക്ക് ഇന്നും ഇന്ത്യൻ വിപണിയിൽ ഏറെ ആരാധകരുണ്ട്. കൂടിയ വിലയുടെ സ്മാർട്ട്ഫോൺ സ്വന്തമായുണ്ടെങ്കിൽപ്പോലും കൈയിൽ ഒരു നോക്കിയ ​ഫീച്ചർഫോൺ കൊണ്ടുനടക്കുന്നവർ നമുക്കിടയിലുണ്ട്. ഒരുകാലത്ത് ഇന്ത്യൻ മൊ​ബൈൽ വിപണി വാണിരുന്നതുതന്നെ നോക്കിയ ആയിരുന്നു എന്നത് ഇന്ന് പഴങ്കഥയാണ്. സ്മാർട്ട്ഫോണുകളുടെ വര​വോടെ ഫീച്ചർ ഫോണുകൾ അ‌രങ്ങൊഴിഞ്ഞു.

എങ്കിലും ഇപ്പോഴും ഫീച്ചർ ഫോണുകളുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. പ്രത്യേകിച്ച് നോക്കിയയുടെ ഫീച്ചർ ഫോണുകൾ ഇപ്പോഴും ഇന്ത്യക്കാർക്ക് ഒരു വികാരം തന്നെയാണ്. ഇന്ത്യക്കാർക്കുള്ള ഈ സ്നേഹം നോക്കിയയ്ക്ക് തിരിച്ചുമുണ്ട്. ഇന്ത്യൻ ആവശ്യങ്ങൾക്ക് അ‌നുയോജ്യമായ വിധത്തിൽ നോക്കിയ 105 (2023), നോക്കിയ 106 4ജി ഫീച്ച​ർഫോണുകൾ അ‌വതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

പാവങ്ങൾക്കും പണമിടപാട് നടത്താം, 1,299 രൂപയുടെ ഫോണുമായി നോക്കിയ

പരമ്പരാഗത രൂപത്തിൽ കീപാഡുകളോടെയാണ് എത്തുന്നത് എങ്കിലും ഉപയോഗത്തിന്റെ കാര്യത്തിൽ ഈ നോക്കിയ ഫോണുകൾ അ‌ത്ര പഴഞ്ചനല്ല. ഇന്ത്യക്കാരുടെ ഇപ്പോഴത്തെ പ്രധാന പണമിടപാട് രീതിയായ യുപിഐ പേയ്മെന്റ് പിന്തുണയുണ്ട് എന്നതാണ് ഈ ഫീച്ചർ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. യുപിഐ 123 പേ (UPI 123PAY) ഫീച്ചറാണ് ഈ ഫോണുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഫീച്ചർ ഫോണുകൾ വഴി തത്ക്ഷണ പേമെന്റ് നടത്താനായി നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അതരിപ്പിച്ചതാണ് യുപിഐ 123പേ സംവിധാനം. ഇതുപയോഗിച്ച് ഉപയോക്താക്കൾക്ക് നോക്കിയ 105 ( 2023), നോക്കിയ 106 4ജി മോഡലുകളിൽ നാല് വിധത്തിൽ യുപിഐ പേമെന്റ് സുരക്ഷിതമായി നടത്താം.

പാവങ്ങൾക്കും പണമിടപാട് നടത്താം, 1,299 രൂപയുടെ ഫോണുമായി നോക്കിയ

ഇന്ററാക്ടിവ് വോയിസ് റെസ്‌പോൺസ് നമ്പറിലേക്ക് (ഐവിആർ) വിളിക്കുക, ഫോണുകളിൽ ഇൻസ്‌റ്റാൾ ചെയ്തിരിക്കുന്ന ആപ് ഉപയോഗിക്കുക, മിസ്ഡ് കോൾ അ‌ധിഷ്ഠിതമായി ഇടപാട് നടത്തുക, പ്രോക്‌സിമിറ്റി സൗണ്ട് കേന്ദ്രീകൃതമായി ഇടപാടുകൾ നടത്തുക എന്നിവയാണ് നിലവിൽ ലഭ്യമായ വഴികൾ. ഈ നാല് സാങ്കേതിക ബദലുകളെ അടിസ്ഥാനമാക്കി നിരവധി പണമിടപാടുകൾ നടത്താൻ കഴിയുമെന്ന് കമ്പനി പറയുന്നു.

ഐവിആർ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ്: ഉപയോക്താക്കൾക്ക് ഒരു ഐവിആർ നമ്പറിൽ ബന്ധപ്പെട്ട് അ‌വിടെ നിന്നുള്ള നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് യുപിഐ പേയ്‌മെന്റുകൾ നടത്താം. ആപ്പ് അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റുകൾ: ഉപയോക്താക്കൾക്ക് അവരുടെ ഫീച്ചർ ഫോണിന്റെ ആപ്പ് സ്റ്റോറിൽ നിന്ന് യുപിഐ 123PAY ആപ്പ് ഡൗൺലോഡ് ചെയ്ത് യുപിഐ ആവശ്യങ്ങൾ നിറവേറ്റാം.

മിസ്ഡ് കോൾ പേയ്‌മെന്റുകൾ: ഉപയോക്താക്കൾക്ക് ഒരു പ്രത്യേക നമ്പറിലേക്ക് മിസ്ഡ് കോൾ ഡയൽ ചെയ്ത്, ലഭിക്കുന്ന നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് പേയ്‌മെന്റുകൾ നടത്താം. പ്രോക്‌സിമിറ്റി സൗണ്ട് അധിഷ്‌ഠിത പേയ്‌മെന്റുകൾ: പ്രോക്‌സിമിറ്റി സൗണ്ട് അധിഷ്‌ഠിത പേയ്‌മെന്റുകളെ പിന്തുണയ്‌ക്കുന്ന വ്യാപാരസ്ഥാപനത്തിലെ ഉപകരണത്തിന് സമീപം ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഫോൺ പിടിച്ച് പേയ്‌മെന്റുകൾ നടത്താനാകും.

യുപിഐ 123 പേ ഫീച്ചർ പ്രവർത്തിക്കുന്നതിന്, സേവിംഗ്സ് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഒരു യുപിഐ ഐഡി ഉപയോക്താക്കൾ സൃഷ്‌ടിക്കേണ്ടതുണ്ട്. യുപിഐ പേയ്‌മെന്റുകൾ പരിധികളില്ലാതെ നടത്തുന്നതിന് ഉപയോക്താക്കളെ സഹായിക്കുന്നതിന് Gupshup-മായി നോക്കിയ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. നോക്കിയ 105 1,299 രൂപയ്ക്കും, നോക്കിയ 106 4ജി 2,199 രൂപയ്ക്കും ഇന്ത്യയിൽ വിൽപ്പന ആരംഭിച്ച് കഴിഞ്ഞു.

മികച്ച ഫീച്ചർ അ‌വിശ്വസനീയ വിലക്കുറവിൽ നൽകുന്നു എന്നതാണ് ഈ നോക്കിയ ഫോണിനെ ശ്രദ്ധേയമാക്കുന്നത്. നോക്കിയ 105 ചാർക്കോൾ, സിയാൻ, റെഡ് കളർ ഓപ്ഷനുകളിലും നോക്കിയ 106 4G ചാർക്കോൾ, ബ്ലൂ വേരിയന്റുകളിലും ലഭിക്കും. ഇന്ന് വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച ഫീച്ചർഫോണുകളാണ് ഇവയെന്ന് കമ്പനി അ‌വകാശപ്പെടുന്നു.

പാവങ്ങൾക്കും പണമിടപാട് നടത്താം, 1,299 രൂപയുടെ ഫോണുമായി നോക്കിയ

സുരക്ഷിതമായ പണമിടപാട് നടത്താൻ പുതിയ ഫോണുകൾ ഉപകരിക്കുമെന്നും ഇന്റർനെറ്റ് ഉപയോഗിക്കാൻ അറിയാവുന്നവരും ഇല്ലാത്തവരും തമ്മിലുള്ള അ‌കലം കുറയ്ക്കുന്നതാണ് ഈ ഫീച്ചർഫോണുകളിലെ യുപിഐ 123പേ സംവിധാനമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കൂടുതൽ പേരിലേക്ക് യുപിഐ സേവനം എത്തിക്കാനും 123 പേ ഫീച്ചറുള്ള നോക്കിയ ഫോണുകൾ വഴിയുണ്ടാക്കുന്നു.

മറ്റ് ഫീച്ചർ ഫോണുകളിൽനിന്ന് ഒട്ടനവധി വ്യത്യാസങ്ങളും ​ഗുണങ്ങളും ഈ നോക്കിയ 105 (2023), നോക്കിയ 106 4ജി മോഡലുകളിലുണ്ട്. ഐപിഎസ് ഡിസ്‌പ്ലേ ടെക്‌നോളജി ഉപയോഗിച്ചിരിക്കുന്നതിനാൽ വളരെ തെളിമയോടെ സ്‌ക്രീനിലുള്ളത് വായിച്ചെടുക്കാം. ബ്രൗസിങ്ങിനും ടെക്‌സ്റ്റിങ്ങിനും ഗെയ്മിങ്ങിനും ഉപകരിക്കുംവിധമുള്ളതാണ് സ്ക്രീനെന്ന് കമ്പനി പറയുന്നു. വയർലെസ് എഫ്എം റേഡിയോ ഫീച്ചറും ഈ ഫോണിലുണ്ട്.

നോക്കിയ 105ന് 1000എംഎഎച്ചിന്റെയും നോക്കിയ 106 4ജിക്ക് 1450എംഎഎച്ചിന്റെയും ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ദീർഘനേരം ഉപയോഗിക്കാൻ ഇത് സഹായിക്കും. മികച്ച കരുത്തോടെയുള്ള നിർമിച്ചിരിക്കുന്നതിനാൽ ചെറിയ വീഴ്ചകൾ ഉണ്ടായാലും തകരുമെന്ന് പേടിക്കേണ്ടതില്ല. മൊത്തത്തിൽ ഫീച്ചർ ഫോണുകളിൽ പുതിയൊരു വിപ്ലവത്തിന് തുടക്കം കുറിക്കാനുള്ള സംഗതികളും ഉള്ളിൽക്കരുതിയാണ് ഈ നോക്കിയ ഫോണുകൾ എത്തിയിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Nokia 105 (2023) and Nokia 106 4G feature phones were launched in India. The special feature of these phones is that the UPI 123PAY feature is available. The UPI 123Pay system was launched by the National Payments Corporation of India (NPCI) to enable instant payments through feature phones. UPI payments can be made securely in four ways.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X