Home
Mobile

4,500 എംഎഎച്ച് ബാറ്ററി വരുന്ന നോക്കിയ 2.4 നവംബറിൽ ഇന്ത്യയിൽ അവതരിപ്പിക്കും

നോക്കിയ 2.4 നവംബർ അവസാനത്തോടെ ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് ടെക് മാധ്യമ വൃത്തങ്ങൾ അറിയിച്ചു. ഒരു ബജറ്റ് സ്മാർട്ട്‌ഫോണായാണ് സെപ്റ്റംബറിൽ നോക്കിയ 2.4 അവതരിപ്പിച്ചത്. നോക്കിയ ലൈസൻസി എച്ച്എംഡി ഗ്ലോബൽ നോക്കിയ 2.4 ഇന്ത്യയിൽ ഈ മാസം അവസാനം വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നുവെന്നാണ് ഇപ്പോൾ കിട്ടിയ വിവരം. ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുമായാണ് ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ വരുന്നത്. രണ്ട് റാം ഓപ്ഷനുകളിലും മൂന്ന് കളർ ഓപ്ഷനുകളിലുമാണ് ഇത് ആദ്യം അവതരിപ്പിച്ചത്.

നോക്കിയ 2.4: ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില

നോക്കിയ 2.4: ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില

നോക്കിയ 2.4 സെപ്റ്റംബറിൽ യൂറോപ്യൻ വിപണിയിലെത്തി. ഇപ്പോൾ നവംബർ അവസാനത്തോടെ ഇന്ത്യൻ വിപണിയിലേക്ക് എത്തുമെന്ന് മൈസ്മാർട്ട് പ്രൈസിന്റെ റിപ്പോർട്ട് കാണിക്കുന്നു. ഈ ഹാൻഡ്‌സെറ്റ് അവതരിപ്പിക്കുന്നതിനായി കമ്പനി ഒരു ലോഞ്ച് ഇവന്റ് നടത്തുമോ എന്ന കാര്യം വ്യക്തമല്ല. നോക്കിയ 2.4 യൂറോ 119 ന്റെ ആരംഭ വിലയിൽ (ഏകദേശം 10,500 രൂപ) വിപണിയിൽ ലഭ്യമായി തുടങ്ങി. ഇതേ വിലയായിരിക്കും ഇന്ത്യയിൽ ഈ ഹാൻഡ്സെറ്റിനും വരുന്നതെന്ന് പ്രതീക്ഷിക്കുന്നു. ചാർക്കോൾ, ഡസ്‌ക്ക്, ജോർഡ് കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ഫോൺ അവതരിപ്പിച്ചത്.

നോക്കിയ 2.4 സവിശേഷതകൾ

നോക്കിയ 2.4 സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന നോക്കിയ 2.4 ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 6.5 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഡിസ്‌പ്ലേ 20: 9 ആസ്പെക്ടറ്റ് റേഷിയോയിൽ വരുന്നു. 2 ജിബി, 3 ജിബി റാം ഓപ്ഷനുകളിൽ വരുന്ന ഈ ഹാൻഡ്‌സെറ്റിന് കരുത്തേകുന്നത് ഒക്ടാകോർ മീഡിയടെക് ഹെലിയോ പി 22 SoC പ്രോസസറാണ്. 13 മെഗാപിക്സൽ പ്രൈമറി സെൻസറും എഫ് / 2.2 ലെൻസും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് നോക്കിയ 2.4ൽ വരുന്നത്. ഡിവൈസിൻറെ മുൻവശത്തായി ഒരു ചെറിയ നോട്ടിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന എഫ് / 2.4 ലെൻസുള്ള 5 മെഗാപിക്സൽ സെൽഫി ഷൂട്ടറുമുണ്ട്.

നോക്കിയ 2.4 ഇന്ത്യയിൽ

32 ജിബി, 64 ജിബി ഓൺ‌ബോർഡ് സ്റ്റോറേജ് ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിപണിയിൽ നിന്നും ലഭിക്കും. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 512 ജിബി വരെ ഒരു സ്ലോട്ടിലൂടെ മെമ്മറി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യുവാൻ സാധിക്കും. 4 ജി എൽടിഇ, വൈ-ഫൈ 802.11 ബി / ജി / എൻ, ബ്ലൂടൂത്ത് 5.0, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, എഫ്എം റേഡിയോ, മൈക്രോ-യുഎസ്ബി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

 ഒക്ടാകോർ മീഡിയടെക് ഹെലിയോ പി 22 SoC പ്രോസസർ

ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഓൺ‌ബോർഡിലെ സെൻസറുകളുടെ ലിസ്റ്റിൽ വരുന്നു. ഈ ഫോണിന്റെ പിൻഭാഗത്തായി ഫിംഗർപ്രിന്റ് സെൻസറും, ഒരു 4,500 എംഎഎച്ച് ബാറ്ററിയുമായാണ് ഈ ഡിവൈസ് വരുന്നത്.

Best Mobiles in India

English summary
At the end of November, Nokia 2.4 may launch a report in India citing the claims of industry sources. Originally, the phone was unveiled as a budget-friendly smartphone with respectable specifications in September.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X