നോക്കിയ 215 4 ജി, നോക്കിയ 225 4 ജി ഫീച്ചർ ഫോണുകൾ അവതരിപ്പിച്ചു: വില, സവിശേഷതകൾ
നോക്കിയ 215 4 ജി, നോക്കിയ 225 4 ജി ഫീച്ചർ ഫോണുകൾ ചൈനയിൽ അവതരിപ്പിച്ചു. രണ്ട് ഫോണുകളും കഴിഞ്ഞ വർഷം ജൂലൈയിൽ പുറത്തിറക്കിയ നോക്കിയ 220 4 ജി പിന്തുടർന്നു വരുന്നവയാണ്. രണ്ട് നോക്കിയ ഫോണുകളും വയർലെസ് എഫ്എം റേഡിയോ, ഫ്ലാഷ്‌ലൈറ്റ്, ബ്ലൂടൂത്ത് പിന്തുണ തുടങ്ങിയവ ഫീച്ചർ ചെയ്യുന്നു. പേരുകൾ സൂചിപ്പിക്കുന്നത് പോലെ തന്നെ അവ 4 ജി എൽടിഇ പിന്തുണയുമായി വരുന്നു. നോക്കിയ 215 4 ജി, നോക്കിയ 225 4 ജി എന്നിവ ഉപയോഗിച്ച് എൻട്രി ലെവൽ ഉപയോക്താക്കളെ ലക്ഷ്യം വെക്കുന്നതിനോടപ്പം ഉപയോക്താക്കൾക്കിടയിൽ ഒരു നൊസ്റ്റാൾജിയ ഫാക്ടർ ഉളവാക്കാനും ബ്രാൻഡ് ലക്ഷ്യമിടുന്നു.
നോക്കിയ 215 4 ജി, നോക്കിയ 225 4 ജി വില, ലഭ്യത
ഇ-റീട്ടെയിലർ ജെഡി ഡോട്ട് കോം അനുസരിച്ച് നോക്കിയ 215 4 ജിക്ക് ചൈനയിൽ സിഎൻവൈ 289 (ഏകദേശം 3,140 രൂപ) വില വരുന്നു. നിലവിൽ രാജ്യത്ത് പ്രീ-ഓർഡറുകൾക്കായി ഇത് ലഭ്യമാണ്. ടർക്കോയ്‌സ്, ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഇത് വിപണിയിൽ വരുന്നു. നോക്കിയ 225 4 ജി യുടെ വില ഇതുവരെ ജെഡി ഡോട്ട് കോമിൽ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, പ്രീ ഓർഡറുകൾ ഒക്ടോബർ 16 മുതലും ഒക്ടോബർ 25 മുതൽ വിൽപ്പനയും ആരംഭിക്കും.
ക്ലാസിക് ബ്ലൂ, ബ്ലാക്ക്, മെറ്റാലിക് ഗോൾഡ് കളർ ഓപ്ഷനുകളിൽ ഇത് വാഗ്ദാനം ചെയ്യുന്നു. നോക്കിയ 225 4 ജി ആമസോൺ യുകെയിലും ഒക്ടോബർ 30 ന് റിലീസ് തീയതിയും ജിബിപി 44.99 വിലയും (ഏകദേശം 4,290 രൂപ) നൽകിയിട്ടുണ്ട്. രണ്ട് ഫോൺ മോഡലുകൾ എപ്പോൾ വിപണിയിൽ വരുമെന്ന് വ്യക്തമല്ല.

നോക്കിയ 215 4 ജി, നോക്കിയ 225 4 ജി സവിശേഷതകൾ
കട്ടിയുള്ള ബെസലുകളാൽ ചുറ്റപ്പെട്ട ഡ്യുവൽ സിം (നാനോ) നോക്കിയ 215 4 ജി, നോക്കിയ 225 4 ജി എന്നിവ 2.4 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേകളാണ് വരുന്നത്. രണ്ട് ഫോണുകളിലും 3.5 എംഎം ഓഡിയോ ജാക്ക്, വയർലെസ് എഫ്എം റേഡിയോ, എംപി 3 പ്ലെയർ, ഫ്ലാഷ്‌ലൈറ്റ് എന്നിവ ഉൾപ്പെടുന്നു. നിങ്ങൾക്ക് 4 ജി ടിഡി-എൽടിഇ വോൾട്ട് കണക്റ്റിവിറ്റി, ബ്ലൂടൂത്ത് സപ്പോർട്ട്, ചാർജ്ജിംഗിനായി മൈക്രോ-യുഎസ്ബി പോർട്ട് എന്നിവ ലഭിക്കും.

ഈ ഹാൻഡ്‌സെറ്റിന്റെ ബാറ്ററിയും നിങ്ങൾക്ക് നീക്കം ചെയ്യാവുന്നതാണ്. ഫീച്ചർ ഫോണുകളുടെ പ്രധാന ഘടകമായ ഫിസിക്കൽ ടി 9 കീബോർഡ് നിങ്ങൾക്ക് ലഭിക്കും. സ്റ്റോറേജ് 32 ജിബി വരെ വിപുലീകരിക്കാവുന്നതുമാണ്. ഈ രണ്ട് ഫോണുകളിലും ക്ലാസ് സ്‌നേക്ക് ഗെയിം കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നു. രണ്ട് ഫോണുകൾ തമ്മിലുള്ള പ്രധാന വ്യത്യാസം ഒപ്റ്റിക്സിലാണ്.

നോക്കിയ 225 4 ജിയിൽ പിന്നിൽ ഒരു വിജിഎ സ്‌നാപ്പർ സവിശേഷതയുണ്ട്, നോക്കിയ 215 4 ജി ഒരു ക്യാമറയും വരുന്നില്ല. 2.40 ഇഞ്ച് ഡിസ്‌പ്ലേ, 16 എംബി റാം, 24 എംബി സ്റ്റോറേജ്, 1,200 എംഎഎച്ച് ബാറ്ററി എന്നിവയുമായാണ് എച്ച്എംഡി ഗ്ലോബൽ കഴിഞ്ഞ വർഷം നോക്കിയ 220 4 ജി പുറത്തിറക്കിയത്.


Click it and Unblock the Notifications








