Home
Mobile

ഇന്നാ കൊണ്ടുപോ, ഓജസും തേജസുമുള്ള ആ നൊസ്റ്റാൾജിക് നോക്കിയയെ! 1999 മോഡൽ Nokia 3210 പുനർജനിച്ചു

പഴമയെ മനസിൽ കൊണ്ടുനടക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ധാരാളം ആളുകളുണ്ട്. ഒരുകാലത്ത് തങ്ങൾ ഏറെ ആസ്വദിച്ചതും വിലമതിച്ചതുമായ സംഗതികൾ പിന്നീട് മാറ്റങ്ങൾക്ക് വിധേയമായി ലഭ്യമല്ലാതാകുന്ന ഒരു ഘട്ടത്തിൽ ഓർമ്മകൾ അ‌യവിറക്കുക എന്നത് മാത്രമാണ് ​സാധാരണയായി ചെയ്യാനാകുക. മലയാളികളുടെ നൊസ്റ്റാൾജിക് ഓർമ്മകളിലെ തിളങ്ങുന്ന അ‌ധ്യായങ്ങളിലൊന്നാണ് പഴയ നോക്കിയ ഫോണുകൾ.

മലയാളിയുടെ മാത്രമല്ല, 20-25 കൊല്ലം മുൻപ് മൊ​ബൈൽ ഉപയോഗിച്ചും കണ്ടും വളർന്നുവന്ന തലമുറയിലുള്ള ഏതൊരാൾക്കും അ‌ന്നത്തെ നോക്കിയ ഫോണുകൾ കാണുന്നത് ഒരു പ്രത്യേക സന്തോഷം ഉണ്ടാകും. അ‌ങ്ങനെയുണ്ടാകുന്ന സന്തോഷത്തെ നൊസ്റ്റാൾജിയയെന്നോ ഓർമകളുടെ അ‌യവിറക്കലെന്നോ വിളിക്കാം. സ്മാർട്ട്ഫോണുകൾ വിപണികീഴടക്കിയതോടെ നോക്കിയയുടെ ഫീച്ചർ ഫോണുകൾ ചരിത്ര- പുരാവസ്തുക്കളായി മാറി.

ഇന്നാ കൊണ്ടുപോ, ഓജസും തേജസുമുള്ള ആ നൊസ്റ്റാൾജിക് നോക്കിയയെ!

തറയിൽ വീണാലും വെള്ളത്തിൽ വീണാൽ പോലും ഒരു നീരസവും പ്രകടിപ്പിക്കാതെ പണിയെടുക്കും, എത്ര വലിച്ചെറിഞ്ഞാലും ഒന്ന് പെറിക്കിക്കൂട്ടിയാൽ അ‌പ്പോൾ സെറ്റാകും, ഒരുതവണ ചാർജ് ചെയ്താൽ ദിവസങ്ങൾ നീളുന്ന പ്രകടനം കാഴ്ചവയ്ക്കും എത്ര നേരം ഉപയോഗിച്ചാലും ഇന്നത്തെപ്പോലെ കണ്ണടിച്ചുപോകുമെന്ന പേടി വേണ്ട, തുടങ്ങി പഴയ നോക്കിയ ഫോണുകളുടെ മേന്മകൾ പറഞ്ഞാൽ തീരില്ല.

സ്മാർട്ട്ഫോണുകളുടെ ഈ ആധിപത്യകാലത്ത് പഴയ പ്രൗഡിയിൽ നോക്കിയ ഫോണുകൾ തിരിച്ചുവന്നാൽ എങ്ങനെയുണ്ടാകും. തീർച്ചയായും വ്യത്യസ്തമായ ഒരു നീക്കമായിരിക്കും അ‌ത് എന്നതിൽ തർക്കമില്ല. സ്മാർട്ട്ഫോൺ അ‌ഡിക്ഷൻ കുറയ്ക്കാനും തുടക്കകാലത്ത് നോക്കിയ മൊ​ബൈലുകൾ ഉപയോഗിച്ചിരുന്നവർക്ക് പഴയ ഓർമ്മകൾ സമ്മാനിക്കുന്ന സ്മാരകമായി നിലകൊള്ളാനും ഈ സ്മാർട്ട്ഫോണുകൾ ഇടയാക്കും എന്ന് കരുതപ്പെടുന്നു.

ഇന്നാ കൊണ്ടുപോ, ഓജസും തേജസുമുള്ള ആ നൊസ്റ്റാൾജിക് നോക്കിയയെ!

ഇത്തരമൊരു കാഴ്ചപ്പാടിൽ നിന്നുകൊണ്ട്, നോക്കിയയുടെ ബ്രാൻഡ് ​ലൈസൻസിയായ എച്ച്എംഡി പഴയ നോക്കിയ 3210 എന്ന മോഡൽ ഇപ്പോൾ പുനരവതരിപ്പിച്ചിരിക്കുന്നു. നോക്കിയ 3210 (2024) 4ജി (Nokia 3210 (2024) 4G) എന്നാണ് ഈ പുതിയ ഫീച്ചർ ഫോണിന്റെ പേര്. 25 വർഷം മുൻപ് അ‌തായത് 1999ൽ പുറത്തിറങ്ങിയ നോക്കിയ മോഡലാണ് 3210.

25 വർഷത്തിനിപ്പുറം തിരിച്ചെത്തുമ്പോൾ ടെക്നോളജി വളർച്ച പ്രതിഫലിപ്പിച്ചുകൊണ്ട് കാലോചിതമായ ചില കൂട്ടിച്ചേർക്കലുകൾ നടത്തിക്കൊണ്ടാണ് നോക്കിയ 3210 പുനരവതരിപ്പിച്ചിരിക്കുന്നത്. സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ താൽപര്യമില്ലാത്തവർക്കും സ്മാർട്ട്ഫോൺ ഉണ്ടെങ്കിലും സെക്കൻഡറി ഫോണായി ഒരു ഫീച്ചർ ഫോൺ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്കും നൊസ്റ്റാൾജിയ പ്രേമികളായിട്ടുള്ള ആളുകൾക്കും ഈ നോക്കിയ 3210 ഇഷ്ടപ്പെടും.

നോക്കിയ 3210യുടെ പ്രധാന ഫീച്ചറുകൾ: ക്യുവിജിഎ റെസല്യൂഷനോടുകൂടിയ 2.4 ഇഞ്ച് ടിഎഫ്ടി എൽസിഡി ഡിസ്പ്ലേയാണ് ഇതിലുള്ളത്. യൂണിസോക് T107 ആണ് ​പ്രോസസർ. 128MB ഇന്റേണൽ സ്റ്റോറേജ്, 64MB റാം, മൈക്രോ എസ്ഡി കാർഡിലൂടെ 32 ജിബി വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്.

ഇന്നാ കൊണ്ടുപോ, ഓജസും തേജസുമുള്ള ആ നൊസ്റ്റാൾജിക് നോക്കിയയെ!

എൽഇഡി ഫ്ലാഷോടുകൂടിയ 2 എംപി പ്രധാന ക്യാമറ ഇതിന്റെ റിയർ പാനലിൽ നൽകിയിരിക്കുന്നു. S30+ ആണ് ഇതിലെ ഒഎസ്. ക്ലൗഡ് ആപ്പുകളെ ഈ ഫീച്ചർഫോൺ പിന്തുണയ്‌ക്കുന്നു, വാർത്തകളിലേക്കും കാലാവസ്ഥാ അപ്‌ഡേറ്റുകളിലേക്കും യൂട്യൂബ് ഷോർട്ട്‌സുകളിലേക്കും ഈ ഫോൺ ആക്‌സസ് നൽകുന്നു. പഴയ ഫോണുകളിൽ ഉണ്ടായിരുന്ന ക്ലാസിക് സ്നേക്ക് ഗെയിമും പുതിയ മോഡലിൽ നൽകിയിരിക്കുന്നു.

ഡ്യുവൽ സിം 4G, ബ്ലൂടൂത്ത് 5.0, 3.5mm ഹെഡ്‌ഫോൺ ജാക്ക്, FM റേഡിയോ, MP3 പ്ലെയർ, തുടങ്ങിയ ഫീച്ചറുകളും ഈ നോക്കിയ ഫോൺ വാഗ്ദാനം ചെയ്യുന്നു. പഴയ മാതൃകയിൽ നീക്കം ചെയ്യാവുന്ന 1,450mAh ബാറ്ററിയാണ് നോക്കിയ 3210യിലുള്ളത്. ഇത് USB-C പോർട്ട് വഴി ചാർജ് ചെയ്യാം, 9.8 മണിക്കൂർ വരെ ടോക് ​ടൈം ലഭിക്കും.

ലോഞ്ചും ലഭ്യതയും: ഗ്രഞ്ച് ബ്ലാക്ക്, Y2K ഗോൾഡ്, സുബ്ബ ബ്ലൂ നിറങ്ങളിൽ പുതിയ നോക്കിയ 3210 ലഭ്യമാണ്. തുടക്കത്തിൽ നോക്കിയ 3210 ജർമ്മനി, സ്പെയിൻ, യുകെ എന്നിവിടങ്ങളിലാണെത്തിയത്. എന്നാൽ അ‌ധികം ​വൈകാതെ ഇന്ത്യ അ‌ടക്കമുള്ള വിപണികളിലേക്കും ഈ നൊസ്റ്റാൾജിക് ഫീച്ചർ ഫോൺ എത്തും.

നോക്കിയ 3210 (2024) മോഡലിന് 89 യൂറോ (ഏകദേശം 7,990 രൂപ) ആണ് വില. ജർമ്മനി, സ്പെയിൻ, യുകെ എന്നിവിടങ്ങളിൽ ഇപ്പോൾ ഈ ഫോൺ ഓർഡർ ചെയ്യാൻ സാധിക്കും. യൂറോപ്യൻ യൂണിയൻ, ആഫ്രിക്ക, ഇന്ത്യ, മിഡിൽ ഈസ്റ്റ്, തിരഞ്ഞെടുത്ത APAC രാജ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള വിപണികളിലേക്ക് അ‌ധികം ​വൈകാതെ ഇത് ലോഞ്ച് ചെയ്യും.

More from GizBot

Best Mobiles in India

English summary
HMD Global has launched the new Nokia 3210 (2024) 4G feature phone. It has a 2.4-inch TFT LCD screen with QVGA resolution and a 2MP main camera with LED flash. The Nokia 3210 has a removable 1,450mAh battery. It can be charged via USB-C port and has a talk time of up to 9.8 hours.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X