നോക്കിയ 3, നോക്കിയ 2 എന്നീ ഫോണുകള്‍ക്ക് ഗംഭീരമായ ക്യാഷ്ബാക്ക് ഓഫര്‍

Posted By: Samuel P Mohan

എയര്‍ടെല്‍ നോക്കിയയുടെ ലൈസന്‍സ് ബ്രാന്‍ഡായ എച്ച്എംഡി ഗ്ലോബലുമായി ചേര്‍ന്ന് ' മേര പെഹല' എന്ന പേരില്‍ നോക്കിയ 2 നോക്കിയ 3 എന്നീ ബജറ്റ് ഫോണുകള്‍ക്ക് 2000 രൂപ ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചു.

നോക്കിയ 3, നോക്കിയ 2 എന്നീ ഫോണുകള്‍ക്ക് ഗംഭീരമായ ക്യാഷ്ബാക്ക് ഓഫര്‍

ഈ ഓഫറില്‍ 6,999 രൂപ വിലയുളള നോക്കിയ 2 ഇപ്പോള്‍ 4,999 രൂപയ്ക്കും 9,499 രൂപ വിലയുളള നോക്കിയ 3 ഇപ്പോള്‍ 7499 രൂപയ്ക്കും വാങ്ങാം.

പ്രത്യേക റീച്ചാര്‍ജ്ജ് പാക്കുകളും ഈ രണ്ട് ഫോണുകള്‍ക്കും ലഭിക്കുന്നു. അതായത് 169 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 1ജിബി 4ജി ഡാറ്റ പ്രതിദിനവും കൂടാതെ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകളും 100എസ്എംഎസും 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഈ ഓഫറിന്റെ നിബന്ധനകള്‍

ഈ ഓഫറിനെ കുറിച്ച് നിങ്ങള്‍ അറിയേണ്ട കുറച്ചു കാര്യങ്ങളുണ്ട്. 2000 രൂപ 36 മാസത്തെ കാലയളവില്‍ രണ്ടു ഗഡുക്കളായാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്. ഉപയോക്താക്കള്‍ ആദ്യത്തെ 18 മാസത്തിനുളളില്‍ 3500 രൂപയ്ക്ക് എയര്‍ടെല്‍ റീച്ചാര്‍ജ്ജ് ചെയ്തിരിക്കണം.

അപ്പോള്‍ ആദ്യത്തെ ഇന്‍സ്റ്റോള്‍മെന്റ് ക്യാഷ്ബാക്ക് 500 രൂപ നിങ്ങള്‍ക്കു ലഭിക്കും. കൂടാതെ അടുത്ത റീച്ചാര്‍ജ്ജ് 19നും 36നും മാസങ്ങള്‍ക്കുളളില്‍ ചെയ്യണം. അതിനു ശേഷം ബാക്കി 1500 രൂപ രണ്ടാമത്തെ ഇന്‍സ്റ്റോള്‍മെന്റില്‍ ലഭിക്കും.

നോക്കിയ 3 സവിശേഷതകള്‍

നോക്കിയ 3യ്ക്ക് 5 ഇഞ്ച് 720P ISP എല്‍സിഡി ഡിസ്‌പ്ലേയാണ്, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോജാണ്, ഇതില്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം. 8എംപി റിയര്‍ ക്യാമറയും 8എംപി മുന്‍ ക്യാമറയുമാണ് ഫോണില്‍.

സ്മാര്‍ട്ട്‌ഫോണിന് 1.3GHz ക്വാഡ്-കോര്‍ മീഡിയാടെക് 6737 പ്രോസസറാണ് കരുത്ത് പകരുന്നത്. 2ജിബി റാം, 2630എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആമസോണിലൂടെ ജിയോഫോണ്‍ വാങ്ങുന്നവര്‍ക്ക് ഈ ഓഫറുകളും ലഭിക്കുന്നു

നോക്കിയ 2 സവിശേഷതകള്‍

5 ഇഞ്ച് 720P IPS എല്‍സിഡി ഡിസ്‌പ്ലേ, 1ജിബി റാം, 4100എംഎഎച്ച് ബാറ്ററി എന്നിവയുമുണ്ട്. 8 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജാണ് എന്നാല്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം.

8എംപി റിയര്‍ ക്യാമറ, 5എംപി മുന്‍ ക്യാമറ എന്നിവയാണ് ക്യാമറ സവിശേഷതകള്‍. ഈ രണ്ട് ഫോണുകളും ആന്‍ഡ്രോയിഡ് 7.1.1 ന്യൂഗട്ടിലാണ് പ്രവര്‍ത്തിക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 212 പ്രോസസറാണ് നോക്കിയ 2ല്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
After tie-ups with Itel, Samsung, Celkon, and Intex, Airtel on Monday collaborated with Nokia licensee brand HMD Global to offer cashback on the Nokia 2 and Nokia 3 under Airtel's 'Mera Pehla Smartphone' offer.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot