നോക്കിയ 2.3 ബജറ്റ് സ്മാർട്ട്ഫോണിന് ആയിരം രൂപ വിലക്കുറവ്: വിശദാംശങ്ങൾ

|

നോക്കിയ 2.3 കഴിഞ്ഞ ഡിസംബറിൽ വീണ്ടും വിപണിയിലെത്തി. ഉടൻ തന്നെ ഇന്ത്യയിലും വിൽപ്പനയ്‌ക്കായിയെത്തി. ഈ വേരിയന്റിന് 8,199 രൂപയാണ് വരുന്നത്. നോക്കിയ ഇ എൻ‌ട്രി ലെവൽ‌ ആൻഡ്രോയിഡ് ഫോണിന്റെ വില കുറച്ചു. ഇന്ത്യയിൽ ഇപ്പോൾ ഈ എൻട്രി ലെവൽ ഫോണിൻെ വില എന്നത് 7,199 രൂപയാണ്.

നോക്കിയ 2.3
 

6.2-ഇഞ്ച് HD+ ഡിസ്പ്ലേ, 2 ജിബി റാം, ഡ്യൂവൽ റിയർ ക്യാമറകൾ, ക്വാഡ്-കോർ മീഡിയടെക് ഹീലിയോ A22 SoC പ്രൊസസർ എന്നിവയാണ് ഹാൻഡ്‌സെറ്റിന്റെ പ്രധാന ഹൈലൈറ്റ്. നോക്കിയ ഓൺലൈൻ സ്റ്റോറിൽ നിന്നും ഇപ്പോൾ 7,199 രൂപ നൽകി ഫോൺ വാങ്ങാനാവും. ആമസോണിൽ 7,165 രൂപയ്ക്കാണ് ഹാൻഡ്‌സെറ്റ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. സിയാൻ ഗ്രീൻ, സാൻഡ്, ചാർക്കോൾ എന്നീ നിറങ്ങളിലാണ് നോക്കിയ 2.3 ഇപ്പോൾ വാങ്ങാൻ കഴിയുക.

നോക്കിയ 2.3 ഹാൻഡ്‌സെറ്റ്

ഗൂഗിൾ അസിസ്റ്റന്റ് ബട്ടൺ, ഡ്യൂവൽ റിയർ ക്യാമറ എന്നീ സവിശേഷതകളെല്ലാമുള്ള ബജറ്റ് ഹാൻഡ്‌സെറ്റായാണ് ഡ്യൂവൽ സിം ഫോണായ നോക്കിയ 2.3 ഇന്ത്യൻ വിപണിയിലേക്കെത്തിയത്. പ്ലാസ്റ്റിക് പോളിമർ ബോഡിയുള്ള നോക്കിയ 2.3 ന് വലിയ ബാറ്ററിയാണുള്ളത്. ഒരൊറ്റ തവണ ചാർജ് ചെയ്താൽ രണ്ട് ദിവസം വരെ ചാർജ് നീണ്ടുനിൽക്കും.

പോളിമർ ബോഡിയുള്ള നോക്കിയ 2.3

6.2-ഇഞ്ചുള്ള HD+ ഡിസ്‌പ്ലേയാണ് ഫോണിന്റേത്. 19:9 ആണ് ആസ്പെക്ട് അനുപാതം. 1520x720 പിക്സലാണ് സ്ക്രീൻ റസല്യൂഷൻ. ഡിസ്‌പ്ലേയിൽ ഒരു ഡ്യൂഡ്രോപ്പ് ആകൃതിയിലുള്ള നൊച്ചിലാണ് സെൽഫി ക്യാമറ സജ്ജീകരിച്ചിരിക്കുന്നത്. കൂടുതൽ ഗ്രിപ് നൽകുന്നതിനായി 3D നാനോ-ടെക്സ്ച്ചേർഡ് കോട്ടിങ്ങാനുള്ളത്.

ക്വാഡ്-കോർ മീഡിയടെക് ഹീലിയോ A22 SoC
 

2 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ക്വാഡ്-കോർ മീഡിയടെക് ഹീലിയോ A22 SoC ആണ് ഫോണിന് ശക്തി പകരുന്നത്. മൈക്രോഎസ്ഡി കാർഡിന് വേണ്ടിയുള്ള സ്ലോട്ടും ഫോണിലുണ്ട്. മൈക്രോഎസ്ഡി കാർഡ് ഉപയോഗിച്ച് ഹാൻഡ്‌സെറ്റിന്റെ സ്റ്റോറേജ് 400 ജിബി വരെ വികസിപ്പിക്കാൻ കഴിയും. ആൻഡ്രോയിഡ് 10-ലാണ് ഫോൺ പ്രവർത്തിക്കുന്നത്.

 ആൻഡ്രോയിഡ് 10

ഡ്യൂവൽ ക്യാമറ സജീകരണമാണ് നോക്കിയയുടെ 2.3 സ്മാർട്ഫോണിലുള്ളത്. 13-മെഗാപിക്സലാണ് പ്രധാന സെൻസർ. 2-മെഗാപിക്സലാണ് ഡെപ്ത് സെൻസർ. എൽഇഡി ഫ്ലാഷും നൽകിയിട്ടുണ്ട്. 5-മെഗാപിക്സലിന്റെ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. ഒറ്റ തവണ ചാർജ് ചെയ്താൽ രണ്ട് ദിവസം വരെ നീണ്ടുനിൽക്കുന്ന ബാറ്ററിയാണ് ഫോണിന്റേത്. 5W ചാർജിങ് സപ്പോർട്ടുള്ള 4000 mAh ബാറ്ററിയാണ് നോക്കിയ 2.3 യിലുള്ളത്. ഡ്യൂവൽ സിം സപ്പോർട്ട്, ബ്ലൂടൂത്ത് 5.0, 4G LTE, FM റേഡിയോ, 3.5mm ഹെഡ്‍ഫോൺ ജാക്ക് എന്നിവയാണ് ഫോണിലെ മറ്റു കണക്ടിവിറ്റി ഫീച്ചറുകൾ.

Most Read Articles
Best Mobiles in India

English summary
Nokia has slashed the asking price of its entry-level Android phone by Rs. 1,000 in India, bringing the phone's cost down to Rs. 7,199. To recall, the Nokia 2.3 packs modest specifications that include a 6.2-inch HD+ display, a paltry 2GB of RAM, dual rear cameras, and the quad-core MediaTek Helio A22 SoC. Being a Nokia-branded phone, it runs the stock Android interface.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X