നോകിയ 107, 108 ഫോണുകള്‍ ഇന്ത്യയിലും; വില യഥാക്രമം 1607, 1883 രൂപ!!!

Posted By:

സാധാരണക്കാരെ ഉദ്ദേശിച്ച് നോകിയ പുറത്തിറക്കിയ 107, 108 മോഡല്‍ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയിലും ലോഞ്ച് ചെയ്തു. ഡ്യുവല്‍ സിം സംവിധാനമുള്ള ഫോണുകള്‍ക്ക് യഥാക്രമം 1607 രൂപയും 1883 രൂപയുമാണ് വില. സിംബിയാന്‍ 30 സീരീസ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഇരു ഫോണുകളിലും ഉപയോഗിച്ചിരിക്കുന്നത്.

രണ്ട് ഫോണുകളിലും എം.പി 3 പ്ലെയറും ബ്ലൂ ടൂത്ത് സംവിധാനവുമുണ്ട്. നാട്ടിന്‍ പുറങ്ങളിലെ സാധാരണക്കാരെ ഉദ്ദേശിച്ചാണ് നോകിയ ഈ ഫോണുകള്‍ ഇറക്കിയിരിക്കുന്നത്.

നോകിയ 107, 108 ഫോണുകള്‍ ഇന്ത്യയിലും; വില യഥാക്രമം 1607, 1883 രൂപ!!!

നോകിയ 107-ന്റെ പ്രത്യേകതകള്‍

1.8 ഇഞ്ച് QVGA ഡിസ്‌പ്ലെ, 4 ജി.ബി. ഇന്റേണല്‍ മെമ്മറി മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് 16 ജി.ബി. വരെ വികസിപ്പിക്കാം. 1020 mAh ബാറ്ററി 12 മണിക്കുര്‍ സഗസാരസമയം നല്‍കുമെന്നാണ് കമ്പനി പറയുന്നത്. ചുവപ്പ്, കറുപ്പ്, വെള്ള എന്നീ നിറങ്ങളിലാണ് ഫോണ്‍ ലഭിക്കുക.

നോകിയ 107, 108 ഫോണുകള്‍ ഇന്ത്യയിലും; വില യഥാക്രമം 1607, 1883 രൂപ!!!

നോകിയ 108-ന്റെ പ്രത്യേകതകള്‍

1.8 ഇഞ്ച് TFT QVGA ഡിസ്‌പ്ലെ, 4 ജി.ബി. ഇന്റേണല്‍ മെമ്മറി മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് 32 ജി.ബി. വരെ വികസിപ്പിക്കാം. VGA ക്വാളിറ്റി പിന്‍ ക്യാമറയുള്ള ഫോണിന് 960 mAh ബാറ്ററിയാണ്. ചുവപ്പ്, മഞ്ഞ, കറുപ്പ്, സിയാന്‍ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭിക്കും.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot