Home
Mobile

ഇന്ത്യയില്‍ അവതരിപ്പിച്ച നോക്കിയ 3.1 നിങ്ങളെ ആകര്‍ഷിക്കാന്‍ കാരണങ്ങള്‍ ഇവയാണോ?

By Gizbot Bureau

കഴിഞ്ഞ മേയില്‍ മോസ്‌കോയില്‍ വച്ചു നടന്ന ഇവന്റിലാണ്‌ എച്ച്എംഡി ഗ്ലോബല്‍ നോക്കിയ 2.1, നോക്കിയ 3.1, നോക്കിയ 5.1 എന്നീ ഫോണുകള്‍ അവതരിപ്പിച്ചത്‌. അവരുടെ പ്രഖ്യാപനത്തിനു തൊട്ടു പിന്നാലെ തന്നെ ഈ ഫോണുകള്‍ നോക്കിയയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ എത്തിയിരുന്നു.

ഇന്ത്യയില്‍ അവതരിപ്പിച്ച നോക്കിയ 3.1 നിങ്ങളെ ആകര്‍ഷിക്കാന്‍ കാരണങ്ങള്‍

ഇപ്പോള്‍ നോക്കിയ തങ്ങളുടെ നോക്കിയ 3.1 ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 10,499 രൂപ വിലയുളള ഈ ഫോണ്‍ ആന്‍ഡ്രോയിഡ് വണ്‍ പ്രോഗ്രാമിന്റെ ഭാഗമാണ്. അതിനാല്‍ ഈ ഫോണിന് രണ്ട് വര്‍ഷത്തെ OS പിന്തുണയും മൂന്നു വര്‍ഷത്തെ പ്രതിമാസ സുരക്ഷ അപ്‌ഡേറ്റുകളും ലഭിക്കും.

നോക്കിയ ഫോണുകളായ നോക്കിയ 2.1, നോക്കിയ 5.1 എന്നീ ഫോണുകളും ഉടന്‍ ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ചിലപ്പോള്‍ നോക്കിയ X6 ഫോണ്‍ നോക്കിയ 6.1 പ്ലസ് എന്ന പേരില്‍ സെപ്തംബറില്‍ വിപണിയിലെത്തുമെന്നും പറയപ്പെടുന്നു.

നോക്കിയ 3.1 സവിശേഷതകള്‍

നോക്കിയ 3.1 സവിശേഷതകള്‍

നോക്കിയ 3.1ന് 5.2 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ്. 18:9 അനുപാതത്തിലുളള ഈ ഫോണിന് 1.5GH ഒക്ടാകോര്‍ മീഡിയാടെക് MT6750N പ്രോസസറാണ്. രണ്ടു വേരിയന്റുകളാണ് നോക്കിയ 3.1 എത്തിയിരിക്കുന്നത്. ഒന്ന് 2ജിബി/16ജിബി സ്‌റ്റോറേജ് മറ്റൊന്ന് 3ജിബി/32ജിബി സ്‌റ്റോറേജ്. 128ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാനും കഴിയും.

ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ f/2.0 അപ്പാര്‍ച്ചറും LED ഫ്‌ളാഷും ഉള്‍പ്പെടുത്തിയ 12എംപി റിയര്‍ ക്യാമറയാണ്. എന്നാല്‍ മുന്നില്‍ f/2.0 അപ്പാര്‍ച്ചറോടൂ കൂടിയ 8എംപി ക്യാമറയും. 2990എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

4ജി എല്‍റ്റിഇ, ബ്ലൂട്ടൂത്ത് 5.0, ജിപിഎസ്, 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, മൈക്രോ യുഎസ്ബി പോര്‍ട്ട് എന്നിവ ഫോണ്‍ കണക്ടിവിറ്റികളാണ്.

വിലയും ലഭ്യതയും

വിലയും ലഭ്യതയും

2ജിബി റാം, 16ജിബി സ്‌റ്റോറേജായ നോക്കിയ 3.1ന്റെ വില 10,499 രൂപയാണ്. ഈ ഒരു വേരിയന്റാണ് ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. മറ്റു വേരിയന്റ് എത്തിയിട്ടില്ല. ബ്ലൂ/കോപ്പര്‍, വൈറ്റ്/ ഐയണ്‍, ബ്ലാക്ക്/ ക്രോം എന്നീ വേരിയന്റുകളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ജൂലൈ 21 മുതല്‍ ഫോണ്‍ വില്‍പനയ്ക്ക് എത്തും. ഔദ്യോഗിക നോക്കിയ ഓണ്‍ലൈന്‍ സ്‌റ്റോറിലും പേറ്റിഎം മാളിലും അതു പോലെ പ്രധാനപ്പെട്ട എല്ലാ റീട്ടെയിലര്‍മാരുടെ കൈയ്യിലും ഫോണ്‍ ലഭ്യമാണ്.

 നോക്കിയ 3.1 ലോഞ്ച് ഓഫറുകള്‍

നോക്കിയ 3.1 ലോഞ്ച് ഓഫറുകള്‍

ആകര്‍ഷകമായ ലോഞ്ച് ഓഫറുകളോടു കൂടിയാണ് നോക്കിയ 3.1 എത്തിയിരിക്കുന്നത്. ഓഫ്‌ലൈന്‍ സ്റ്റോര്‍ വഴി വാങ്ങുന്നവര്‍ക്ക് പേറ്റിഎം മാള്‍ OR കോഡ് സ്‌കാന്‍ ചെയ്താല്‍ പേയ്‌മെന്റിന്റെ സമയത്ത് 10% ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. കൂടാതെ 250 രൂപയുടെ മൂവി ക്യാഷ്ബാക്ക് വ്വൗച്ചറും അതു പോലെ മറ്റു ആനുകൂല്യങ്ങളും ലഭിക്കും. എന്നാല്‍ ICICI ക്രഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുകയാണെങ്കില്‍ 5 ശതമാനം ക്യാഷ്ബാക്ക് ഓഫറും ഉണ്ട്.

നോക്കിയ X5

നോക്കിയ X5

നോക്കിയ X5 ഇപ്പോള്‍ ചൈനയില്‍ അവതരിപ്പിച്ച. പിന്‍ വശത്ത് ഡ്യുവല്‍ ക്യാമറ സെറ്റപ്പ്, നോച്ച് ഡിസ്‌പ്ലേ എന്നിവ ഫോണിലുണ്ട്. 3ജിബി റാം/ 32ജിബി സ്‌റ്റോറേജ്, 4ജിബി റാം/ 64ജിബി സ്‌റ്റോറേജ് എന്നീ രണ്ട് സ്‌റ്റോറേജ് വേരിയന്റുകളിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് 8.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 3ജിബി റാമിന് 9,999 രൂപയും 4ജിബി റാമിന് 13,999 രൂപയുമാണ്. നൈറ്റ് ബ്ലാക്ക്, ബാള്‍ട്ടിക്ക് സീ ബ്ലൂ, ഗ്ലാസിയര്‍ വൈറ്റ് എന്നീ നിറങ്ങളാണ് നോക്കിയ X5 എത്തിയിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
nokia 3.1 launched in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X