ഉറുദു ഭാഷ സപ്പോര്‍ട്ട് ചെയ്യുന്ന നോക്കിയ 114 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; വില 2500 രൂപ

Posted By:

മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ നോക്കിയ ഏറ്റവും പുതിയ മോഡലായ നോക്കിയ 114 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. 2500 രൂപ വിലവരുന്ന ഫോണ്‍ ഉറുദു ഉള്‍പ്പെടെ ഒമ്പത് ഭാഷകള്‍ സപ്പോര്‍ട്ട് ചെയ്യും. ഇന്ത്യയിലെ 15 കോടിയോളം വരുന്ന ഉറുദു സംസാരിക്കുന്നവരെ ലക്ഷ്യം വച്ചാണ് ഫോണ്‍ ഇറക്കിയതെന്ന് നോക്കിയ മൊബൈല്‍ ഇന്ത്യ മാനേജിംഗ് ഡയരക്ടര്‍ ബാലാജി പറഞ്ഞു. ഉറുദു സപ്പോര്‍ട് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ മൊബൈല്‍ ഫോണും നോകിയ 114-ആണ്.

ഏഴുമാസം മുമ്പ് കേന്ദ്ര ടെലികോം മന്ത്രി കബില്‍ സിബലാണ് ഇത്തരമൊരു നിര്‍ദേശം അവതരിപ്പിച്ചത്. മറ്റു പല പ്രാദേശിക ഭാഷകളും സപ്പോര്‍ട് ചെയ്യുന്ന ഫോണുകള്‍ നോക്കിയ ഇന്ത്യയില്‍ ഇറക്കിയെങ്കിലും ഉറുദു സപ്പോര്‍ട് ചെയ്യുന്ന ഫോണ ആദ്യമായിട്ടാണ് വരുന്നത്.

ഫോണിന്റെ മറ്റു പ്രത്യേകതകള്‍ പരിശോധിക്കാം.

ഡ്യുവല്‍ സിം സപ്പോര്‍ട് ചെയ്യുന്ന നോക്കിയ 114-ല്‍ സ്വാപ് ടെക്‌നോളജിയാണ് ഉപയോഗിച്ചിട്ടുള്ളത്. അതായത് വളരെ വേഗത്തില്‍ ഇരു സിമ്മുകളും മാറി മാറി ഉപയോഗിക്കാം. ഫോണ്‍ ഓഫ് ചെയ്യുകയോ ബാറ്ററി ഊരി മാറ്റുകയോ വേണ്ട.

നോകിയ സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

32 ജി.ബി. വരെ മെമ്മറി വികസിപ്പിക്കാവുന്ന ഫോണിന് 1.8 ഇഞ്ച് LCD സ്‌ക്രീനാണുള്ളത്. GPRS, EDGE എന്നീ സംവിധാനങ്ങളുമുണ്ട്. ഇന്റര്‍നെറ്റ് സൗകര്യപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന നോക്കിയ 114-ന്റെ ബാറ്ററി 5 മണിക്കൂര്‍ നാല്‍പതു മിനിറ്റ് ടോക്‌ടൈം വാഗ്ദാനം ചെയ്യുന്നുണ്ട്. ഒപ്പം 515 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ സമയവും.

വീഡിയോ റെക്കോഡിംഗ് സംവിധാനമുള്ള 0.3 എം.പി. പ്രൈമറി കാമറയും FM റേഡിയോയുമുണ്ട്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കേന്ദ്ര ടെലികോം മന്ത്രി കബില്‍ സിബലാണ് ഫോണിന്റെ ലോഞ്ചിംഗ് നിര്‍വഹിച്ചത്. നിലവില്‍ ജമ്മു കാഷ്മീര്‍, മഹാരാഷ്ട്ര, കര്‍ണാടക എന്നിവയുള്‍പ്പെടെ തെരഞ്ഞെടുത്ത സംസ്ഥാനങ്ങളിലാണ് ഫോണ്‍ ലഭ്യമാവുക. 2579 രൂപയാണ് വില.

നോക്കിയ 114-നെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും ചിത്രങ്ങള്‍ കാണുന്നതിനും താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Nokia 114

1.8 ഇഞ്ചാണ് സ്‌ക്രീനിന്റെ വലിപ്പം

 

Nokia 114

ഡ്യുവല്‍ സിം സപ്പോര്‍ട് ചെയ്യുന്ന ഫോണാണ് നോക്കിയ 114

 

Nokia 114

ഉറുദുഭാഷ സപ്പോര്‍ട് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ മൊബൈല്‍ ഫോണ്‍

 

Nokia 114

എന്‍ട്രി ലെവല്‍ ഫോണാണെങ്കിലും ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും.

 

Nokia 114

0.3 എം.പി. വീഡിയോ റെക്കോഡിംഗ് സംവിധാനമുള്ള കാമറ

 

Nokia 114

5 മണിക്കൂര്‍ 40 മിനിറ്റ് സംസാരസമയം നല്‍കുന്ന ബാറ്ററി

 

Nokia 114

എഫ്.എം. റേഡിയോയുമുണ്ട്.

 

Nokia 114

വിവിധ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാവും

 

Nokia 114

തെരഞ്ഞെടുത്ത സംസ്ഥാനങ്ങളില്‍ ഇന്നുമുതല്‍ ഫോണ്‍ ലഭ്യമാവും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ഉറുദു ഭാഷ സപ്പോര്‍ട്ട് ചെയ്യുന്ന നോക്കിയ 114 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot