നോക്കിയ 2ന്റെ വില പ്രഖ്യാപിച്ചു!

Written By:

എച്ച്എംഡി ഗ്ലോബര്‍ അവതരിപ്പിക്കുന്ന നോക്കിയ 2ന്റെ സവിശേഷതകളെ കുറിച്ച് പല ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളിലും വന്നിരുന്നു. എന്നാല്‍ ഏറ്റവും അവസാനം നോക്കിയ 2നെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് യുഎസ് അധിഷ്ഠിത ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിലാണ്. ഇവിടെ ഈ ഫോണിന്റെ സാധ്യമായ വില നിര്‍ണ്ണയം വെളിപ്പെടുത്തുന്നു.

നോക്കിയ 3310, 3ജി: ഇന്ത്യയില്‍ പ്രീ-ഓര്‍ഡര്‍ ആരംഭിച്ചു!

നോക്കിയ 2ന്റെ വില പ്രഖ്യാപിച്ചു!

ഏവരും ആകാംശയോടെ കാത്തിരിക്കുന്ന സ്മാര്‍ട്ട്‌ഫോണാണ് നോക്കിയ ഫോണുകള്‍. നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉള്‍പ്പെടെ ഫീച്ചര്‍ ഫോണുകളും കൊണ്ടു വന്നിട്ടുണ്ട്. നോക്കിയ 3310, 3ജി ഫീച്ചര്‍ഫോണും അവതരിപ്പിച്ചു.

യുഎസ് അധിഷ്ഠിത ഇ-കൊമേഴ്‌സ് വെബ്‌സൈറ്റില്‍ നല്‍കിയ നോക്കിയ 2ന്റെ സവിശേഷതകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വില

ഡ്യുവല്‍ സിം പിന്തുണയ്ക്കുന്ന നോക്കിയ 2ന്റെ വില നല്‍കിയിരിക്കുന്നത് 6,500 രൂപയാണ്. കറുപ്പ്, വെളള എന്നീ രണ്ട് വ്യത്യസ്ഥ നിറങ്ങൡലാണ് നോക്കിയ 2 എത്തുന്നത്.

ഡിസ്‌പ്ലേ

4.5 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയാണ് നോക്കിയ 2ന്. കൂടാതെ പിന്‍ ഭാഗത്ത് ഒരു മോടിയുളള പോളീകാര്‍ബണേറ്റ് ഷെല്ലും നല്‍കിയിട്ടുണ്ട്.

വാട്ട്‌സാപ്പ് ഗ്രൂപ്പ് വോയിസ് കോള്‍ സവിശേഷത ഉടന്‍ എത്തുന്നു!


 

പ്രോസസര്‍

റിപ്പോര്‍ട്ടുകള്‍ പ്രകാരം നോക്കിയ 2ന് 1.3GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 212SoC, 1ജിബി റാം, 16ജിബി/ 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് സ്‌പേസ് കൂട്ടാം.

ഓപ്പറേറ്റിങ്ങ് സിസ്റ്റം/ ക്യാമറ

ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട് ആണ് നോക്കിയ 2ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 8എംപി റിയര്‍ ക്യാമറ, 5എംപി സെല്‍ഫി ക്യാമറ എന്നിവയും ഈ ഫോണില്‍ ഉണ്ട്. രണ്ടു ദിവസം നിലനില്‍ക്കുന്ന 4000എംഎഎച്ച് ബാറ്ററിയാണ് നോക്കിയ 2ന്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
B&H, the US e-commerce portal that sells unlocked smartphones has accidentally listed the upcoming Nokia 2 with dual SIM support for $99 (approx. Rs. 6,500) in both Black and White color variants,

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot