നോകിയ 225 ഡ്യുവല്‍ സിം ഫീച്ചര്‍ഫോണ്‍; 5 പ്രധാന സവിശേഷതകള്‍!!!

Posted By:

കഴിഞ്ഞ ദിവസമാണ് മൈക്രോസോഫ്റ്റ് പുതിയ ഫീച്ചര്‍ഫോണായ നോകിയ 225 ഡ്യുവല്‍ സിം ഫീച്ചര്‍ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. 3,329 രൂപ വിലയുള്ള ഫോണ്‍ നിലവില്‍ നോകിയ ഇ സ്‌റ്റോറില്‍ 3,199 രൂപയ്ക്ക് ലഭ്യമാണ്.

കഴിഞ്ഞ ഏപ്രിലിലാണ് മൈക്രോസോഫ്റ്റ് നോകിയ 225 സിംഗിള്‍ സിം, ഡ്യുവല്‍ സിം ഫോണുകള്‍ പ്രഖ്യാപിച്ചത്. കറുപ്പ്, വെളുപ്പ്, ചുവപ്പ്, മഞ്ഞ എന്നിങ്ങനെ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാവും.

2.8 ഇഞ്ച് LCD ട്രാന്‍സ്മിസീവ് ഡിസ്‌പ്ലെ, QVGA(240-320 പിക്‌സല്‍) റെസല്യൂഷന്‍, 2 എം.പി. പ്രൈമറി ക്യാമറ, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി എന്നിവയുള്ള ഫോണില്‍ ജി.പി.ആര്‍.എസ്, മൈക്രോ യു.എസ്.ബി എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍.

ഫോണിലെ 1200 mAh ബാറ്ററി 21 മണിക്കൂര്‍ സംസാരസമയവും 648 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ സമയവും നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഡിജിറ്റല്‍ ക്ലോക്, റെക്കോഡര്‍, കാല്‍കുലേറ്റര്‍, കലണ്ടര്‍, കണ്‍വര്‍ടര്‍, അലാറം,ഫ് ളാഷ് ലൈറ്റ് എന്നിവ ഫോണിലുണ്ട്. ഫോണിന്റെ 5 പ്രധാന സവിശേഷതകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മറ്റു ഫീച്ചര്‍ഫോണുകളെ അപേക്ഷിച്ച് കൂടുതല്‍ വലിയ സ്‌ക്രീനാണ് നോകിയ 225-ന് ഉള്ളത്. വീഡിയോകള്‍ കണുന്നതിനും ഗെയിമുകള്‍ക്കും ഇത് ഉപകാരപ്രദമാണ്.

 

ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളും മറ്റ് നിരവധി പ്രീ ഇന്‍സ്റ്റാള്‍ഡ് ആപ്ലിക്കേഷനുകളും ഫോണിലുണ്ട്.

 

കറുപ്പ്, വെളുപ്പ്, ചുവപ്പ്, പച്ച, മഞ്ഞ എന്നിങ്ങനെ അഞ്ച് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.

 

സൗകര്യപ്രദമായ ബ്രൗസിംഗ് സാധിക്കുമെന്നതാണ് നോകിയ 225-ന്റെ പ്രത്യേകത. ബിംഗ് സെര്‍ചും ലഭ്യമാണ്.

 

മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജി.ബി. വരെ മെമ്മറി വികസിപ്പിക്കാന്‍ കഴിയും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot