നോക്കിയയുടെ വിന്‍ഡോസ് ഫോണ്‍ 2012 ജനുവരിയോടെ

Posted By:

നോക്കിയയുടെ വിന്‍ഡോസ് ഫോണ്‍ 2012 ജനുവരിയോടെ

വിന്‍ഡോസ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഒരു പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ പണിപ്പുരയിലാണ് നോക്കിയ എന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി.  3 ഇഞ്ച് ഡിസ്‌പ്ലേയുണ്ടാകും എന്നു പറയപ്പെടുന്ന ഈ ഹാന്‍ഡ്‌സെറ്റിന്റെ മുന്‍വശത്ത് ബട്ടണുകളൊന്നും ഉണ്ടാവില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

നോക്കിയ ലുമിയ 710 ഹാന്‍ഡ്‌സെറ്റ് പുറത്തിറങ്ങിയപ്പോള്‍ ഈ വരാനിരിക്കുന്ന 3 ഇഞ്ച് ഡിസ്‌പ്ലേ മൊബൈല്‍ എങ്ങനെയിരിക്കും എന്നൊരു ചെറിയ രൂപം ലഭിച്ചു.  ഒരു പോക്കറ്റ് ടാബ്‌ലറ്റിനെ പോലെയായിരിക്കും ഈ ഫോണ്‍ എന്നാണ് ബൂര്‍ഡ് അറ്റ് വര്‍ക്ക് അഭിപ്രായപ്പെട്ടിരിക്കുന്നത്.  2012 ജനുവരിയില്‍ ലാസ് വേഗാസില്‍ നടക്കാനിരിക്കുന്ന ഒരു പ്രത്യേക പരിപാടിയിലേക്കുള്ള നോക്കിയയുടെ ക്ഷണക്കത്തില്‍ അതൊരു വിന്‍ഡോസ് പ്ലാറ്റ്‌ഫോമിലുള്ള ഫോണുകളുടെ പരിപാടിയാണ് എന്നു പറയുന്നുണ്ട്.

അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ മറ്റൊരു വിന്‍ഡോസ് ഫോണും നോക്കിയയില്‍ നിന്നും പുറത്തിറങ്ങാനിരിക്കുന്നുണ്ട്.  നോക്കിയയുടേയും ടി മൊബൈലിന്റെയും സംയുക്ത സംരംഭമായാണ് ഈ ഹാന്‍ഡ്‌സെറ്റ് പുറത്തിറങ്ങുക.  ഈ പുതിയ ഹാന്‍ഡ്‌സെറ്റിന്റേത് എന്ന അവകാശവാദത്തില്‍ ചിത്രങ്ങള്‍ ചില ബ്ലോഗുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ഇവ യഥാര്‍ത്ഥ ചിത്രങ്ങളാണോ എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.  വലിയ ഡിസ്‌പ്ലേയുള്ള, ഒരു ഒതുക്കമുള്ള ഡിസൈനാണ് ഈ ഹാന്‍ഡ്‌സെറ്റിന് എന്നാണ് ലഭ്യമായ ച്ത്രങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്.  മുന്‍വശത്ത് ബട്ടണുകളോ, നാവിഗെഷന്‍ കീകളോ ഇല്ല.  അതായത് എല്ലാ ഓപറേഷനുകളും ടച്ച് സ്‌ക്രീനിലൂലൂടെ മാത്രം.  ഓപറേറ്റിംഗ് സിസ്റ്റം വിന്‍ഡോസ് ആയിരിക്കും എന്നു പ്രത്യേകിച്ച് പറയേണടതില്ലല്ലോ.

വിന്‍ഡോസ് 8 ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ടാബ്‌ലറ്റുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്.  വിന്‍ഡോസ് ഫോണില്‍ പ്രവര്‍ത്തിക്കുന്ന ഒരു ടാബ്‌ലറ്റ് ഒരു പുതുമയുള്ള കാര്യം തന്നെയാണ്.  ഈ പുകിയ ഫോണില്‍ ഒരു ഫിറ്റ്‌നസ് ട്രാക്കറും ഉണ്ടാകും എന്നും കേള്‍ക്കുന്നുണ്ട്.  അതുകൊണ്ു തന്നെ ഇതിനെ മോട്ടറോള എസിടിവിയുമായി താരതമ്യം ചെയ്യുന്നുണ്ട്.

ഇതുവരെ ആ പുതിയ നോക്കിയ ഉല്‍പന്നത്തെ കുറിച്ച് ഇതില്‍ കൂടുതല്‍ വിവരങ്ങളോ, അതിന്റെ വിലയെ കുറിച്ചോ ഒന്നും അറിവായിട്ടില്ല.  ലഭ്യമായ ചിത്രങ്ങളില്‍ നിന്നും ഈ ഫോണിന് നോക്കിയയുടെ യുഎസ് പ്രസിഡന്റ് ശ്രീ. ക്തിസ് വെബറിന്റെ ഹാന്‍ഡ്‌സെറ്റുമായി സാമ്യമുണ്ട്.

ഏതായാലും അടുത്ത വര്‍ഷം ജനുവരി പകുതിയോടെ ഈ നോക്കിയ വിന്‍ഡോസ് ഫോണ്‍ പുറത്തിറങ്ങുന്നതു വരെ കാത്തിരിക്കാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot