നോക്കിയ 2 ഇന്ത്യന്‍ സ്‌റ്റോറുകളില്‍, നിങ്ങളെ അലട്ടുന്ന സംശയങ്ങള്‍ക്ക് ഉത്തരവുമായി ഞങ്ങള്‍!

Written By:

കുറച്ചു വൈകി എങ്കിലും നവംബര്‍ 24ന് നോക്കിയ 2 എച്ച്എംഡി ഗ്ലാബല്‍ പുറത്തിറക്കി. 6,999 രൂപയ്ക്ക് നോക്കിയ 2 ചെറുകിട സ്‌റ്റോറുകളില്‍ ലഭ്യമാകും.

സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ചിനു ശേഷം ഡാറ്റ ബണ്ടിലുകളാണ് ഗിഫ്റ്റ് വൗച്ചറുകളായി നോക്കിയ 2ന് നല്‍കുന്നത്. അതായത് നോക്കിയ റിലയന്‍സ് ജിയോയുമായി ചേര്‍ന്ന് 309 രൂപയ്‌ക്കോ അതില്‍ കൂടുതലുളള തുകയിലോ റീച്ചാര്‍ജ്ജ് ചെയ്താല്‍ 45ജിബി അധിക ഡാറ്റ നല്‍കുന്നു. അതായത് ഓരോ റീച്ചാര്‍ജ്ജിലും 5ജിബി ഡാറ്റ അധികം നല്‍കുന്നു എന്ന് അര്‍ത്ഥം.

ഇഎംഐ ഫെസ്റ്റ്, ബജറ്റ് ഫോണുകള്‍ക്ക് വമ്പിച്ച ഓഫര്‍!

നോക്കിയ 2 ഇന്ത്യന്‍ സ്‌റ്റോറുകളില്‍, നിങ്ങളെ അലട്ടുന്ന സംശയങ്ങള്‍ക്ക്

ഫോണ്‍ വാങ്ങുന്നവര്‍ക്ക് 12 മാസത്തെ ആക്‌സിഡന്റല്‍ ഇന്‍ഷുറന്‍സും നല്‍കുന്നു. നോക്കിയ 2 ഫോണ്‍ വാങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നോ? വാങ്ങാവുന്ന വിലയാണോ നോക്കിയ 2?

നിങ്ങളുടെ സംശയങ്ങള്‍ക്ക് ഉത്തരം അറിയാനായി ഈ ലേഖനം തുടര്‍ന്നു വായിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോക്കിയ 2 ഞങ്ങള്‍ക്ക് വിശ്വസിക്കാമോ?

അതേ, നോക്കിയ 2 നിങ്ങള്‍ക്ക് വിശ്വസിക്കാം. ഏറ്റവും മെച്ചപ്പെട്ട സവിശേഷതകളോടെയാണ് നോക്കിയ 2 എച്ച്എംഡി ഗ്ലോബല്‍ നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

നോക്കിയ 2ന്റെ ബിള്‍ഡ് ക്വാളിറ്റി എങ്ങനെ?

നോക്കിയ ഫോണുകള്‍ മികച്ച രീതിയിലാണ് എത്തുന്നത്. ഹൈ എന്‍ഡ് അലൂമിനിയം ചേസ് കൊണ്ടാണ് നോക്കിയ 2 നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ഈ ഫോണിന് പ്രീമിയം ലുക്ക് മാത്രമല്ല നല്‍കുന്നത് ആന്തരിക ഹാര്‍ഡ്‌വയറിനെ സംരക്ഷിക്കുകയും ചെയ്യുന്നു.

ഷെല്‍ നിര്‍മ്മിച്ചിരിക്കുന്നത് ഉയര്‍ന്ന നിലവാരമുളള പോളികാര്‍ബണേറ്റ് വസ്തുക്കള്‍ കൊണ്ടാണ്. അതിനാല്‍ കൈകളില്‍ ഇത് സുരക്ഷിതമാക്കാം. മുന്‍ പാനല്‍ കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസാണ്, അതിനാല്‍ സ്‌ക്രാച്ച് ആകുമെന്ന പേടിയും വേണ്ട.

വെറും ആറു മണിക്കൂറില്‍ വണ്‍പ്ലസ് 5ടി വില്‍പന റെക്കോര്‍ഡ് സൃഷ്ടിച്ചു! 

ബാറ്ററി ലൈഫ് എങ്ങനെ?

നോക്കിയ 2ന് യുഎസ്പി ആണ് ബാറ്ററി. 4100എംഎഎച്ച് ബാറ്ററി ഉള്‍പ്പെടുത്തിയ ഈ ഫോണ്‍ പല ബാറ്ററികളുമായി പരീക്ഷിച്ചിട്ടുണ്ട്. എച്ച്എംഡി ഗ്ലോബര്‍ അഭിപ്രായപ്പെടുന്നത് രണ്ടു ദിവസം വരെ ഫോണ്‍ ബാറ്ററി നില നില്‍ക്കും എന്നാണ്, എന്നാല്‍ സാധാരണ രീതിയില്‍ ഉപയോഗിച്ചാല്‍ രണ്ടര ദിവസം വരെ നീണ്ടു നില്‍ക്കും.

ശുദ്ധമായ ആന്‍ഡ്രോയിഡ് എന്നു പറയുന്നത് നിങ്ങള്‍ വിശസിക്കുന്നോ?

ഇതിനു മുന്‍പ് എച്ച്എംഡി ഗ്ലോബല്‍ ഇറക്കിയ നോക്കിയ 8, നോക്കിയ 6, നോക്കിയ 5, നോക്കിയ 3 കൂടാതെ നോക്കയി 2ഉും പ്യുവര്‍ ആന്‍ഡ്രോയിഡിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് എത്തിയിരിക്കുന്നത് v7.1.1 ന്യുഗട്ട് ഔട്ട്-ഓഫ്-ബോക്‌സിലാണ്. ഇതില്‍ പ്രീലോഡഡ് ആപ്‌സുകള്‍ ഒന്നും തന്നെ ഇല്ല. ഈ ഫോണിനും ഗൂഗിളിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ഓറിയോ അപ്‌ഡേറ്റ് ഉടന്‍ ലഭിക്കുന്നതാണ്.

ഈ വിലയില്‍ ഒതുങ്ങുന്ന ക്യാമറയാണോ നോക്കിയ 2ന്?

6,999 രൂപ വില വരുന്ന നോക്കിയ 2 ഫോണിന് മികച്ച ക്യാമറയാണ് നല്‍കിയിരിക്കുന്നത്. ഓട്ടോഫോക്കസോടു കൂടിയ 8എംപി ക്യാമറയാണ് പിന്നില്‍, എല്‍ഇഡി ഫ്‌ളാഷും വീഡിയോ റെക്കോര്‍ഡിങ്ങും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഏറ്റവും മികച്ച സെല്‍ഫിക്കായി 5എംപി ക്യാമറയാണ് മുന്നില്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
HMD Global finally released the Nokia 2 in India on November 24. The new Android phone will be available for purchase across all authorised brick-and-mortar stores in India for Rs 6,999.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot