Home
Mobile

നോക്കിയ എന്ന പേര് ജനഹൃദയങ്ങളിൽ പച്ചകുത്തിയ 1100 മോഡൽ 5ജിയായി തിരിച്ചെത്തുന്നു!

പണ്ട്, പണ്ട്... ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ കളത്തിലിറങ്ങും മുമ്പ് നമ്മുടെ നാട്ടിലെ ആളുകളുടെ ​കൈയിലും പോക്കറ്റിലും മനസിലും കയറിക്കൂടിയ മൊ​​ബൈൽ ഫോൺ ആണ് നോക്കിയ 1100 മോഡൽ. തറയിൽ വീണാലും വെള്ളത്തിൽ വീണാൽ പോലും ഒരു നീരസവും പ്രകടിപ്പിക്കാതെ പണിയെടുത്തിരുന്ന നോക്കിയ 1100 ഇന്നും നമുക്കൊരു വിസ്മയമാണ്.

ഇന്ന് ഒരു ഐഫോൺ സ്വന്തമാക്കണം എന്ന് കൊതിച്ചതുപോലെ ഒരുകാലത്ത് നോക്കിയ 1100 സ്വന്തമാക്കണമെന്ന് കൊതിച്ച ഏറെപ്പേർ നമ്മുടെ നാട്ടിലുണ്ടായിരുന്നു. സ്മാർട്ട്ഫോണുകൾ വന്നപ്പോൾ പോലും നോക്കിയ 1100 മോഡൽ വിട്ടുകളയാതിരുന്ന ആരാധകരും നിരവധിയാണ്. എന്നാൽ പിന്നീട് നോക്കിയയും 1100 മോഡലുമെല്ലാം ചരിത്രത്തിന്റെ ഭാഗമായി മാറി.

  നോക്കിയ 1100 മോഡൽ 5ജിയായി തിരിച്ചെത്തുന്നു!

എന്നാലിപ്പോൾ കാലത്തിനൊത്ത മാറ്റങ്ങളുമായി നോക്കിയ 1100 മോഡൽ വീണ്ടും അ‌വതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നോക്കിയ. ഇത്തവണ 5ജി അ‌ടക്കം പുതിയ ഒട്ടേറെ നവീകരണങ്ങളുമായി നോക്കിയ 1100 5ജി മോഡൽ ആണ് കമ്പനി അ‌വതരിപ്പിക്കാൻ ഒരുങ്ങുന്നത്. നോക്കിയ 1100 തിരിച്ചെത്തുന്നതായുള്ള വാർത്തകൾ 2021 മുതൽ കേൾക്കുന്നുണ്ട്.

എന്നാൽ പലവിധ കാരണങ്ങളാൽ ഫോൺ ഇറങ്ങുന്നത് ​വൈകുകയായിരുന്നു എന്നാണ് വിവരം. എന്നാൽ ഇപ്പോൾ നോക്കിയ 1100 5ജി ലോഞ്ച് സംബന്ധിച്ച വാർത്തകൾ വീണ്ടും പുറത്തുവന്നുതുടങ്ങിയിരിക്കുന്നു. ഫോൺ അ‌ധികം ​വൈകാതെ പുറത്തിറങ്ങും എന്നതിനൊപ്പം പുതിയ ഫോണിൽ ഉണ്ടാകാൻ സാധ്യതയുള്ള ഫീച്ചറുകളും വില അ‌ടക്കമുള്ള വിവരങ്ങളും ലീക്ക് റിപ്പോർട്ടുകളായി പുറത്തുവന്നുകൊണ്ടിരിക്കുന്നു.

  നോക്കിയ 1100 മോഡൽ 5ജിയായി തിരിച്ചെത്തുന്നു!

തുടക്ക കാലം മുതൽ മൊ​ബൈൽ ഉപയോഗിച്ചിട്ടുള്ളവർക്ക് ഒരിക്കലും മറക്കാൻ സാധിക്കുന്ന ഒരു മോഡൽ അ‌ല്ല നോക്കിയ 1100. ഇതിനോടകം ജനമനസിൽ വിശ്വാസ്യത നേടാൻ കഴിഞ്ഞ ഒരു മോഡൽ വീണ്ടും അ‌വതരിപ്പിച്ചുകൊണ്ട് പഴയ പ്ര​താപകാലത്തേക്കൊരു തിരിച്ചുപോക്കിനുള്ള ശ്രമമാകാം നോക്കിയ നടത്തുന്നത്. ലീക്ക് റിപ്പോർട്ടുകൾ പ്രകാരം, നവീകരിച്ച് എത്തുന്ന നോക്കിയ 1100 ​5ജിയിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ പരിചയപ്പെടാം.

നോക്കിയ 1100 5ജിയിൽ പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകൾ: 6.8 ഇഞ്ച് സൂപ്പർ അമോലെഡ് ഫുൾ എച്ച്‌ഡി + ഡിസ്‌പ്ലേയോടെയാണ് ഈ നോക്കിയ ​ബ്രാൻഡ് ഫോൺ എത്തുകയെന്നും ഇതിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണവും ഉണ്ടാകുമെന്നും ലീക്ക് റിപ്പോർട്ടുകൾ അ‌വകാശപ്പെടുന്നു. ഒരു ക്വാഡ് ക്യാമറ സജ്ജീകരണത്തോടെയാണ് ഈ ഫോൺ എത്തുന്നത് എന്നതാണ് മറ്റൊരു വിവരം.

നോക്കിയ 1100 5ജിയുടെ ക്വാഡ് ക്യാമറ സജ്ജീകരണത്തിൽ 64 MP + 32 MP + 16 MP + 5 MP പിൻ ക്യാമറകളും ഫ്രണ്ടിൽ 32 MP സെൽഫി ക്യാമറയും ഫീച്ചർ ചെയ്യാൻ സാധ്യതയുണ്ട്. 6GB അല്ലെങ്കിൽ 8GB റാമും 64GB അല്ലെങ്കിൽ 128GB സ്റ്റോറേജുമായും ഈ ഫോൺ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

  നോക്കിയ 1100 മോഡൽ 5ജിയായി തിരിച്ചെത്തുന്നു!

മെമ്മറി കാർഡ് ഉപയോഗിച്ച് ഫോൺ സ്റ്റോറേജ് 1ടിബി വരെ വർധിപ്പിക്കാനുള്ള സൗകര്യവും ഉണ്ടാകും. 5600mAh ബാറ്ററിയാകും ഈ ഫോണിൽ ഉണ്ടാകുക. ഇത് ക്വിക്ക് ചാർജ് 4.0+ ഫാസ്റ്റ് ചാർജിംഗ് സവിശേഷതയുമായാണ് വരുന്നത് എന്നും മൂന്ന് ദിവസം വരെ ചാർജ് നിൽക്കുമെന്നും ലീക്ക് റിപ്പോർട്ട് പറയുന്നു.

5ജിയെ പിന്തുണയ്‌ക്കുന്ന ക്വാൽകോം സ്‌നാപ്ഡ്രാഗൺ 5G ചിപ്‌സെറ്റ് ആണ് നോക്കിയ 1100 5ജിക്ക് കരുത്തു പകരുക എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ കൃത്യമായ ചിപ്‌സെറ്റ് ഡീറ്റെയിൽസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ ഫോൺ എന്ന് ലോഞ്ച് ചെയ്യും എന്നതിന്റെ കൃത്യമായ തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഈ വർഷംതന്നെ ലോഞ്ച് ഉണ്ടാകും എന്ന് വിവിധ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.

നോക്കിയ 1100 യുടെ ഫീച്ചറുകൾ സംബന്ധിച്ച് പല ലീക്ക് റിപ്പോർട്ടുകളും വ്യത്യസ്തമായ റിപ്പോർട്ടുകളാണ് നൽകുന്നത്. വിലയുടെ കാര്യവും അ‌ങ്ങനെ തന്നെ. 15,990 രൂപ വിലയിൽ നോക്കിയ 1100 5ജി എത്തുമെന്ന് ചിലർ പറയുന്നുണ്ട്. ചില റിപ്പോർട്ടുകൾ തമ്മിൽ ആനയും ആടും പോലുള്ള അ‌ന്തരം ഉണ്ട്. അ‌തിനാൽത്തന്നെ വില അ‌ടക്കമുള്ള വിവരങ്ങൾ കമ്പനി പുറത്തുവിടുമ്പോഴേ ഉറപ്പിക്കാനാകൂ.

More from GizBot

Best Mobiles in India

English summary
Various leake reports reveal that the Nokia 1100 5g model is all set to be relaunched with features including 5G. Leaked reports claim that the Nokia-branded phone will come with a 6.8-inch Super AMOLED Full HD+ display and Corning Gorilla Glass protection.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X