നോക്കിയ 130 (2017) ഡ്യുവല്‍ സിം ഇന്ത്യയില്‍ വില്‍പന ആരംഭിച്ചു!

Written By:

കഴിഞ്ഞ മാസം പുറത്തിറങ്ങിയ നോക്കിയ 105 നോടൊപ്പമാണ് നോക്കിയ 130 (2017)യും ഇറങ്ങിയത്. ഈ രണ്ട് ഫീച്ചര്‍ ഫോണുകളും സിങ്കിള്‍ സി, ഡ്യുവല്‍ സിം എന്ന രണ്ട് വേരിയന്റുകളിലാണ് ഇറങ്ങിയിരിക്കുന്നത്.

നോക്കിയ 130 (2017) ഡ്യുവല്‍ സിം ഇന്ത്യയില്‍ വില്‍പന ആരംഭിച്ചു!

നോക്കിയയുടെ ഈ പുതിയ ഫീച്ചര്‍ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ഇന്നു മുതല്‍ വില്‍പന ആരംഭിക്കും. നോക്കിയ 105ന്റെ വില 990 രൂപയായിരുന്നു. എന്നാല്‍ നോക്കിയ 130 ഫീച്ചര്‍ ഫോണിന്റെ വില 1,599 രൂപയാണ്. മൂന്നു നിറങ്ങളിലാണ് ഈ ഫോണ്‍ ഇറക്കിയിരിക്കുന്നത്. ചുവപ്പ്, ബ്ലാക്ക്, ഗ്രേ എന്നിങ്ങനെ. ഈ ഫീച്ചര്‍ ഫോണിലൂടെ 'try and buy' എന്ന ഗെയിംലോഫ്റ്റ് (Gamaloft) ലൂടേയും പരീക്ഷിച്ച് വാങ്ങാം എന്നും എച്ച്എംഡി ഗ്ലോബല്‍ അവകാശപ്പെടുന്നു.

നോക്കിയ 130 (2017)ന് എന്റര്‍ടൈം ഫീച്ചറുകളും മീഡിയ-സെന്‍ട്രിക് ഫീച്ചറുകളുമായ ഇന്‍-ബില്‍റ്റ് വിജിഎ ക്യാമറയും, എംപി3യും പിന്തുണയ്ക്കുന്നു. എല്‍ഇഡി ടോര്‍ച്ച് ലൈറ്റും ഇതില്‍ ഉള്‍പ്പെടുന്നു. മൈക്രോ യുഎസ്ബി പോര്‍ട്ട്, 3.5എംഎം ഓഡിയോ ജാക്ക് എന്നിവ ഫോണിന്റെ മുകളിലാണ് ഉളളത്. എന്നാല്‍ ക്യാമറയും സ്പീക്കറും ഫോണിന്റെ പിന്‍ ഭാഗത്തായി ഉള്‍പ്പെടുത്തിയിരിക്കുന്നു.

നോക്കിയ 130 (2017) ഡ്യുവല്‍ സിം ഇന്ത്യയില്‍ വില്‍പന ആരംഭിച്ചു!

നോക്കിയ 130 ഡ്യുവല്‍ സിം ഫീച്ചര്‍ ഫോണിന് 1.8ഇഞ്ച് QVGA ഡിസ്‌പ്ലേ, നോക്കിയ സീരീസ് 30+ സോഫ്റ്റ്‌വയര്‍, 4എംപി റാം, 8എംപി സ്റ്ററേജ്, 32ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ എന്നിവയും ഉണ്ട്.

കൂടാതെ ബ്ലൂട്ടൂത്ത് കണക്ടിവിറ്റിയും 1020എംഎഎച്ച് ബാറ്ററിയും ഇതിലുണ്ട്. 44 മണിക്കൂര്‍ വരെ പാട്ട് കേള്‍ക്കാനും 11.5 മണിക്കൂര്‍ വരെ വീഡിയോ പ്ലേ ബാക്ക് കൂടാതെ ഒരു സിങ്കിള്‍ ചാര്‍ജ്ജില്‍ തന്നെ ഒരു മാസം വരെ ബാറ്ററി നിലനില്‍ക്കും.

നോക്കിയ 130 (2017) ഡ്യുവല്‍ സിം ഇന്ത്യയില്‍ വില്‍പന ആരംഭിച്ചു!

ഫോണ്‍ ഗയിമുകള്‍ ആയ സ്‌നേക് സെന്‍സിയ എന്നതില്‍ നിന്‍ജ അപ്പ്, ഡെയിഞ്ചര്‍ ഡാഷ്, നിട്രോ റേസിംഗ്, എയര്‍ സ്‌ട്രൈക്, സ്‌കൈ ഗിഫ്റ്റ് എന്നിവ പ്രീ ലോഡ് ചെയ്തിട്ടുണ്ട്. എല്ലാ ഓഫ്‌ലൈന്‍ റീട്ടെയിലര്‍ സ്റ്റോറുകളിലും നോക്കിയ 130 ഫീച്ചര്‍ ഫോണ്‍ ലഭിക്കുന്നതാണ്.

English summary
Nokia 130 (2017), which was unveiled last month in India, is now available to buy in the country via offline retail stores.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot