ട്രിപ്പിൾ റിയർ ക്യാമറകളുമായി നോക്കിയ 3.4, നോക്കിയ 2.4 അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

ഏറ്റവും പുതിയ സ്മാർട്ട്‌ഫോണുകളായ നോക്കിയ 3.4, നോക്കിയ 2.4 എന്നിവ ബ്രാൻഡ് ലൈസൻസിയായ എച്ച്എംഡി ഗ്ലോബൽ പുറത്തിറക്കി. ഈ രണ്ട് പുതിയ നോക്കിയ സ്മാർട്ട്ഫോണുകളിലും എച്ച്ഡി + ഡിസ്‌പ്ലേകൾ, പിൻവശത്ത് നൽകിയിരിക്കുന്ന ഫിംഗർപ്രിന്റ് സെൻസറുകൾ, നോർഡിക് കളർ പാലറ്റ് എന്നിവ വരുന്നു. നോക്കിയ 3 സീരീസിൽ ട്രിപ്പിൾ റിയർ ക്യാമറകളുമായി വരുന്ന ആദ്യത്തേതാണ് നോക്കിയ 3.4, കൂടാതെ ഒരു പഞ്ച്-ഹോൾ ഡിസ്പ്ലേ ഡിസൈനും വരുന്നുണ്ട്. നോക്കിയ 2.4ൽ വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ ഡിസ്പ്ലേ നോച്ച്, ഡ്യുവൽ റിയർ ക്യാമറകൾ എന്നിവ ഉൾക്കൊള്ളുന്നു. നോക്കിയ 3.4, നോക്കിയ 2.4 എന്നിവയ്‌ക്കൊപ്പം എച്ച്എംഡി ഗ്ലോബൽ നോക്കിയ 8.3 5 ജിയുടെ ആഗോള ലഭ്യത ഇന്ന് മുതൽ പ്രഖ്യാപിച്ചു. എന്നാൽ, ഈ സ്മാർട്ട്ഫോൺ എപ്പോൾ ഇന്ത്യയിലേക്ക് വരുമെന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല.

നോക്കിയ 3.4, നോക്കിയ 2.4: വില, ലഭ്യത വിശദാംശങ്ങൾ

നോക്കിയ 3.4, നോക്കിയ 2.4: വില, ലഭ്യത വിശദാംശങ്ങൾ

നോക്കിയ 3.4 വില ആരംഭിക്കുന്നത് യൂറോ ഏകദേശം 13,700 രൂപയിൽ നിന്നാണ്. നോക്കിയ 2.4 ഏകദേശം 10,300 രൂപ വിലയിലും ആരംഭിക്കുന്നു. നോക്കിയ 3.4, നോക്കിയ 2.4 എന്നിവ ചാർക്കോൾ, ഡസ്‌ക്ക്, ഫോർഡ് കളർ ഓപ്ഷനുകളിൽ വരുന്നു. മാത്രമല്ല, നോക്കിയ 3.4 ഒക്ടോബർ ആദ്യം മുതൽ വിൽപ്പനയ്‌ക്കെത്തും, നോക്കിയ 2.4 സെപ്റ്റംബർ അവസാനം മുതൽ ലഭ്യമായി തുടങ്ങും. നോക്കിയ 3.4, നോക്കിയ 2.4 എന്നിവ ഇന്ത്യയിൽ എപ്പോൾ ലോഞ്ച് ചെയ്യുമെന്നതിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഇനിയും വ്യക്തമാക്കിയിട്ടില്ല. എച്ച്എംഡി ഗ്ലോബൽ പുതിയ സ്മാർട്ട്ഫോണുകളായ നോക്കിയ 2.4, നോക്കിയ 3.4 എന്നിവയ്ക്കായി നോക്കിയ ക്ലിയർ കേസ് കൊണ്ടുവന്നു. ഇത് ഒക്ടോബറിൽ ഏകദേശം 850 രൂപ വിലയുമായി ആരംഭിക്കും. നോക്കിയ 8.3 5 ജിക്ക് ഏകദേശം 860 രൂപയ്ക്ക് ക്ലിയർ കേസും ലഭിച്ചു. കൂടാതെ, നോക്കിയ എന്റർടൈൻമെന്റ് ഫ്ലിപ്പ് കവറും ഏകദേശം 2,100 രൂപയ്ക്ക് ലഭ്യമാകുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

നോക്കിയ 3.4: സവിശേഷതകൾ
 

നോക്കിയ 3.4: സവിശേഷതകൾ

ആൻഡ്രോയിഡ് 10ൽ പ്രവർത്തിക്കുന്ന ഡ്യുവൽ നാനോ സിം വരുന്ന നോക്കിയ 3.4, 6.39 ഇഞ്ച് എച്ച്ഡി + (720x1,560 പിക്‌സൽ) ഡിസ്‌പ്ലേ, 19.5: 9 ആസ്പെക്ടറ്റ് റേഷിയോ, 400 നിറ്റ് പീക്ക് ബറൈറ്നെസ്സും നൽകുന്നു. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 460 SoC പ്രോസസ്സറാണ് ഈ ഹാൻഡ്‌സെറ്റിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. 3 ജിബി, 4 ജിബി റാം ഓപ്ഷനുകൾ ഈ ഹാൻഡ്സെറ്റുകളിൽ വരുന്നു. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി എൽടിഇ, വൈ-ഫൈ 802.11 ബി / ജി / എൻ, ബ്ലൂടൂത്ത് വി 4.2, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, എഫ്എം റേഡിയോ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഉൾപ്പെടുന്നു.

നോക്കിയ 3.4: ക്യാമറ

നോക്കിയ 3.4: ക്യാമറ

13 മെഗാപിക്സൽ പ്രൈമറി സെൻസർ, 5 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഈ സ്മാർട്ഫോണിൽ വരുന്നു. ഇത് ഒരു എൽഇഡിഫ്ലാഷുമായി ജോടിയാക്കിയിരിക്കുന്നു. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി നോക്കിയ 3.4 മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറുമായി വരുന്നു. പഞ്ച്-ഹോൾ ഡിസ്പ്ലേയുമായി വരുന്ന രൂപകൽപ്പനയിൽ സെൽഫി ക്യാമറ ലഭ്യമാണ്.

സ്‌നാപ്ഡ്രാഗൺ 460 SoC പ്രോസസ്സർ

നോക്കിയ 3.4 32 ജിബി, 64 ജിബി സ്റ്റോറേജ് വേരിയന്റുകളിൽ വരുന്ന ഇവ രണ്ടിലും മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ ഒരു സ്ലോട്ടിലൂടെ വിപുലീകരിക്കാൻ സഹായിക്കുന്നു. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ എന്നിവയും ഈ ഡിവൈസിലുണ്ട്. കൂടാതെ, ഫോണിന്റെ പിൻഭാഗത്തായി ഒരു ഫിംഗർപ്രിന്റ് സെൻസറുമുണ്ട്. 10W ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന നോക്കിയ 3.4 ൽ എച്ച്എംഡി ഗ്ലോബൽ 4,000 എംഎഎച്ച് ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ഗൂഗിൾ അസിസ്റ്റന്റ് ബട്ടണുമായാണ് ഈ ഹാൻഡ്‌സെറ്റ് വരുന്നത്.

നോക്കിയ 2.4: സവിശേഷതകൾ

നോക്കിയ 2.4: സവിശേഷതകൾ

ആൻഡ്രോയിഡ് 10ൽ പ്രവർത്തിക്കുന്ന ഡ്യുവൽ നാനോ സിം നോക്കിയ 2.4ൽ വരുന്നു. 6.5 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഡിസ്‌പ്ലേയോടൊപ്പം 20: 9 ആസ്പെക്ടറ്റ് റേഷിയോയുമുണ്ട്. 2 ജിബി, 3 ജിബി റാം ഓപ്ഷനുകളുമായി ജോടിയാക്കിയ ഒക്ടാകോർ മീഡിയടെക് ഹെലിയോ പി 22 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.

നോക്കിയ 2.4: ക്യാമറ

നോക്കിയ 2.4: ക്യാമറ

13 മെഗാപിക്സൽ പ്രൈമറി സെൻസറും എഫ് / 2.2 ലെൻസും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് നോക്കിയ 2.4 അവതരിപ്പിക്കുന്നത്. മുൻവശത്ത് എഫ് / 2.4 ലെൻസുമായി വരുന്ന 5 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറുമുണ്ട്.

നോക്കിയ 2.4

നോക്കിയ 2.4 32 ജിബി, 64 ജിബി ഓൺബോർഡ് സ്റ്റോറേജ് ഓപ്ഷനുകളിൽ വരുന്ന ഇവ രണ്ടിനും മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 512 ജിബി വരെ ഒരു എസ്ഡി കാർഡ് സ്ലോട്ടിലൂടെ വികസിപ്പിക്കാവുന്നതാണ്. 4 ജി എൽടിഇ, വൈ-ഫൈ 802.11 ബി / ജി / എൻ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, എഫ്എം റേഡിയോ, മൈക്രോ-യുഎസ്ബി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഓൺ‌ബോർഡിലെ സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നു. ഈ ഫോണിന്റെ പിൻഭാഗത്തായി ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. 4,500 എംഎഎച്ച് ബാറ്ററിയാണ് നോക്കിയ 2.4ൽ വരുന്നത്.

Best Mobiles in India

English summary
Nokia 3.4 and Nokia 2.4 have been launched by Nokia brand licensee HMD Global as the newest smartphones. HD+ screens, rear-mounted fingerprint scanners, and a Nordic colour palette are included in the two latest Nokia phones. The Nokia 3.4 is the first in the Nokia 3 series to come with triple rear cameras and sports a hole-punch monitor style in terms of distinctions.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X