നോക്കിയ 2 വാങ്ങാനും വാങ്ങാതിരിക്കാനുമുളള കാരണങ്ങള്‍!

Written By:

ഒക്ടോബര്‍ 31നാണ് ഇന്ത്യന്‍ വിപണിയില്‍ നോക്കിയ 2 സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ച് ചെയ്തത്. അതു കഴിഞ്ഞ് ഒരു മാസത്തിനു ശേഷം 6,999 രൂപ എന്ന ബജറ്റ് വിലയില്‍ ഉപഭോക്താക്കള്‍ക്കു ലഭിച്ചു തുടങ്ങുകയും ചെയ്തു.

റിലയന്‍സ് ജിയോ രഹസ്യമായി വീണ്ടും പ്രീ-ബുക്കിങ്ങ് ആരംഭിച്ചു!

സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങിയ സമയത്ത് നവംബര്‍ 24 മുതല്‍ ഓണ്‍ലൈന്‍ റീട്ടെയില്‍ സ്‌റ്റോറുകള്‍ വഴി നോക്കിയ 2 ലഭ്യമായി തുടങ്ങി. എന്നാല്‍ അതേ ദിവസം തന്നെ ഓണ്‍ലൈന്‍ മാര്‍ക്കറ്റായ ആമസോണ്‍ ഇന്ത്യയിലും 7,299 രൂപയ്ക്ക് നോക്കിയ 2 എത്തി.

എച്ച്എംഡി ഗ്ലോബല്‍ പുറത്തു വിട്ട എന്‍ട്രിലെവല്‍ സ്മാര്‍ട്ട്‌ഫോണില്‍ എറ്റവും മികച്ചതു തന്നെയാണ് നോക്കിയ 2. എന്നിരുന്നാലും ഈ വിലയില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ അനുയോജ്യമാണോ എന്ന് പലര്‍ക്കും സംശയം ഉണ്ട്.

ഒരു ലാപ്‌ടോപ്പ് വാങ്ങുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?

നോക്കിയ 2 വാങ്ങാനും വാങ്ങാതിരിക്കാനുമുളള കാരണങ്ങള്‍ ഞങ്ങള്‍ ഇവിടെ വ്യക്തമാക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എന്തു കൊണ്ട് നോക്കിയ 2 വാങ്ങാന്‍ ഇഷ്ടപ്പെടുന്നു?

നോക്കിയ 2 വാങ്ങാനായുളള ആദ്യത്തെ കാരണം അതിലെ മികച്ച ബാറ്ററിയാണ്. അതായത് നോക്കിയ 2ന്റെ യുഎസ്ബി അതിശയിപ്പിക്കുന്ന 4100എംഎഎച്ച് ബാറ്ററിയാണ്. സ്മാര്‍ട്ട്‌ഫോണിന്റെ വൈദ്യുതി കാര്യക്ഷമമായതിനാല്‍ സോഫ്റ്റ്‌വയര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. സാധാരണ രീതിയിലുളള ഉപയോഗത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി രണ്ട് ദിവസം വരെ നീണ്ടു നില്‍ക്കും. ഒരു ദിവസം ചാര്‍ജ്ജ് ചെയ്യാതിരുന്നാല്‍ കൂടിയും നോക്കിയ 2 സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററിയെ കുറിച്ച് ആശങ്കപ്പെടാനില്ല.

പ്രത്യേക തരത്തിലുളള മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്

രണ്ട് സിം കാര്‍ഡ് സ്ലോട്ടാണ് നോക്കിയ 2ന് നല്‍കിയിരിക്കുന്നത്. നോക്കിയ 2നോടു മത്സരിക്കുന്ന റെഡ്മി നോട്ട് ഫോണുകള്‍ക്ക് ഒരു ഹൈബ്രിഡ് സിം സ്ലോട്ടാണ് ഉളളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ ഇന്റേര്‍ണല്‍ സ്‌റ്റോറേജ് കൂട്ടാനും നോക്കിയ 2ന് സാധിക്കും.

ആന്‍ഡ്രോയിഡ് ഓറിയോ അപ്‌ഡേറ്റ് ലഭിക്കും

എച്ച്എംഡി ഗ്ലോബല്‍ അവതരിപ്പിച്ച മറ്റു നോക്കിയ ഫോണുകളെ പോലെ നോക്കിയ 2നും ആന്‍ഡ്രോയിഡ് 8.0 ഓറിയോ അപ്‌ഡേറ്റ് ലഭിക്കും. നിലവില്‍ സ്‌റ്റോക്ക് ആന്‍ഡ്രോയിഡ് ന്യുഗട്ടിലാണ് നോക്കിയ 2 റണ്‍ ചെയ്യുന്നത്.

എന്തു കൊണ്ട് നോക്കിയ 2 വാങ്ങാന്‍ ആഗ്രഹിക്കുന്നില്ല?

സ്‌റ്റോറേജ് പ്രശ്‌നം?

നോക്കിയ 2 എത്തിയിരിക്കുന്നത് 1ജിബി റാം 8ജിബി ഡീഫോള്‍ട്ട് സ്‌റ്റോറേജ് എന്നിവയിലാണ്. ഈ ദിവസങ്ങളില്‍ ബജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ കൂടിയും മികച്ച രീതിയിലാണ് എത്തുന്നത്. എന്‍ട്രി-ലെവല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വരെ 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ്. മെച്ചപ്പെട്ട സവിശേഷതകള്‍ നോക്കിയ 2ന് ലഭിക്കുമെന്ന് ഇന്ത്യന്‍ വിപണി പ്രതീക്ഷിക്കുന്നത്. എന്നാല്‍ അത് ഇതു വരേയും നടപ്പായിട്ടില്ല. 8ജിബി ഡീഫോള്‍ട്ട് മെമ്മറി വളരെ കുറവാണ്, പക്ഷേ 128ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് കൂട്ടാനുളള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്.

ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഇല്ല

ഇപ്പോള്‍ വിപണിയില്‍ എത്തുന്ന എന്‍ട്രി-ലെവല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ബജറ്റ് ഫോണുകള്‍ക്കും സുരക്ഷിതത്വം ഉറപ്പിക്കാനായി ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഉള്‍പ്പെടുത്തുന്നുണ്ട്. എന്നാല്‍ നോക്കിയയുടെ ഈ പ്രശസ്ഥമായ ഫോണിന് ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

മറ്റൊരു രീതിയില്‍ നോക്കുകയാണെങ്കില്‍ നോക്കിയ 2ന് മികച്ച ക്വാളിറ്റി ഡിസ്‌പ്ലേ, പ്രകടനം എന്നിവയ്‌ക്കൊപ്പം ബജറ്റ് വിലയില്‍ മികച്ച ക്യാമറയും നല്‍കുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Nokia 2 has been launched with 1GB RAM and 8GB default storage space. These days, the manufacturers are coming with better budget smartphones.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot