Home
Mobile

ലോംഗ് ലാസ്റ്റിംഗ് ബാറ്ററിയും കളര്‍ ഡിസ്‌പ്ലേയുമായി നോക്കിയ 106 ഫീച്ചര്‍ ഫോണ്‍

നോക്കിയ 106 ഫീച്ചര്‍ ഫോണിനെ ഇക്കഴിഞ്ഞ നവംബര്‍ മാസമാണ് കമ്പനി വിപണിയിലെത്തിച്ചത്. അതും വളരെ വിലക്കുറവില്‍. ടി.എഫ്.റ്റി കളര്‍ ഡിസ്‌പ്ലേ, ലോംഗ് ലാസ്റ്റിംഗ് ബാറ്ററി എന്നിവയാണ് മോഡലിന്റെ എടുത്തു പറയാവുന്ന പ്രത്യേകതകള്‍. ഒറ്റ ചാര്‍ജിംഗില്‍ 15.7 മണിക്കൂര്‍ സംസാരസമയമാണ് കമ്പനി ഈ മോഡലിന് വാഗ്ദാനം നല്‍കുന്നത്.

വിപണിയിലെത്തിച്ചിരിക്കുന്നത്.

വിപണിയിലെത്തിച്ചിരിക്കുന്നത്.

ഇതിനെല്ലാം പുറമേ മേന്മയുള്ള ഡിസൈനിനായി പോളി കാര്‍ബണേറ്റ് ബോഡിയും നോക്കിയ ഉപയോഗിച്ചിരിക്കുന്നു. 1,299 രൂപയ്ക്കാണ് ഫോണിനെ വിപണിയിലെത്തിച്ചിരിക്കുന്നത്. ഡാര്‍ക്ക് േ്രഗ കളര്‍ വേരിയന്റില്‍ മാത്രമാണ് ഫോണ്‍ ലഭിക്കുന്നത്. ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ റീട്ടെയിലര്‍മാരില്‍ നിന്നും ഫോണ്‍ ലഭിക്കും.

ഫോണ്‍ വാങ്ങാനുള്ള സൗകര്യമുണ്ട്.

ഫോണ്‍ വാങ്ങാനുള്ള സൗകര്യമുണ്ട്.

നോക്കിയയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഫോണ്‍ വാങ്ങാനുള്ള സൗകര്യമുണ്ട്. 4ജി സപ്പോര്‍ട്ട് ചെയ്യില്ല എന്നതാണ് നോക്കിയ 106ന്റെ പോരായ്മ. ഇന്ത്യയിലെ തുടക്കക്കാരായ ഉപയോക്താക്കളെയും പാവപ്പെട്ടവരെയുമാണ് നോക്കിയ ഈ മോഡലിലൂടെ ലക്ഷ്യമിടുന്നത്.

നോക്കിയ 106

നോക്കിയ 106

ഏവരുടെയും പ്രീയപ്പെട്ട ഗെയിമുകളായ സ്‌നേക്ക് സെന്‍സിയ, നൈട്രോ റേസിംഗ്, ടെട്രിസ് എന്നിവ ഫോണിലുണ്ട്. 2,000 ഫോണ്‍ നമ്പറുകളും 500 മെസ്സേജുകളും സേവ് ചെയ്യാനുള്ള സൗകര്യവും നോക്കിയ 106ലുണ്ട്.

 നോക്കിയ 106 സവിശേഷതകള്‍

നോക്കിയ 106 സവിശേഷതകള്‍

1.8 ഇഞ്ച് QQVGA കളര്‍ ടി.എഫ്.റ്റി സ്‌ക്രീനാണ് ഫോണിലുള്ളത്. 160X128 പിക്‌സലാണ് റെസലൂഷന്‍. മീഡിയാടെക്ക് 6261D പ്രോസസ്സറാണ് കരുത്തു പകരുന്നത്. കൂടാതെ 4 എം.ബി റാമുമുണ്ട്. EGSM900/1800, എഫ്.എം റേഡിയോ, നേറ്റിവ് ഗെയിമുകള്‍, മൈക്രോ യു.എസ്.ബി, ഫ്‌ളാഷ് ലൈറ്റ്, 3.5 എം.എം AV കണക്ടര്‍ എന്നിവ ഫോണിലുണ്ട്. 800 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്. 21 ദിവസം വരെ ചാര്‍ജ് നില്‍ക്കുന്നതും 15.7 മണിക്കൂര്‍ വരെ ടോക്ക് ടൈം നല്‍കുന്നതുമാണ് ബാറ്ററി.

More from GizBot

Best Mobiles in India

English summary
Nokia 106 feature phone with colour display, long-lasting battery launched in India at Rs. 1,299
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X