നോകിയ 106 ഇപ്പോള്‍ ഓണ്‍ലൈനില്‍; വില 1530 രൂപ

Posted By:

ആശ 500, 502, 503 എന്നീ ഡ്യുവല്‍ സിം ഫോണുകളും ലൂമിയ 1320 സ്മാര്‍ട്‌ഫോണും അടുത്തിടെ ഇന്ത്യയില്‍ ലോഞ്ച് ചെയ്ത നോകിയ ഇപ്പോള്‍ പുതിയൊരു ഫീച്ചര്‍ ഫോണ്‍ കൂടി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കു മുന്നില്‍ എത്തിച്ചിരിക്കുന്നു.

നോകിയ 106 എന്ന ഈ ഫോണ്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഇന്‍ഫിബീമില്‍ 1,530 രൂപയ്ക്ക് നിലവില്‍ ലഭ്യമാണ്. 1.8 ഇഞ്ച് QQVGA LCD സ്‌ക്രീന്‍, 160-128 പിക്‌സല്‍ റെസല്യൂഷന്‍, 384 കെ.ബി. റാം എന്നിവയുള്ള ഫോണില്‍ ഡിജിറ്റല്‍ ക്ലോക്, കാല്‍കുലേറ്റര്‍, ഫ് ളാഷ്‌ലൈറ്റ്, കലണ്ടര്‍, കണ്‍വര്‍ടര്‍, അലാറം, റിമൈന്‍ഡര്‍ തുടങ്ങിയ സംവിധാനങ്ങളുണ്ട്.

800 mAh ബാറ്ററി 10 മണിക്കൂര്‍ സംസാരസമയവും 840 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ സമയവും നല്‍കുമെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍ വിലയ്ക്കനുസരിച്ചുതന്നെ സൗകര്യങ്ങളും തീരെ കുറവാണ്. ഡ്യുവല്‍ സിം, ക്യാമറ എന്നിവയൊന്നും ഈ ഫോണില്‍ ഇല്ല.

ഫോണിന്റെ ചിത്രങ്ങളും കൂടുതല്‍ പ്രത്യേകതകളും ചുവടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോകിയ 106

അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാവുന്ന ഫീച്ചര്‍ ഫോണാണ് നോകിയ 106. 160 -128 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.57 സെന്റിമീറ്റര്‍ QQVGA ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്.

 

 

നോകിയ 106

ഡിവൈസ് മെമ്മറി മാത്രമാണ് ഫോണിലുള്ളത്. വികസിപ്പിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ എം.പി.3 പ്ലെയര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ലഭ്യമല്ല.

 

 

നോകിയ 106

നോകിയ 106-ല്‍ ക്യാമറയില്ല.

 

 

നോകിയ 106

മ്യൂസിക് പ്ലെയര്‍ ഇല്ലെങ്കിലും എഫ്.എം. റേഡിയോ ഫോണില്‍ ലഭ്യമാണ്. അതേസമയം ഡ്യുവല്‍ സിം സപ്പോര്‍ട് ചെയ്യില്ല.

 

 

നോകിയ 106

800 mAh ബാറ്ററി 10 മണിക്കൂര്‍ സംസാര സമയവും 35 ദിവസത്തെ സ്റ്റാന്‍ഡ്‌ബൈ സമയവും നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
നോകിയ 106 ഇപ്പോള്‍ ഓണ്‍ലൈനില്‍; വില 1530 രൂപ

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot