നോക്കിയ 3.4 ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

|

നോക്കിയ ഇന്ത്യയിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നോക്കിയ 2.4 എന്ന ബജറ്റ് സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചു. പ്രധാന പ്രകടന ആവശ്യകതകളില്ലാതെ വരുന്ന ഒരു ബജറ്റ് സ്മാർട്ട്ഫോൺ‌ തേടുന്ന മിക്ക ഉപയോക്താക്കൾ‌ക്കും ഇത് ഒരു അനുയോജ്യമായ ഓപ്ഷൻ ആണെന്ന് കണ്ടെത്തി. എന്നാൽ, നോക്കിയ 2020ൽ നടക്കുവാൻ സാധ്യതയുള്ള ലോഞ്ചുകൾ ഇതുവരെ പൂർത്തിയാക്കിയിട്ടില്ലെന്ന് തോന്നുന്നു. അഭ്യൂഹങ്ങൾ പരിശോധിച്ചത് പ്രകാരം, ഒരു നോക്കിയ 3.4 ബജറ്റ് സ്മാർട്ഫോൺ ഉടൻ തന്നെ ഇന്ത്യയിൽ വിപണിയിൽ വരുമെന്നാണ് അറിയുവാൻ കഴിയുന്നത്.

നോക്കിയ 3.4 ഇന്ത്യയിൽ

നോക്കിയ പവർ യൂസറിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച്, എച്ച്എംഡി ഗ്ലോബൽ നോക്കിയ 3.4 ഇന്ത്യയിൽ ഉടനെത്തന്നെ അവതരിപ്പിക്കുമെന്നാണ് അറിയുവാൻ കഴിയുന്നത്. ഒന്നിലധികം സ്റ്റോറേജ് വേരിയന്റുകളിൽ വരുന്ന ഈ ഹാൻഡ്‌സെറ്റിൻറെ ബേസിക് മോഡലിന്‌ 12,000 രൂപയ്ക്ക് റീട്ടെയിൽ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വേരിയൻറ് നിങ്ങൾക്ക് 3 ജിബി റാം സ്റ്റാൻഡേർഡായി നൽകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡിസംബർ അവസാനത്തോടെ കമ്പനി പ്രീ-ഓർഡറുകൾക്കായി ഈ സ്മാർട്ട്ഫോൺ ലഭ്യമാക്കിയേക്കാം.

നാല് പിൻക്യാമകളുമായി ZTE ബ്ലേഡ് 20 പ്രോ 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങിനാല് പിൻക്യാമകളുമായി ZTE ബ്ലേഡ് 20 പ്രോ 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങി

നോക്കിയ 3.4 ഉടൻ ഇന്ത്യയിലേക്ക്

നോക്കിയ 3.4 ഉടൻ ഇന്ത്യയിലേക്ക്

നോക്കിയ 3.4 ഈ വർഷം ആദ്യം ആഗോളവിപണിയിൽ വെളിപ്പെടുത്തി. കൂടുതൽ താങ്ങാനാവുന്ന നോക്കിയ 2.4 നും കൂടുതൽ ചെലവേറിയ നോക്കിയ 5.3 നും ഇടയിലുള്ള ഒരു മിഡ് ഓപ്ഷനായി നോക്കിയയുടെ പട്ടികയിൽ ഈ ഫോൺ വരുന്നു. ഡിസ്‌പ്ലേയ്‌ക്കായി പഞ്ച്-ഹോൾ കട്ട്ഔട്ട് ഡിസൈൻ അവതരിപ്പിക്കുന്ന നോക്കിയയിൽ നിന്നുള്ള വളരെ കുറച്ച് ഫോണുകളിൽ ഒന്നാണ് വരുവാൻ പോകുന്ന പുതിയ 3.4 വേരിയന്റ്. കൂടുതൽ സവിശേഷതകളുള്ള നോക്കിയ 8.3 ൽ കാണുന്ന സമാന ഡിസൈൻ സൂചനകളും ഇതിന് ലഭിക്കുന്നു.

എൽ‌ജി കെ42, എൽ‌ജി കെ52 സ്മാർട്ട്ഫോണുകൾ വൈകാതെ ഇന്ത്യൻ വിപണിയിലെത്തുംഎൽ‌ജി കെ42, എൽ‌ജി കെ52 സ്മാർട്ട്ഫോണുകൾ വൈകാതെ ഇന്ത്യൻ വിപണിയിലെത്തും

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 460 പ്രോസസർ

ഈ ഹാൻഡ്‌സെറ്റിൽ 6.3 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയും, മുൻ ക്യാമറയ്‌ക്കായി പഞ്ച്-ഹോൾ കട്ട്‌ഔട്ടും ലഭിക്കും. മുൻ ക്യാമറയിൽ തന്നെ സെൽഫികൾ പകർത്തുന്നതിനും വീഡിയോ കോളുകൾ ചെയ്യുന്നതിനും 8 മെഗാപിക്സൽ സെൻസർ നൽകിയിട്ടുണ്ട്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമായി ജോടിയാക്കുന്ന ക്വാൽകോം സ്‌നാപ്ഡ്രാഗൺ 460 പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്തേകുന്നത്. ആൻഡ്രോയിഡ് 10 ഉപയോഗിച്ചാണ് ഫോൺ അവതരിപ്പിച്ചെതെങ്കിലും ആൻഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തിലും പുതിയ നോക്കിയ ഫോൺ തയ്യാറാണെന്ന് പറയുന്നു.

ഇൻഫിനിക്സ് സീറോ 8ഐ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളുംഇൻഫിനിക്സ് സീറോ 8ഐ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

നോക്കിയ 3.4

നോക്കിയ 3.4 ലെ 5 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് ക്യാമറയുമായി വരുന്ന പിൻ ക്യാമറകളിൽ 13 മെഗാപിക്സലിന്റെ പ്രധാന ക്യാമറ വരുന്നു. 4000 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിൽ വരുന്നത്. ഇത് 10W വരെ ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ, നോക്കിയ ഇന്ത്യ പുതിയ ഹാൻഡ്‌സെറ്റിൻറെ ലോഞ്ചിനെക്കുറിച്ച് ഇതുവരെ ഒരു സ്ഥിരീകരണവും നൽകിയിട്ടില്ല. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ബജറ്റ് സ്മാർട്ട്‌ഫോൺ വിഭാഗത്തിലാണ് നോക്കിയ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

 നോക്കിയ 2.4 സ്മാർട്ട്ഫോണിന്റെ വിൽപ്പന ഓൺലൈൻ, ഓഫ്ലൈൻ സ്റ്റോറുകളിൽ ആരംഭിച്ചു നോക്കിയ 2.4 സ്മാർട്ട്ഫോണിന്റെ വിൽപ്പന ഓൺലൈൻ, ഓഫ്ലൈൻ സ്റ്റോറുകളിൽ ആരംഭിച്ചു

Best Mobiles in India

English summary
Nokia unveiled its Nokia 2.4 budget smartphone in India a couple of days ago. Nokia, however is clearly not finished with its 2020 releases, and if the reports are to be believed, there is a Nokia 3.4 in the pipeline that is expected to arrive pretty soon on our shores.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X