13000 രൂപ വരെ വില കുറഞ്ഞ് നോക്കിയ ഫോണുകൾ! വാങ്ങാൻ ഏറ്റവും നല്ല അവസരം!

|

ഇന്ത്യയിൽ തിരഞ്ഞെടുത്ത മോഡലുകൾക്ക് വിലകുറച്ച് HMD ഗ്ലോബൽ. 1500 വരെ ബജറ്റ് സ്മാർട്ഫോണുകൾക്കും 13000 രൂപ വരെ ഫ്ലാഗ്ഷിപ്പ് ഫോണുകൾക്കുമാണ് കമ്പനി വിലകുറച്ചിരിക്കുന്നത്. ഏതൊക്കെ മോഡലിന് എത്രയൊക്കെയാണ് വിലകുറച്ചതെന്നും എങ്ങനെയൊക്കെയാണ് ഇത് ലഭ്യമാകുക എന്നും ഇവിടെ വായിക്കാം.

 

നോക്കിയ 3.1: കുറവ് - 1000 രൂപ

നോക്കിയ 3.1: കുറവ് - 1000 രൂപ

3 ജിബി റാമിൽ 32 ജിബി മെമ്മറിയിൽ ഉള്ള 11,999 രൂപയുടെ നോക്കിയയുടെ ഏറ്റവുമധികം വിറ്റൊഴിക്കപ്പെട്ട ബജറ്റ് ഫോണുകളിൽ ഒന്നായ നോക്കിയ 3.1 ഇപ്പോൾ 1000 രൂപ കുറച്ച് 10,999 രൂപക്ക് ലഭ്യമാകും. ആൻഡ്രോയിഡ് ഓറിയോയിൽ എത്തിയ ഫോണിൽ 5.2 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ളേ, 18:9 ഡിസ്പ്ളേ അനുപാതം, ഒക്ട കോർ MediaTek MT6750 പ്രൊസസർ റെന്നിവയാണ് പ്രധാന സവിശേഷതകളാണ് പറയാനുള്ളത്.

നോക്കിയ 5.1: കുറവ് - 1500 രൂപ

നോക്കിയ 5.1: കുറവ് - 1500 രൂപ

ഈ നിരയിൽ നോക്കിയയുടെ അടുത്തതായി വരുന്ന മോഡലായ നോക്കിയ 5.1 ആണ് വിലക്കുറവിൽ ലഭ്യമാകുന്ന മോഡൽ. 3 ജിബി 32 ജിബി മോഡലിനാണ് കുറവ് ലഭ്യമായിരിക്കുന്നത്. 1500 രൂപയാണ് ഫോണിന് വിലക്കുറവ് ലഭ്യമാകുക. അതുപ്രകാരം നിലവിലുള്ള വിലയിൽ നിന്നും കുറഞ്ഞ് 12,999 രൂപക്ക് ലഭ്യമാകും. 5.5 ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലെ, 18:9 ഡിസ്പ്ളേ അനുപാതം, ഒക്ട കോർ MediaTek MT6755S പ്രൊസസർ എന്നിവയാണ് പ്രധാന സവിശേഷതകൾ.

നോക്കിയ 6.1: കുറവ് - 1000-1500 രൂപ
 

നോക്കിയ 6.1: കുറവ് - 1000-1500 രൂപ

അടുത്ത മോഡലായ നോക്കിയ 6.1ഉം കമ്പനി വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. 3 ജിബി റാമിൽ 32 ജിബി മെമ്മറിയിൽ ഉള്ള മോഡലിന് 1500 രൂപയും 4 ജിബി റാമിൽ 64 ജിബി മെമ്മറിയുള്ള മോഡലിന് 1000 രൂപയുമാണ് കുറവ്. അതോടെ ആദ്യ മോഡൽ 13,499 രൂപക്കും രണ്ടാമത്തെ മോഡൽ 16,499 രൂപക്കും ലഭ്യമാകും. 5.5 ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ളേ, Snapdragon 630 പ്രൊസസർ തുടങ്ങിയവയാണ് പ്രധാന സവിശേഷതകൾ.

നോക്കിയ 8 Sirocco: കുറവ് - 13000 രൂപ

നോക്കിയ 8 Sirocco: കുറവ് - 13000 രൂപ

നോക്കിയ ഫ്ലാഗ്ഷിപ്പ് മോഡലായ നോക്കിയ 8 Sirocco ആണ് വിലക്കുറവിൽ ഏറ്റവും മുന്നിലുള്ളത്. ഒറ്റയടിക്ക് 13000 രൂപയാണ് കമ്പനി ഫോണിന് വിലകുറിച്ചിരിക്കുന്നത്. അതുപ്രകാരം 49,999 രൂപയുടെ മോഡൽ 36,999 രൂപക്ക് വാങ്ങാൻ സാധിക്കും. 5.5 ഇഞ്ച് QHD (1440x2560) pOLED ഡിസ്പ്ളേ, Snapdragon 835 പ്രൊസസർ, 6 ജിബി റാം എന്നിവയാണ് പ്രധാന സവിശേഷതകൾ.

<strong>ഇരട്ട സെല്‍ഫി ക്യാമറകളോട് കൂടിയ ഷവോമി റെഡ്മി നോട്ട് 6 പ്രോ നവംബറില്‍ ഇന്ത്യയില്‍</strong>ഇരട്ട സെല്‍ഫി ക്യാമറകളോട് കൂടിയ ഷവോമി റെഡ്മി നോട്ട് 6 പ്രോ നവംബറില്‍ ഇന്ത്യയില്‍

Most Read Articles
Best Mobiles in India

English summary
Nokia 3.1, Nokia 5.1, Nokia 6.1, Nokia 8 Sirocco Price Cut in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X