Home
Mobile

എന്തുകൊണ്ട് നോക്കിയ 3.1 ഒരു മികച്ച ഫോണാകുന്നു; 8 കാരണങ്ങൾ

By Gizbot Bureau

നോക്കിയ സ്മാർട്ട്‌ഫോൺ വിപണി പതിയെ തിരിച്ചുപിടിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മൾ ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ബഡ്ജറ്റ് ഫോണുകളും മധ്യനിര ഫോണുകളും ഫ്ലാഗ്ഷിപ്പ് ഫോണുകളും എല്ലാം തന്നെ മികച്ച രൂപകല്പനയിലും ഹാർഡ്‌വെയർ സവിശേഷതകളിലും അവതരിപ്പിക്കപ്പെടുമ്പോൾ വാങ്ങാൻ ഇന്ന് ചെറുതല്ലാത്ത ഒരു കൂട്ടം ആളുകളുണ്ട്.

എന്തുകൊണ്ട് നോക്കിയ 3.1 ഒരു മികച്ച ഫോണാകുന്നു; 8 കാരണങ്ങൾ

ഈ നിരയിലേക്ക് ബഡ്ജറ്റ് ഫോണുകളുടെ കൂട്ടത്തിലേക്ക് കഴിഞ്ഞ വർഷം നോക്കിയ അവതരിപ്പിച്ച നോക്കിയ 3യുടെ പുതിയ വേർഷൻ ആയ നോക്കിയ 3.1 ഇന്ത്യയിൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുകയാണ്. 10,449 രൂപയാണ് ഫോണിന് വില വരുന്നത്. ഈ മോഡലിനെ സംബന്ധിച്ചേടത്തോളം എടുത്തുപറയാൻ സവിശേഷതകൾ നിരവധിയുണ്ട്. പ്രത്യേകിച്ചും ഈ നിരയിലുള്ള മറ്റു മോഡലുകളുമായി താരതമ്യം ചെയ്യുമ്പോൾ. എന്തൊക്കെയാണ് പ്രധാന സവിശേഷതകൾ എന്ന് നോക്കാം.

18:9 വൈഡ് സ്ക്രീൻ ഡിസ്‌പ്ലേ

18:9 വൈഡ് സ്ക്രീൻ ഡിസ്‌പ്ലേ

നോക്കിയ 3.1 എത്തുന്നത് 18:9 അനുപാതത്തിലുള്ള വലിയ ഡിസ്‌പ്ലെയുമായാണ്. പിക്സൽ റെസൊല്യൂഷൻ 720പി മാത്രമാണ് ഉള്ളത് എങ്കിലും അതിന്റെ കുറവുകളൊന്നും പ്രതിഫലിക്കാത്ത ഈ വിലയിൽ ലഭ്യമാകുന്ന മികച്ച ഡിസ്‌പ്ലേ അനുഭവം തന്നെയാണ് ഫോണിനുള്ളത്.

MediaTek 6750

MediaTek 6750

പലരും ചോദിച്ച ഒരു കാര്യമാണ് ഇത്. എന്തുകൊണ്ട് നോക്കിയ സ്നാപ്ഡ്രാഗൻ പ്രോസസറുകൾ ഉപയോഗിക്കുന്നില്ല എന്നത്. എന്നാൽ ഈ മീഡിയടെക്ക് പ്രോസസറുകൾ അത്ര നിസ്സാരക്കാർ ഒന്നുമല്ല. നാല് 1.5GHz Arm Cortex-A53 കോറുകളുടെയും Mali-T860MP2 ജിപിയു ശക്തിയുടെയും കരുത്തിലാണ് ഫോൺ എത്തുന്നത്.

പിക്സൽ ഫോണിലേത് പോലുള്ള അനുഭവം

പിക്സൽ ഫോണിലേത് പോലുള്ള അനുഭവം

ശുദ്ധ ആൻഡ്രോയ്ഡ് വേർഷൻ ആണ് എന്നതിനാൽ തന്നെ ഗൂഗിൾ പിക്സൽ ഫോണുകളിലേതിന് സമാനമായ അനുഭവം ആയിരിക്കും ഈ ആൻഡ്രോയിഡ് വൺ നോക്കിയ 3.1ന് ലഭിക്കുക.

സുരക്ഷാ അപ്‌ഡേറ്റുകൾ

സുരക്ഷാ അപ്‌ഡേറ്റുകൾ

കൃത്യമായ സുരക്ഷാ അപ്‌ഡേറ്റുകൾ നൽകുന്ന കാര്യത്തിൽ നോക്കിയ ഫോണുകൾ ഇപ്പോൾ കാര്യമായ നേട്ടം കൈവരിച്ചിട്ടുണ്ട്. ആൻഡ്രോയ്ഡ് പി വേർഷൻ ഒരുവിധം എല്ലാ ഫോണുകൾക്കും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒപ്പം 3 വർഷത്തോളം വരെ അപ്‌ഡേറ്റുകൾ ലഭിക്കുമെന്നും കമ്പനി പറയുന്നുണ്ട്.

ഏറ്റവും വില കുറഞ്ഞ ആൻഡ്രോയ്ഡ് വൺ സ്മാർട്ഫോൺ

ഏറ്റവും വില കുറഞ്ഞ ആൻഡ്രോയ്ഡ് വൺ സ്മാർട്ഫോൺ

ഏറ്റവും വില കുറഞ്ഞ ആൻഡ്രോയ്ഡ് വൺ അധിഷ്ഠിത സ്മാർട്ഫോൺ എന്ന സവിശേഷതയും നോകിയ 3.1ന് സ്വന്തമാണ്. 10,499 രൂപക്ക് ആൻഡ്രോയിഡ് 8.0 അടിസ്ഥാനാക്കിയുള്ള ആൻഡ്രോയിഡ് വൺ ഫോൺ നിങ്ങൾക്ക് ലഭിക്കും.

ഈ നിരയിലുള്ള ഏറ്റവും സുരക്ഷിതമായ ഫോൺ

ഈ നിരയിലുള്ള ഏറ്റവും സുരക്ഷിതമായ ഫോൺ

ആൻഡ്രോയ്ഡ് വൺ പിന്തുണ, ബിൽറ്റ് ഇൻ ആൻഡ്രോയ്ഡ് പ്ളേ സുരക്ഷാ അപ്‌ഡേറ്റുകൾ എന്നിവയെല്ലാം തന്നെ ഈ ഫോണിനെ ഇന്ന് വിപണിയിൽ ഈ വിലയ്ക്ക് ലഭിക്കുന്ന മറ്റു ഫോണുകളിൽ നിന്നും വേറിട്ടുനിർത്തുന്നു.

പരിധികളില്ലാത്ത ഫോട്ടോ സ്റ്റോറേജ്

പരിധികളില്ലാത്ത ഫോട്ടോ സ്റ്റോറേജ്

പരിധികളില്ലാത്ത ഗൂഗിൾ ഫോട്ടോസ് സ്റ്റോറേജ് സൗകര്യവുമായാണ് ഫോൺ എത്തുന്നത്. 16 ജിബി ഫോൺ മെമ്മറി മാത്രമുള്ള നോക്കിയ 3.1നെ സംബന്ധിച്ചെടുത്തോളം ഏറെ ഉപകാരപ്രദമാണ് ഈ സൗകര്യം.

ആൻഡ്രോയിഡ് Q അപ്‌ഡേറ്റ്

ആൻഡ്രോയിഡ് Q അപ്‌ഡേറ്റ്

ആൻഡ്രോയ്ഡ് അപ്‌ഡേറ്റുകളും സുരക്ഷാ അപ്‌ഡേറ്റുകളും എല്ലാം തന്നെ വരും വർഷങ്ങളിലേക്കും ഈ ഫോണിൽ ലഭ്യമാകും. അതിനാൽ തന്നെ ആൻഡ്രോയിഡിന്റെ പി വെർഷന് ശേഷം വരാൻ പോകുന്ന ആൻഡ്രോയിഡ് Q അപ്‌ഡേറ്റും ഈ ചെറിയ വലിയ ഫോണിന് ലഭ്യമാകും.

Best Mobiles in India

English summary
Nokia 3.1 Top 8 Features.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X